ഇന്റർഫേസ് /വാർത്ത /India / Farmers Protest: തിങ്കളാഴ്ച പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി മാറ്റി വെച്ചു

Farmers Protest: തിങ്കളാഴ്ച പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി മാറ്റി വെച്ചു

(File photo: PTI)

(File photo: PTI)

പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും. ