'എഞ്ചിനീയറിംഗ് അത്ഭുതം..'; ദ്വാരക എക്‌സ്‌പ്രസ് വേയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് നിതിൻ ഗഡ്‍കരി
- Published by:Rajesh V
- news18-malayalam
Last Updated:
രാജ്യത്തെ ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അര്‍ബന്‍ അതിവേഗ പാതയാണ് ദ്വാരക എലിവേറ്റഡ് അർബൻ എക്സ്പ്രസ് വേ
ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അര്‍ബന്‍ അതിവേഗ പാതയായ ദ്വാരക എക്‌സ്‌പ്രസ് വേയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‍കരി. എഞ്ചിനിയറിംഗ് അത്ഭുതം എന്നാണ് അദ്ദേഹം ഈ സൂപ്പര്‍ റോഡിനെ വിശേഷിപ്പിച്ചത്. ഭാവിയിലേക്കുള്ള യാത്ര ഇതിലൂടെ ആരംഭിക്കുകയാണെന്നും വീഡിയോയും കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍തുകൊണ്ട് അദ്ദേഹം പറഞ്ഞു. ദ്വാരക എക്‌സ്‌പ്രസ്‌വേയിൽ 563 കിലോമീറ്റർ ദൈർഘ്യമുള്ള നാല് പാക്കേജുകളാണുള്ളത്. ദേശീയപാത 8ൽ ശിവമൂർത്തിയിൽ തുടങ്ങി ഗുരുഗ്രാമിലെ ഖേർക്കി ദൗല ടോൾ പ്ലാസയിലാണ് റോഡ് അവസാനിക്കുന്നത്. 1200 മരങ്ങൾ വീണ്ടും പറിച്ചുനടുന്ന ഇന്ത്യയിലെ ആദ്യത്തെ പദ്ധതിയാണിത്.
ദ്വാരക എലിവേറ്റഡ് അർബൻ എക്സ്പ്രസ് വേ
രാജ്യത്തെ ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അര്‍ബന്‍ അതിവേഗ പാതയാണ് ദ്വാരക എലിവേറ്റഡ് അർബൻ എക്സ്പ്രസ് വേ. ഡൽഹിയിലെ ഗതാഗതക്കുരുക്കും വാഹനങ്ങളുണ്ടാക്കുന്ന വായു-ശബ്ദമലിനീകരണവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡല്‍ഹി ഡീകണ്‍ജക്ഷന്‍ പദ്ധതിയുടെ ഭാഗമായി ദ്വാരക എലിവേറ്റഡ് അര്‍ബന്‍ അതിവേഗ പാതയുടെ നിര്‍മാണം തുടങ്ങിയത്. 10,000 കോടി രൂപ ചെലവിട്ടാണ് എക്സ്പ്രസ് വേ നിർമിക്കുന്നത്. ദ്വാരകയിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്താൻ എക്‌സ്പ്രസ് വേ സഹായിക്കും. ദേശീയപാത 8ൽ 50 ശതമാനത്തോളം ഗതാഗതം കുറയ്ക്കാനും ഇതോടെ സാധിക്കും.
advertisement
പൂര്‍ത്തിയായാല്‍ ഇന്ത്യയിലെ ആദ്യത്തെ എലിവേറ്റഡ് അർബൻ ഹൈവേയായി മാറും ദ്വാരക എക്‌സ്‌പ്രസ്‌വേ. ഡൽഹിയിലെ ദ്വാരകയെയും ഹരിയാനയിലെ ഗുരുഗ്രാമിനെയും ബന്ധിപ്പിക്കുന്നതാണ് 29 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ അതിവേഗ പാത. എൻഎച്ച്-8-ലെ ശിവമൂർത്തിയിൽ നിന്നും ഡൽഹി-ഗുരുഗ്രാം എക്‌സ്‌പ്രസ്‌വേയിൽ നിന്നും ആരംഭിക്കുന്ന എക്‌സ്പ്രസ് വേ, ഖേർക്കി ദൗള ടോൾ പ്ലാസയ്ക്ക് സമീപം, ദ്വാരക സെക്ടർ 21 വഴി, ഗുരുഗ്രാം അതിർത്തിയിലും ബസായിയിലും അവസാനിക്കുന്നു. അതിവേഗ പാതയുടെ 19 കിലോമീറ്റർ ഹരിയാനയിലും ബാക്കിയുള്ള 10 കിലോമീറ്റർ ഡൽഹിയിലുമാണ്.
advertisement
Marvel of Engineering: The Dwarka Expressway! A State-of-the-Art Journey into the Future 🛣#DwarkaExpressway #PragatiKaHighway #GatiShakti pic.twitter.com/Qhgd77WatW
— Nitin Gadkari (@nitin_gadkari) August 20, 2023
പുതിയ എക്‌സ്പ്രസ് വേക്കായി, രണ്ട് ലക്ഷം മെട്രിക് ടൺ സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. ഈഫൽ ടവർ നിർമ്മിക്കാൻ ഉപയോഗിച്ചതിന്റെ 30 മടങ്ങോളം കൂടുതലാണിത്. 20 ലക്ഷം ക്യുബിക് മീറ്റർ കോൺക്രീറ്റും എക്സ്പ്രസ് വേയിൽ ഉപയോഗിക്കും. ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ നിർമിക്കാൻ ഉപയോഗിച്ചതിന്റെ ആറ് മടങ്ങോളം കൂടുതലാണ്.
advertisement
ദ്വാരക എക്‌സ്‌പ്രസ്‌വേയിൽ ആകെ 16 പാതകളാണുള്ളത്. എളുപ്പത്തിൽ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി ഇരുവശത്തും മൂന്നുവരി സർവീസ് റോഡിനുള്ള വ്യവസ്ഥയും ഇതിലുണ്ടാകും. ഇതിനായി തുരങ്കങ്ങളും അടിപ്പാതകളും എലിവേറ്റഡ് ഫ്‌ളൈഓവറുകളും ഉൾപ്പെടുന്ന നാല് ഇന്റർചേഞ്ചുകൾ ഉണ്ടായിരിക്കും. 3.6 കിലോമീറ്റർ നീളവും 8 വരി വീതിയുമുള്ള ഏറ്റവും നീളമേറിയതും വീതിയുള്ളതുമായ രാജ്യത്തെ ഏറ്റവും വലിയ തുരങ്കപാതയും ദ്വാരക എക്‌സ്‌പ്രസ്‌വേയിൽ ഉണ്ടാകും. ഓട്ടോമേറ്റഡ് ടോളിംഗ് സംവിധാനവും ഇന്റലിജന്റ് ട്രാൻസ്‌പോർട്ടേഷൻ സംവിധാനവും (ഐടിഎസ്) ദ്വാരക എക്‌സ്പ്രസ് വേയിൽ ഉണ്ടാകും. അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം, ടോൾ മാനേജ്‌മെന്റ് സിസ്റ്റം, സിസിടിവി ക്യാമറകൾ എന്നിവ ഉൾപ്പെടുന്ന ഹൈടെക് ട്രാഫിക് മാനേജ്‌മെന്റ് സംവിധാനങ്ങളും എക്സ്പ്രസ് വേയിലുണ്ടാകും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 21, 2023 3:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'എഞ്ചിനീയറിംഗ് അത്ഭുതം..'; ദ്വാരക എക്‌സ്‌പ്രസ് വേയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് നിതിൻ ഗഡ്‍കരി