• HOME
 • »
 • NEWS
 • »
 • india
 • »
 • Modi@8 | പ്രധാനമന്ത്രി ഭാരതത്തെ ഉണർത്തി; സൈനികരുടെ മനോവീര്യം വർധിപ്പിച്ചു: മുൻ ITBP മേധാവി

Modi@8 | പ്രധാനമന്ത്രി ഭാരതത്തെ ഉണർത്തി; സൈനികരുടെ മനോവീര്യം വർധിപ്പിച്ചു: മുൻ ITBP മേധാവി

'സൈനികരുടെ മനോവീര്യം ഉയർത്തിപ്പിടിക്കാൻ പിന്തുണ ആവശ്യമാണെന്ന് മനസിലാക്കിയ പ്രധാനമന്ത്രി മോദി വ്യക്തി ബന്ധങ്ങളിൽ വിശ്വസിക്കുന്ന വ്യക്തി കൂടിയാണ്'

എസ് എസ് ദേശ്വാൾ, മുൻ ഐടിബിപി മേധാവി

എസ് എസ് ദേശ്വാൾ, മുൻ ഐടിബിപി മേധാവി

 • Share this:
  #എസ്.എസ്. ദേശ്വാൾ

  അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രമാണ് ഇന്ത്യ. അവശ്യ ഘട്ടങ്ങളിൽ മാർഗനിർദേശത്തിനായും സഹായത്തിനായും ലോക രാജ്യങ്ങൾക്കിടയിൽ അംഗീകരിക്കപ്പെടുന്ന രാജ്യം കൂടിയാണ് നമ്മുടേത്. വളർന്നു വരുന്ന കണ്ടുപിടുത്തങ്ങളും, മികച്ച പരിശീലനം ലഭിച്ചിട്ടുള്ളതും ആത്മാർത്ഥതയും അർപ്പണബോധവുമുള്ള സൈനികരും ഇന്ത്യയുടെ ശക്തിയാണ്. ഏകദേശം 135 കോടി ഇന്ത്യക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും ദുരിതങ്ങളിലും ദുരന്തങ്ങളിലും എല്ലാ പ്രദേശങ്ങളിലും സഹായം എത്തിക്കുന്നതിലും രാജ്യം വളരെ മുന്നിലാണ്. ആഗോള നേതൃത്വത്തെയും സമൂഹങ്ങളെയും ഇന്ത്യയിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളിൽ ചിലത് ഇവയാണ്.

  നിലവിലെ റഷ്യ-യുക്രെയ്ൻ (Russia - Ukraine) യുദ്ധ സാഹചര്യത്തിൽ, മേഖലയിൽ സമാധാന ചർച്ചകൾ നടത്താൻ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് ലോകരാജ്യങ്ങളുടെ പ്രതീക്ഷ. അതുപോലെ ലോകത്തിലെ ദരിദ്ര രാജ്യങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ (ഗോതമ്പ്) വിതരണം ചെയ്ത് പട്ടിണി അകറ്റാനും ഇന്ത്യക്ക് കഴിയും. മനുഷ്യരാശി നേരിടുന്ന മറ്റൊരു വെല്ലുവിളി കാലാവസ്ഥാ വ്യതിയാനമാണ്. ഭൂമിയെ സംരക്ഷിക്കുന്നതിനൊപ്പം ചെറുതും ദരിദ്രവും വികസ്വരവുമായ രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഇന്ത്യ ഗണ്യമായ സംഭാവന നൽകുന്നുണ്ട്. വളരെ ദുഷ്‌കരമായ സമയങ്ങളിൽ പോലും പല രാജ്യങ്ങൾക്കും ഇന്ത്യ പ്രതീക്ഷയുടെ കിരണമാണ്. ആഗോള സമൂഹത്തിൽ ഇന്ത്യയുടെ നിലനിൽപ്പിലും പങ്കാളിത്തത്തിലും സംഭാവനയിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്.

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (Narendra Modi) ദീർഘവീക്ഷണം, ദേശീയത, മാനവികത, അനുകമ്പ, പഠിക്കാനും മറ്റുള്ളവരെ കേൾക്കാനുമുള്ള താത്പര്യം, രാജ്യത്തിന്റെ വികസനത്തിലുള്ള അർപ്പണബോധം സമ്പന്ന വികസിത രാജ്യങ്ങളെ ഉണർത്തുന്നതിൽ രാജ്യം നൽകിയ സംഭാവനകൾ എന്നിവ ഇന്ത്യയെ "പ്രതീക്ഷകളുടെ രാഷ്ട്രമാക്കി" മാറ്റി.

