നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Mann Ki Baat| അധികാരമല്ല, ജനങ്ങളെ സേവിക്കുകയാണ് തന്റെ ലക്ഷ്യം; മൻ കീ ബാത്തിൽ പ്രധാനമന്ത്രി

  Mann Ki Baat| അധികാരമല്ല, ജനങ്ങളെ സേവിക്കുകയാണ് തന്റെ ലക്ഷ്യം; മൻ കീ ബാത്തിൽ പ്രധാനമന്ത്രി

  83ാമത് മൻ കീ ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരമല്ല

  Mann Ki Baat

  Mann Ki Baat

  • Share this:
   ന്യൂഡൽഹി: 83ാമത് മൻ കീ ബാത്തിലൂടെ (Mann Ki Baat) രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി (narendra Modi). അധികാരമല്ല, ജനങ്ങളെ സേവിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

   കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളും പദ്ധതികളാലും സാധാരണക്കാരന്റെ ജീവിതം എങ്ങനെ മാറി, മാറിയ ജീവിതത്തിന്റെ അനുഭവം എന്താണ് എന്ന് അറിയുമ്പോൾ മനസ്സിന് സംതൃപ്തിയുണ്ടാകും. കൂടുതൽ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഇത് പ്രചോദനമാകും. അധികാരത്തിൽ ഇരിക്കാനല്ല, ജനങ്ങളെ സേവിക്കുകയാണ് തന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

   ആശയങ്ങളും കണ്ടുപിടുത്തങ്ങളും ഒരു രാജ്യത്തെ യുവത്വത്തെ അടയാളപ്പെടുത്തുന്നു. യുവജനതയുടെ വെല്ലുവിളി ഏറ്റെടുക്കാനുള്ള മനസും എന്തും ചെയ്യാൻ കഴിയുമെന്ന വിശ്വാസവും രാജ്യത്തെ ഏറെ മുന്നോട്ട് നയിക്കും. സ്റ്റാർട്ടപ്പുകളുടെ ഈ യുഗത്തിൽ ഈ ഗുണങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്.


   'സബ്കാ സാത്ത്, സബ്കാ വികാസ്' (എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും ഉന്നമനം) എന്ന ആശയത്തിന്റെ പ്രധാന്യത്തെ കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. നാശത്തിന്റെ വക്കിലെത്തിയ ജലോനിലെ നൂൺ നദിയെ കുറിച്ച് പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. നദി നശിച്ചതോടെ പ്രദേശത്തെ കർഷകർ ദുരിതത്തിലായി. നദിയെ പുനരുജ്ജീവിപ്പിക്കാൻ പ്രദേശവാസികൾ ഈ വർഷം ഒരു കമ്മിറ്റി രൂപീകരിച്ചു. ഇത് 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്നതിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.


   നാം പ്രകൃതിയെ സംരക്ഷിക്കുമ്പോൾ, പ്രകൃതിയും നമ്മെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
   Published by:Naseeba TC
   First published: