ഷിൻഡേ വിഭാഗത്തിന് 'വാളും പരിചയും'; താക്കറേയ്ക്ക് 'തീപ്പന്തം': മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് യുദ്ധം

Last Updated:

ഉദ്ധവ് താക്കറെ വിഭാഗത്തിന് തീപ്പന്തം

ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് 'വാളും പരിചയും' അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ ചിഹ്നങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനു സമർപ്പിചതിന് തൊട്ടുപിന്നാലെയാണ് വാളും പരിചയും  അനുവദിച്ചത്.
ഉദ്ധവ് താക്കറെ വിഭാഗത്തിന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീപ്പന്തം ചിഹ്നം അനുവദിച്ചിരുന്നു. പാര്‍ട്ടിയുടെ പേര് ശിവസേന ഉദ്ധവ് ബാലാസാഹെബ് താക്കറെ എന്നായിരിക്കും. ഏകനാഥ് ഷിന്‍ഡെയ്ക്ക് ബാലാസാഹേബാന്‍ജി എന്ന പേരും അനുവദിച്ചു.
advertisement
ഇന്നലെ താക്കറേ വിഭാഗത്തിന് തീപന്തം അനുവദിച്ച അവസരത്തിൽ തന്നെ മൂന്ന് പുതിയ ചിഹ്നങ്ങൾ സമർപ്പിക്കാൻ കമ്മീഷൻ ഷിൻഡേ വിഭാഗത്തിന് നിർദേശം നൽകിയിരുന്നു. ശംഖ്, ഓട്ടോറിക്ഷ, കാഹളം ഊതുന്ന ആൾ, സൂര്യൻ, പരിചയും വാളും, പീപ്പിൾ മരം, എന്നീ ചിഹ്നങ്ങളായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ സമർപ്പിച്ചത്.
advertisement
ഷിൻഡെ വിഭാഗത്തിന് 'ബാലാസാഹെബാഞ്ചി ശിവസേന' എന്ന പേരും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു. 'ഉദയസൂര്യൻ',
ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ 'അമ്പും വില്ലും' ഉപയോഗിക്കുന്നതിന് അവകാശവാദമുന്നയിച്ച് ദ്ധവ് താക്കറെ വിഭാഗവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗവും നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഈ ചിഹ്നനം ഉപയോഗിക്കുന്നത് കമ്മീഷൻ വിലക്കുകയും ചെയ്തു. ഇതോടെയാണ് പുതിയ ചിഹ്നങ്ങൾ നൽകാൻ നിർദേശം നൽകിയത്.
അന്ധേരി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉദ്ധവ്-ഷിൻഡേ വിഭാഗങ്ങൾ ഏറ്റുമുട്ടുന്നത്. നവംബർ മൂന്നിനാണ് തെരഞ്ഞെടുപ്പ്.
മലയാളം വാർത്തകൾ/ വാർത്ത/India/
ഷിൻഡേ വിഭാഗത്തിന് 'വാളും പരിചയും'; താക്കറേയ്ക്ക് 'തീപ്പന്തം': മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് യുദ്ധം
Next Article
advertisement
18കാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച അയല്‍വാസി അറസ്റ്റില്‍
18കാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച അയല്‍വാസി അറസ്റ്റില്‍
  • 18കാരിയെ തീകൊളുത്താന്‍ ശ്രമിച്ച ജോസ് അറസ്റ്റില്‍, പെണ്‍കുട്ടി ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി.

  • ആലപ്പുഴ ബീച്ചിന് സമീപം തര്‍ക്കത്തിനിടെ പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമം.

  • തര്‍ക്കത്തിനിടെ പെണ്‍കുട്ടിയെ കത്തിക്കാന്‍ ശ്രമിച്ച ജോസ് അറസ്റ്റില്‍.

View All
advertisement