  അതിർത്തികളിൽ വിന്യസിച്ചിരിക്കുന്ന ജവാൻമാർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിൽ രാജ്യത്തിന്റെ നേതൃനിര മുൻനിരയിലാണുള്ളത്. സൈനികരുടെ മനോവീര്യം ഉയർത്തിപ്പിടിക്കാൻ പിന്തുണ ആവശ്യമാണെന്ന് മനസിലാക്കിയ പ്രധാനമന്ത്രി മോദി വ്യക്തി ബന്ധങ്ങളിൽ വിശ്വസിക്കുന്ന വ്യക്തി കൂടിയാണ്. കഴിഞ്ഞ എട്ട് വർഷമായി അദ്ദേഹം അതിർത്തി പ്രദേശങ്ങൾ പതിവായി സന്ദർശിക്കുകയും ജവാന്മാരുമായി ആശയവിനിമയം നടത്തുകയും അവരോടൊപ്പം ദീപാവലി ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്. 2018 നവംബർ 8ന് കേദാർനാഥിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം ഹർസിൽ സന്ദർശിച്ചപ്പോൾ ഈ പരിപാടികളുടെ ഭാഗമാകാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. കൈലാഷ് മാനസരോവർ യാത്രാ ഗ്രാമങ്ങളിലെ അദ്ദേഹത്തെ പതിറ്റാണ്ടുകളായി അനുഗമിച്ച ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിലെ (ITBP) എല്ലാവരുടെയും പേരുകൾ അദ്ദേഹം എടുത്തു പറഞ്ഞിരുന്നു. ഭാഗീരഥി നദിയുടെ തീരത്താണ് ഹർസിൽ കന്റോൺമെന്റ്. വെള്ളം തണുത്തുറഞ്ഞ സമയത്തും അദ്ദേഹം അവിടേയ്ക്ക് പോയി. പൂജ നടത്തി മടങ്ങി. ഇത് അദ്ദേഹത്തിന്റെ ശാരീരികവും മാനസികവുമായ ശക്തിയെയാണ് ഉയർത്തി കാട്ടുന്നത്.

  കഴിഞ്ഞ എട്ട് വർഷത്തിനിടെ അതിർത്തി ഗ്രാമങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പു വരുത്തിയിരുന്നു. ITBP യുടെ ഡയറക്ടർ ജനറൽ എന്ന നിലയിൽ, ചൈനയുടെ ആക്രമണത്തിനിടയിലും ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ തടസ്സമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ എന്നെ ചുമതലപ്പെടുത്തിയിരുന്നു.

  പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തിന്റെ അർപ്പണബോധത്തിന്റെയും ഫലമാണ് ഇപ്പോൾ ലഡാക്കിലെയും അരുണാചൽ പ്രദേശിലെയും 75% അതിർത്തി ഔട്ട്‌പോസ്റ്റുകളിലും ലഭ്യമായ റോഡ് കണക്റ്റിവിറ്റി. കൂടാതെ പ്രദേശത്ത് വൈദ്യുതിയും എത്തിച്ചു. കോവിഡ് -19 മഹാമാരി സമയത്ത് സമ്പദ്‌വ്യവസ്ഥ നിശ്ചലമാകുകയും മതിയായ ഫണ്ട് ലഭിക്കാതെ വരികയും ചെയ്തപ്പോൾ പോലും ചൈനക്കാർ ഉഭയകക്ഷി കരാറുകൾ ലംഘിച്ചപ്പോൾ 2020ൽ അടിസ്ഥാന സൗകര്യങ്ങൾക്കായി സർക്കാർ പണം നൽകി. അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്ക് തന്റെ നേരിട്ടുള്ള പിന്തുണ ആവശ്യമാണെന്ന് പ്രധാനമന്ത്രി മനസ്സിലാക്കി. അതിനാൽ അദ്ദേഹം ലഡാക്കിലെ ഫോർവേഡ് ഏരിയകൾ സന്ദർശിച്ച് അവരുടെ മനോവീര്യം ഉയർത്തി. അവരുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം വളരെ ശ്രദ്ധാലുവായിരുന്നു. പ്രത്യേക ശീതകാല യൂണിഫോം, ഗതാഗതം, ആശയവിനിമയ മാർഗങ്ങൾ എന്നിവ അവർക്ക് എത്തിച്ച് നൽകിയിരുന്നു. അത് സൈനിക ശക്തി വർധിപ്പിക്കാൻ സഹായിച്ചു. സംഘട്ടനസമയത്ത്, സർക്കാർ നയങ്ങളും തുടർ നടപടികളും വേഗത്തിലാക്കി.

