50,000 അധ്യാപകർക്ക് പരിശീലന പരിപാടിയുമായി വിദ്യാഭ്യാസമന്ത്രി; ജൂലൈ 20ന് ആദ്യബാച്ച് ആരംഭിക്കും
Last Updated:
ജൂലൈ ഇരുപതിന് ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിക്കും. സൗജന്യമായി ഓൺലൈൻ ആയിട്ടായിരിക്കും പരിശീലന പരിപാടി സംഘടിപ്പിക്കുക.
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും ഗോത്രകാര്യ മന്ത്രി ശ്രീ അർജുൻ മുണ്ടയും സംയുക്തമായി സിബിഎസ്ഇ അനുബന്ധ സ്കൂളുകൾക്കായി അധ്യാപക പരിശീലന പരിപാടി ആരംഭിക്കും. 50,000 സ്‌കൂൾ അധ്യാപകർക്കായി ആണ് ‘സ്‌കൂൾ ഇന്നൊവേഷൻ അംബാസഡർ പരിശീലന പരിപാടി’ എന്ന പേരിൽ പരിശീലന പരിപാടി ആരംഭിക്കുന്നത്.
നവീകരണം, സംരംഭകത്വം, ഡിസൈൻ ചിന്ത, ഉൽപ്പന്ന വികസനം, ഐപിആർ, ആശയം സൃഷ്ടിക്കൽ തുടങ്ങിയവയെക്കുറിച്ച് അധ്യാപകർക്ക് പരിശീലനം നൽകും. ജൂലൈ ഇരുപതിന് ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിക്കും. സൗജന്യമായി ഓൺലൈൻ ആയിട്ടായിരിക്കും പരിശീലന പരിപാടി സംഘടിപ്പിക്കുക.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്നൊവേഷൻ സെല്ലും സ്കൂൾ അധ്യാപകർക്കായുള്ള എ ഐ സി ടിഇയും രൂപകൽപ്പന ചെയ്ത ഇത് എ ഐ സി ടി ഇയുടെ ‘ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫാക്കൽറ്റി അംഗങ്ങൾക്കായുള്ള ഇന്നൊവേഷൻ അംബാസഡർ പരിശീലന പരിപാടി’ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
advertisement
പരിശീലനം നേടിയ അധ്യാപകർ പരിശീലനം പൂർത്തിയാക്കിയതിനു ശേഷം 'ഇന്നവേഷൻ അംബാസഡർമാർ' എന്നായിരിക്കും വിളിക്കപ്പെടുക. ഇവർ അവർ ജോലി ചെയ്യുന്ന വിദ്യാലയങ്ങളിൽ ഒരു 'ഇന്നവേഷൻ കൾച്ചർ'(നവീകരണ സംസ്കാരം) രൂപപ്പെടുത്തിയെടുക്കും. കൂടാതെ, സമീപത്തെ വിദ്യാലയങ്ങളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇവർ മെന്റർ അധ്യാപകരാകും.
ഇതിനകം തന്നെ പതിനായിരത്തിൽ അധികം വിദ്യാലയങ്ങൾ അവരുടെ വിദ്യാലയങ്ങളിൽ നിന്ന് അഞ്ച് അധ്യാപകരെ വെച്ചാണ് ഈ പരിശീലന പരിപാടിയിലേക്ക് നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. 2020ലെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ഭാഗമായാണ് ഇത്. പ്രശ്നപരിഹാരം, വിമർശനാത്മക ചിന്ത എന്നിവ വിദ്യാർത്ഥികൾക്കിടയിൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്.
advertisement
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
കൊച്ചി: സംസ്ഥാനത്ത് മിക്കയിടത്തും കനത്ത മഴ തുടരുന്നു. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ തുടരുമെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
അതേസമയം, കനത്ത മഴ തടരുന്ന പശ്ചാത്തലത്തിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെയും തിങ്കളാഴ്ച 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
advertisement
മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് അറിയിപ്പ്. മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അതുകൊണ്ടു തന്നെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും മണിക്കൂറിൽ പരമാവധി അമ്പതു കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
advertisement
കടലാക്രമണ ഭീഷണിയും നിലവിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടു തന്നെ തീരദേശവാസികളും ജാഗ്രത പാലിക്കണം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 16, 2021 10:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
50,000 അധ്യാപകർക്ക് പരിശീലന പരിപാടിയുമായി വിദ്യാഭ്യാസമന്ത്രി; ജൂലൈ 20ന് ആദ്യബാച്ച് ആരംഭിക്കും


