Naveen Shekarappa | യുക്രെയ്നില്‍ കൊല്ലപ്പെട്ട നവീന്റെ ഭൗതിക ദേഹം മെഡിക്കല്‍ കോളജിന് കൈമാറും; പിതാവ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ദാവന്‍ഗരെയിലെ എസ്എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിനാണ് ഭൗതികദേഹം കൈമാറുക
ബെംഗളൂരു: യുക്രെയ്‌നില്‍(Ukraine) കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പയുടെ(Naveen Shekarappa) മൃതദേഹം അന്തിമകര്‍മങ്ങള്‍ക്കുശേഷം മെഡിക്കല്‍ കോളേജിന് കൈമാറുമെന്ന് പിതാവ് ശേഖരപ്പ ജ്ഞാനഗൗഡ പറഞ്ഞു. നവീന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. ദാവന്‍ഗരെയിലെ എസ്എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിനാണ് ഭൗതികദേഹം കൈമാറുക.
മകന്റെ മുഖം കാണാന്‍ കഴിയുമെന്ന് ഉറപ്പില്ലായിരുന്നുവെന്നും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ക്ക് നന്ദി പറയുന്നുവെന്നും ശേഖരപ്പ പറഞ്ഞു. യുക്രെയ്നിലെ നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹം പോളണ്ടിലെ വാഴ്സയിലെത്തിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ടുവരിക.
അന്ത്യകര്‍മങ്ങള്‍ക്കായി മകന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് നവീന്റെ പിതാവ് ശേഖരപ്പ ജ്ഞാനഗൗഡ പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. ഖാര്‍കിവ് (Kharkiv) നഗരത്തില്‍ നടന്ന റഷ്യന്‍ ഷെല്ലാക്രമണത്തിലാണ് നവീന്‍ കൊല്ലപ്പെട്ടത്.
advertisement
നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് നവീന്‍. അവശ്യസാധനങ്ങള്‍ വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റില്‍ നവീന്‍ ക്യൂ നില്‍ക്കുമ്പോഴാണ് ഷെല്ലാക്രമണമുണ്ടായത്.
കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ് 21കാരനായ നവീന്‍. കൃഷിയില്‍ നിന്നുള്ള വരുമാനം സ്വരൂപിച്ചും വായ്പയെടുത്തുമാണ് നവീനെ വിദേശത്ത് പഠനത്തിനയച്ചത്. പ്ലസ്ടുവിന് 97 ശതമാനം മാര്‍ക്ക് നേടിയ നവീന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിച്ചിരുന്നില്ല.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 19, 2022 3:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Naveen Shekarappa | യുക്രെയ്നില്‍ കൊല്ലപ്പെട്ട നവീന്റെ ഭൗതിക ദേഹം മെഡിക്കല്‍ കോളജിന് കൈമാറും; പിതാവ്