  പ്രധാനമന്ത്രിയുടെ തീരുമാനങ്ങൾ എടുക്കുന്നതിലെ വേഗതയും വൈദഗ്ധ്യവും വ്യക്തമായ മറ്റൊരു സാഹചര്യമായിരുന്നു മഹാമാരി സമയം. 2020 ജനുവരിയിൽ ലോകത്ത് കോവിഡ് പൊട്ടിപ്പുറപ്പെട്ട ദിവസങ്ങളിൽ കൊറോണ വൈറസിനെക്കുറിച്ച് ചൈനയിലെ വുഹാനിൽ നിന്ന് വളരെ പരിമിതമായ വിവരങ്ങൾ മാത്രമാണ് ലഭിച്ചത്. ആളുകൾ രോഗത്തെക്കുറിച്ച് അജ്ഞരായിരുന്നു. നിരവധി പേരുടെ ജീവൻ നഷ്ടമായി, നിരവധി പേർക്ക് ചികിത്സ ലഭ്യമായില്ല, രോഗത്തെക്കുറിച്ച് ഡോക്ടർമാർക്ക് പോലും അറിവില്ലായിരുന്നു. കോവിഡ് മുന്നണി പോരാളികൾ തങ്ങളാൽ കഴിയുന്ന വിധം പ്രവർത്തിച്ചു. നിരവധി യുവാക്കളും വിദ്യാർത്ഥികളും പലയിടങ്ങളിലും ഒറ്റപ്പെട്ടു. ഇന്ത്യൻ വിദ്യാർത്ഥികളെയും പൗരന്മാരെയും മറ്റ് രാജ്യങ്ങളിൽ നിന്ന് ഒഴിപ്പിക്കാൻ മോദി സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചു. ഡൽഹിയിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിനടുത്തുള്ള ചാവ്‌ല കാമ്പസിൽ കോവിഡ് പരിചരണവും ഐസൊലേഷൻ കേന്ദ്രങ്ങളും സൃഷ്‌ടിച്ച് ഐടിബിപി ആദ്യമായി സന്നദ്ധസേവനം ആരംഭിച്ചു.

  ആഭ്യന്തര മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും ഞങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. അവർ ഞങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് മാത്രമാണ് അന്വേഷിച്ചു കൊണ്ടിരുന്നത്. പ്രവർത്തനങ്ങളുടെ പൂർണ ചുമതല ഐടിബിപിക്ക് വിട്ടു. ചികിൽസാ ആവശ്യങ്ങൾക്കുള്ള എല്ലാ ഉപകരണങ്ങളും പിഎം കെയേഴ്സ് ഫണ്ട് വഴി എത്തിച്ചു. ആയിരത്തിലധികം വിദ്യാർത്ഥികൾ, ഡസൻ കണക്കിന് കുടുംബങ്ങൾ, 10ലധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ എന്നിവരുടെ ആരോഗ്യം സാധാരണ നിലയിലാകുന്നതുവരെ അവരെ ഐസൊലേഷനിലിരുത്തി. പിന്നീട് ഡൽഹിയിലെ ഛത്തർപൂരിൽ 10,000 കിടക്കകളുള്ള സർദാർ പട്ടേൽ കോവിഡ് കെയർ സെന്ററും ആശുപത്രിയും സ്ഥാപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ ഇവിടം നേരിട്ട് സന്ദർശിച്ചു, ജനങ്ങളെ സഹായിക്കുന്നതിന് ലഭ്യമായ മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും ഉറപ്പാക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകി. ആഭ്യന്തരമന്ത്രി മികച്ച ആസൂത്രകനും ചുമതലകൾ മികച്ച രീതിയിൽ നിർവഹിക്കുന്ന വ്യക്തിയുമാണ്.

