യുക്രെയ്നില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടത് ഭക്ഷണത്തിനായി വരിനില്ക്കുമ്പോഴുണ്ടായ ഷെല്ലാക്രമണത്തില്‍. കര്‍ണാടകയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥിയായ നവിന് എസ് ജി(21)യാണ് കൊലപ്പെട്ടത്. പുറത്തുപോകുന്നതിന് തൊട്ടുമുമ്പ്, നവീന്‍ പിതാവ് ശേഖര ഗൗഡയുമായി സംസാരിച്ചിരുന്നു. സുരക്ഷിതനാണെന്നും ഇന്ന് തന്നെ അതിര്‍ത്തിയിലേക്ക് തിരിക്കുമെന്നും രാവിലെ വീട്ടുകാരുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ നവീന്‍ പറഞ്ഞിരുന്നു
''ഇന്ന് രാവിലെ ഖാര്‍കിവില്‍ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ജീവന് നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു''- വിദേശ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.
നവീന്റെ കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. നവീന്റെ പിതാവുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചു. ഖാര്‍കിവിലും മറ്റ് സംഘര്‍ഷ മേഖലകളിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാര്ക്ക് സുരക്ഷിതമായി രാജ്യം വിടാന്‍ അടിയന്തരമായി സൗകര്യമൊരുക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചുകൊണ്ട് റഷ്യയിലെയും യുക്രെയ്നിലെയും അംബാസഡര്‍മാരെ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് അരിന്ദം ബാഗ്ചി അറിയിച്ചു.
Prime Minister Narendra Modi spoke to the father of Naveen Shekharappa, an Indian student who died in shelling in Kharkiv, Ukraine this morning.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരും ഇന്നു തന്നെ കീവ് വിടണം. ലഭ്യമായ ട്രെയിനുകളോ മറ്റ് യാത്രാമാര്‍ഗങ്ങളോ ഉപയോഗിച്ച് നഗരത്തിന് പുറത്തെത്തണമെന്നും യുക്രെയ്നിലെ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
കീവ് ലക്ഷ്യമിട്ട് റഷ്യ വന്‍ സേനാവിന്യാസം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 64 കിലോമീറ്റര്‍ നീളത്തില്‍ റഷ്യന്‍ സൈനികവ്യൂഹം സഞ്ചരിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.