'തള്ളിക്കളയാനാവില്ല'; ഇറാൻ യുദ്ധത്തിൽ സഖ്യകക്ഷികൾക്കൊപ്പം ചേർന്നേക്കാമെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി
- Published by:Sarika N
- news18-malayalam
Last Updated:
പശ്ചിമേഷ്യയിലെ അസ്ഥിരതയ്ക്കും ഭീകരവാദത്തിനും പ്രധാന കാരണം ഇറാനാണെന്ന് കാർണി കുറ്റപ്പെടുത്തി
ഒട്ടാവ: ഇസ്രായേലും അമേരിക്കയും ഇറാനെതിരെ നടത്തുന്ന സൈനിക നടപടികളിൽ കാനഡയും പങ്കാളിയായേക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. നിലവിൽ സൈനിക നീക്കങ്ങളിൽ കാനഡ നേരിട്ട് പങ്കെടുക്കുന്നില്ലെങ്കിലും, യുദ്ധത്തിൽ സഖ്യകക്ഷികൾക്കൊപ്പം നിൽക്കുമെന്നും പങ്കാളിത്തം പൂർണ്ണമായും തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിന് കാരണമായ ആദ്യഘട്ട ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് നേരത്തെ അഭിപ്രായപ്പെട്ട കാർണിയുടെ നിലപാടിലെ മാറ്റം ശ്രദ്ധേയമാണ്.
പശ്ചിമേഷ്യയിലെ അസ്ഥിരതയ്ക്കും ഭീകരവാദത്തിനും പ്രധാന കാരണം ഇറാനാണെന്ന് കാർണി കുറ്റപ്പെടുത്തി. ഇറാന്റെ മനുഷ്യാവകാശ ലംഘനങ്ങളെ വിമർശിച്ച അദ്ദേഹം, ആ രാജ്യം ഒരിക്കലും ആണവായുധം കൈക്കലാക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. ഇറാന്റെ ആണവ പദ്ധതികൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസുമായി ക്യാൻബറയിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് കാർണി നയം വ്യക്തമാക്കിയത്. പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു. അതേസമയം, യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്നും അത്തരം സാഹചര്യത്തിൽ സഖ്യകക്ഷികളെ സഹായിക്കാൻ കാനഡ ബാധ്യസ്ഥമാണെന്നും കാർണി കൂട്ടിച്ചേർത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 05, 2026 1:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'തള്ളിക്കളയാനാവില്ല'; ഇറാൻ യുദ്ധത്തിൽ സഖ്യകക്ഷികൾക്കൊപ്പം ചേർന്നേക്കാമെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി








