കര്‍ഷക മാര്‍ച്ച്; രണ്ട് സ്റ്റേഡിയം താല്‍ക്കാലിക ജയിലാക്കി ഹരിയാന സര്‍ക്കാര്‍

Last Updated:

സിര്‍സയിലെ ചൗധരി ദല്‍ബീര്‍ സിംഗ് ഇന്‍ഡോര്‍ സ്റ്റേഡിയം ദാബ്വാലിയിലെ ഗുരു ഗോബിന്ദ് സിംഗ് സ്റ്റേഡിയം എന്നിവയാണ് താല്‍ക്കാലിക ജയിലാക്കി മാറ്റിയിരിക്കുന്നത്

കർഷക പ്രതിഷേധം
കർഷക പ്രതിഷേധം
ന്യൂഡല്‍ഹി: ഫെബ്രുവരി 13ന് ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ രണ്ട് സ്റ്റേഡിയം താല്‍ക്കാലിക ജയിലായി മാറ്റി ഹരിയാന സര്‍ക്കാര്‍. സിര്‍സയിലെ ചൗധരി ദല്‍ബീര്‍ സിംഗ് ഇന്‍ഡോര്‍ സ്റ്റേഡിയം ദാബ്വാലിയിലെ ഗുരു ഗോബിന്ദ് സിംഗ് സ്റ്റേഡിയം എന്നിവയാണ് താല്‍ക്കാലിക ജയിലാക്കി മാറ്റിയിരിക്കുന്നത്.
മാര്‍ച്ചിനിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ അറസ്റ്റിലാകുന്ന കര്‍ഷകരെ ഈ ജയിലുകളിലായിരിക്കും താല്‍ക്കാലികമായി പാര്‍പ്പിക്കുക.
മാര്‍ച്ചിനെ നേരിടാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പോലീസ് ബാരിക്കേഡുകളും മറ്റും സ്ഥാപിച്ചു. നിരവധി പോലീസ് ഉദ്യോഗസ്ഥരെ അതിര്‍ത്തി പ്രദേശത്ത് നിയമിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം കര്‍ഷക നേതാക്കളുമായി അനുരഞ്ജന ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ എത്താതിരിക്കാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച സര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത് പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
advertisement
സംയുക്ത കിസാന്‍ മോര്‍ച്ച ഉള്‍പ്പടെ നിരവധി കര്‍ഷക സംഘടനകളാണ് പ്രതിഷേധ മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. താങ്ങുവില ഉറപ്പാക്കുന്ന നിയമം പാസാക്കണമെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണമെന്നും വിവിധ കര്‍ഷക സംഘടനകള്‍ അറിയിച്ചു.
അതിര്‍ത്തികളിലെ റോഡുകളിലെ ബാരിക്കേഡുകളുടെ വീഡിയോ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. 'കര്‍ഷകരുടെ പാതയില്‍ മുള്ളുകള്‍ വിതറുന്നത് അമൃത് കാലമാണോ അതോ അന്യായ കാലമാണോ' എന്ന് വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ട് പ്രിയങ്ക ചോദിച്ചു.
advertisement
ഹരിയാനയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള റോഡുകളില്‍ സര്‍ക്കാര്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചതിനെ വിമര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് സിംഗ് മന്‍ രംഗത്തെത്തി.
'' കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം,'' എന്ന് അദ്ദേഹം പറഞ്ഞു.
റോഡുകളില്‍ തടസ്സം സൃഷ്ടിച്ചതിനെ വിമര്‍ശിച്ച് കര്‍ഷക സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ചയും രംഗത്തെത്തി.
'' എന്തിനാണ് സര്‍ക്കാര്‍ ഇത്ര പേടിക്കുന്നത്? വലിയ ബാരിക്കേഡുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇതാണോ ജനാധിപത്യം?'' സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ജഗജിത്ത് സിംഗ് ദല്ലേവാള്‍ ചോദിച്ചു.
advertisement
പഞ്ചാബ്-ഹരിയാന അതിര്‍ത്തി പ്രദേശത്തും സര്‍ക്കാര്‍ ഇത്തരത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അംബാല, കുരുക്ഷേത്ര, കൈതാല്‍, ജിന്ദ്, ഹിസാര്‍, ഫത്തേഹാബാദ്, എന്നീ ജില്ലകളില്‍ ഫെബ്രുവരി 11-13 തീയതികളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
2020ല്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പഞ്ചാബില്‍ നിന്നും അംബാലയില്‍ നിന്നും മാര്‍ച്ച് ചെയ്ത് എത്തി ശംഭു അതിര്‍ത്തി പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. ശേഷം പോലീസ് ബാരിക്കേഡുകള്‍ ഭേദിച്ച് അവര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുത്തിരുന്നത്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കെതിരെയായിരുന്നു മാര്‍ച്ച്.
മലയാളം വാർത്തകൾ/ വാർത്ത/India/
കര്‍ഷക മാര്‍ച്ച്; രണ്ട് സ്റ്റേഡിയം താല്‍ക്കാലിക ജയിലാക്കി ഹരിയാന സര്‍ക്കാര്‍
Next Article
advertisement
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് എംഎൽഎ; യുഡിഎഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമോ എന്ന് കെ ടി ജലീല്‍
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് എംഎൽഎ; UDF പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമോ ജലീല്‍
  • മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യമുയർത്തി മുസ്ലിം ലീഗ് എംഎൽഎ രംഗത്തെത്തി.

  • താനൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകൾ ഉൾപ്പെടുത്തി തീരദേശ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

  • ജില്ലാ വിഭജനം അനിവാര്യമാണെന്ന് തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ അഭിപ്രായപ്പെട്ടു.

View All
advertisement