കോവിഡ് 19| 'ഡോക്ടര്‍മാരുടെ നിർദേശമനുസരിച്ച് ക്വാറന്റൈനിൽ കഴിയുകയാണ്; സർക്കാർ നിര്‍ദേശം അനുസരിക്കുക': തബ് ലീഗി നേതാവിന്റെ ശബ്ദ സന്ദേശം

Last Updated:

'മുൻകരുതൽ സ്വീകരിക്കുന്നത് ഒരിക്കലും വിശ്വാസ തത്വങ്ങള്‍ക്ക് എതിരല്ല.. അതുകൊണ്ട് തന്നെ ഈ നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണ്.. സർക്കാര്‍ നിർദേശങ്ങൾ പാലിക്കാൻ എല്ലാ ജമാഅത്ത് അംഗങ്ങളോടും ഞാൻ അഭ്യർഥിക്കുകയാണ്..'

ന്യൂഡൽഹി: ഡോക്ടർമാരുടെ നിർദേശം അനുസരിച്ച് താൻ ക്വാറന്റൈനിൽ കഴിയുകയാണെന്ന് തബ് ലീഗി ജമാഅത്ത് നേതാവ് മൗലാന സാദ് കൻധല്‍വി. 'ഈ പ്രതിസന്ധി ഘട്ടത്തെ നേരിടാൻ നമ്മൾ സർക്കാരിനെ പിന്തുണയ്ക്കുകയും സഹായിക്കുകയും വേണം.. ഡോക്ടർമാരുടെ നിർദേശപ്രകാരം ഞാനിപ്പോൾ ക്വാറന്റൈനിൽ കഴിയുകയാണ്.. ഈ മുൻകരുതൽ

'മുൻകരുതൽ നടപടി ഒരിക്കലും വിശ്വാസ തത്വങ്ങള്‍ക്ക് എതിരല്ല.. അതുകൊണ്ട് തന്നെ ഈ നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണ്.. സർക്കാര്‍ നിർദേശങ്ങൾ പാലിക്കാൻ എല്ലാ ജമാഅത്ത് അംഗങ്ങളോടും ഞാൻ അഭ്യർഥിക്കുകയാണ്..'

ഒരിക്കലും വിശ്വാസതത്വങ്ങള്‍ക്ക് എതിരല്ല.. അതുകൊണ്ട് തന്നെ ഈ നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണ്.. സർക്കാര്‍ നിർദേശങ്ങൾ പാലിക്കാൻ എല്ലാ ജമാഅത്ത് അംഗങ്ങളോടും ഞാൻ അഭ്യർഥിക്കുകയാണ്..' സാദ് പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ പറയുന്നു.
ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ് ലീഗി ജമാഅത്ത് മത സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍‌ ഇത്തരമൊരു സമ്മേളനം സംഘടിപ്പിച്ചതിനെതിരെ വിമർശനവും ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തബ് ലീഗി നേതാവിന്റെ ശബ്ദ സന്ദേശം.
advertisement
You may also like:കൊറോണ പോരാട്ടത്തിൽ BCG വാക്സിൻ നിർണായകമെന്ന് US ശാസ്ത്രജ്ഞർ; ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്ന കണ്ടെത്തൽ [PHOTO]COVID 19| നായ്ക്കളെയും പൂച്ചകളെയും കഴിക്കുന്നത് നിരോധിച്ച് ചൈനീസ് നഗരം [NEWS]വാട്സാപ്പും ടിക് ടോക്കുമല്ല, ലോക്ക്ഡൗൺ കാലത്ത് ഇന്ത്യയിൽ ഏറ്റവും അധികം ഡൗൺലോഡ് ചെയ്ത ആപ്പ് [NEWS]
'മനുഷ്യർ ചെയ്തു കൂട്ടുന്ന തിന്മകളുടെ ഫലമാണ് ഈ മഹാമാരി എന്ന കാര്യത്തിൽ സംശയമില്ല.. നമ്മുടെ തെറ്റുകൾ പൊറുത്തു തരാന്‍ വീടുകളിലിരുന്ന് നമുക്ക് പ്രാർഥിക്കാം.. ഈ വിധത്തിൽ മനുഷ്യരാശിയോട് കരുണകാണിച്ച് അവരെ ഈ മഹാമാരിയിൽ നിന്ന് രക്ഷപ്പെടുത്താനും ദൈവത്തെ പ്രീതിപ്പെടുത്താം..' സാദ് പറയുന്നു.
advertisement
സർക്കാരിന്റെയും ഡോക്ടർമാരുടെയും എല്ലാ നിര്‍ദേശങ്ങളും അനുസരിക്കണം. വീടുകളിൽ തന്നെ കഴിയണമെന്നും ചടങ്ങുകളിൽ നിന്ന് അകന്നു നിൽക്കണമെന്നും അനുയായികളോട് തബ് ലീഗി നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് 19| 'ഡോക്ടര്‍മാരുടെ നിർദേശമനുസരിച്ച് ക്വാറന്റൈനിൽ കഴിയുകയാണ്; സർക്കാർ നിര്‍ദേശം അനുസരിക്കുക': തബ് ലീഗി നേതാവിന്റെ ശബ്ദ സന്ദേശം
Next Article
advertisement
Exclusive | ചെങ്കോട്ട സ്ഫോടനം; ചാവേറാക്രമണമോ, പരിഭ്രാന്തിയിൽ പൊട്ടിത്തെറിച്ചതോ?
Exclusive | ചെങ്കോട്ട സ്ഫോടനം; ചാവേറാക്രമണമോ, പരിഭ്രാന്തിയിൽ പൊട്ടിത്തെറിച്ചതോ?
  • ജമ്മു കശ്മീരിൽ ഉന്നതവിദ്യാഭ്യാസമുള്ളവരും സമ്പന്നരുമായ ഡോക്ടർമാർ ഭീകരപ്രവർത്തനത്തിൽ പങ്കാളികളായി.

  • പുല്വാമയിലെ ശംബുര ഗ്രാമത്തിൽ നിന്നുള്ള ഇല്യാസ് അമീറിന്റെ i20 കാർ ഉപയോഗിച്ച് ചാവേർ ആക്രമണം.

  • പാകിസ്ഥാനിലെ ജെയ്ഷെ മുഹമ്മദിന്റെ നിർദ്ദേശപ്രകാരം ഇന്ത്യയെ നശിപ്പിക്കാൻ ഭീകരർ തയ്യാറെടുത്തു.

View All
advertisement