  പ്രധാനമന്ത്രി സൈനികർക്ക് മാത്രമല്ല കായികരംഗത്തെ മെഡൽ ജേതാക്കൾക്കും മികച്ച പ്രോത്സാഹനം നൽകുന്ന വ്യക്തിയാണ്. കായികതാരങ്ങൾക്ക് പ്രചോദനം നൽകുന്നതിനായി അദ്ദേഹം വിരുന്ന് സൽക്കാരങ്ങൾ സംഘടിപ്പിക്കാറുണ്ട്. എല്ലാവരോടും നേരിട്ട് സംസാരിച്ച് ഒരു കുടുംബാംഗത്തെ കണ്ടുമുട്ടുന്ന അനുഭവം പ്രദാനം ചെയ്യുന്ന വ്യക്തിയാണ് നരേന്ദ്രമോദി.

  2021 ജൂലൈയിൽ ടോക്കിയോയിലേക്ക് പോകുന്ന ഇന്ത്യയുടെ ഒളിമ്പിക് ടീമിലെ എല്ലാ അംഗങ്ങളെയും പ്രധാനമന്ത്രി മോദി തന്റെ വസതിയിലേക്ക് ക്ഷണിച്ചിരുന്നു. പിസ്റ്റൾ ഷൂട്ടറായ എന്റെ മകൾ യശസ്വിനി സിംഗ് ടീമിന്റെ ഭാഗമായിരുന്നു. പ്രധാനമന്ത്രി അവളോട് പറഞ്ഞത് ഇങ്ങനെയാണ്: “എന്തുകൊണ്ട് നിങ്ങൾ സിവിൽ സർവീസ് പിന്തുടർന്നില്ല? നിങ്ങളുടെ മാതാപിതാക്കൾ രണ്ട് പേരും സിവിൽ സർവീസുകാരാണ്, അവർ നിങ്ങളെ ഒരു കായികതാരമാകാൻ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു“. പ്രധാനമന്ത്രി മോദി ഓരോരുത്തരെക്കുറിച്ചും പഠിക്കുന്നത് ഇങ്ങനെയാണ്. ഓരോ ടീമംഗങ്ങളുടെയും ജീവിത പശ്ചാത്തലം അറിയുകയും അവരുടെ പേര് വിളിച്ച് അവരോട് സംസാരിക്കുകയും ചെയ്യും. മടങ്ങിയെത്തിയ ടീം വളരെ സന്തോഷത്തിലായിരുന്നു. അവരുടെ ആവേശം കൂടുതൽ ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.

  ആത്മ നിർഭർ ഭാരത് എങ്ങനെയാണ് ഭാരതത്തെ ഉണർത്തുന്നതെന്ന് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. രാജ്യത്തെ എല്ലാ ജനങ്ങൾക്കും മെച്ചപ്പെട്ട ജീവിതവും ശോഭനമായ ഭാവിയും വാഗ്ദാനം ചെയ്യുകയാണ് ഇതുവഴി ലക്ഷ്യം വയ്ക്കുന്നത്. മയങ്ങി കിടന്ന ഇന്ത്യയെ ലോകത്തിന് മുന്നിൽ അതിവേഗം വളരുന്ന രാജ്യമാക്കി മോദി മാറ്റി. ആഗോള സമ്പദ്‌വ്യവസ്ഥയിൽ നാം ഒരു നിർമ്മാണ ഹബ്ബും സേവന പങ്കാളിയുമായി മാറിയിരിക്കുകയാണ്.

  (1984 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനും ഐടിബിപി, ബിഎസ്എഫ്, എൻഎസ്ജി, എസ്എസ്ബി, സിആർപിഎഫ് എന്നീ വിഭാഗങ്ങളിലെ മുൻ ഡിജിയുമായ എസ്എസ് ദേശ്വാൾ ആണ് ലേഖകൻ. അഞ്ച് സായുധ പോലീസ് സേനയുടെ തലവനായ ഒരേയൊരു ഐപിഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. സിബിഐയിലും ഗുരുഗ്രാം കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലേഖകന്റെ നിലപാടുകൾ വ്യക്തിപരമാണ്. ഇത് പ്രസിദ്ധീകരണത്തിന്റെ നിലപാടിനെ പ്രതിനിധീകരിക്കുന്നില്ല)
  Published by:user_57
  First published: