കണ്ടക്ടറോട് പക വീട്ടാന്‍ യുവാവ് മോഷ്ടിച്ച ബസ് ലോറിയില്‍ ഇടിച്ചു കയറി

Last Updated:

തിരുവാണ്‍മിയൂരിലെ ഡിപ്പോയില്‍ നിന്നാണ് മദ്യലഹരിയിലായിരുന്ന പ്രതി എംടിസി ബസ് തട്ടിയെടുത്തത്

News18
News18
കണ്ടക്ടറോട് പക വീട്ടാന്‍ മദ്യലഹരിയില്‍ യുവാവ് ട്രാന്‍സ്‌പോര്‍ട്ട് ബസ് മോഷ്ടിച്ചു. ചെന്നൈ മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (എംടിസി) ബസ് ആണ് ഇയാള്‍ മോഷ്ടിച്ച് കിലോമീറ്ററുകളോളം ഓടിച്ചത്. ഈ ബസ് ഒരു ലോറിയില്‍ ഇടിച്ചുനിന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ബസന്ത് നഗര്‍ സ്വദേശിയായ എബ്രഹാമാണ് ബസ് ഓടിച്ചത്. ചെന്നൈയ്ക്കടുത്ത് ഗുഡുവഞ്ചേരിയില്‍ കാറിന്റെ ഇന്റീരിയര്‍ ഡെക്കറേഷനുമായി ബന്ധപ്പെട്ട ജോലി ചെയ്തുവരികയാണ് ഇയാള്‍.
ബസ് കണ്ടക്ടറോടുള്ള വൈരാഗ്യത്തിനാണ് ഇയാള്‍ ഈ കൃത്യം ചെയ്തതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ബസില്‍ യാത്ര ചെയ്യവെ കണ്ടക്ടറും എബ്രഹാമും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതാണ് ബസ് തട്ടിയെടുക്കാന്‍ എബ്രഹാമിനെ പ്രേരിപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ തിരുവാണ്‍മിയൂരിലെ ഡിപ്പോയില്‍ നിന്നാണ് ഇയാള്‍ എംടിസി ബസ് തട്ടിയെടുത്തത്.
മദ്യലഹരിയിലായിരുന്ന എബ്രഹാം ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ ബസ് ഓടിച്ച് പോകുകയായിരുന്നു. അപ്പോഴാണ് അക്കരൈ ചെക്ക് പോസ്റ്റില്‍ വെച്ച് കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രം ഘടിപ്പിച്ച ലോറിയുമായി ബസ് ഇടിച്ചുനിന്നത്. അപകടത്തില്‍ ബസിനും ലോറിയ്ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. സമീപത്തുണ്ടായിരുന്ന ജനങ്ങളും പരിഭ്രാന്തരായി.
advertisement
ലോറി ഡ്രൈവര്‍ ഈ വിവരം പോലീസില്‍ അറിയിച്ചു. എബ്രഹാം മദ്യലഹരിയിലാണെന്ന കാര്യവും ഇയാള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് എബ്രഹാമിനെ കണ്ടെത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു. കണ്ടക്ടറോട് പക വീട്ടാനാണ് താന്‍ ബസ് തട്ടിയെടുത്തതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
കണ്ടക്ടറോട് പക വീട്ടാന്‍ യുവാവ് മോഷ്ടിച്ച ബസ് ലോറിയില്‍ ഇടിച്ചു കയറി
Next Article
advertisement
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
  • റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തില്‍ മുന്നിലെത്തിക്കാനാഗ്രഹിക്കുന്നു.

  • ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • സെമികണ്ടക്ടറുകളില്‍ നിന്ന് 6ജി വരെ ഇന്ത്യയുടെ സാങ്കേതിക പുരോഗതിയാണെന്ന് അദ്ദേഹം പറഞ്ഞു.

View All
advertisement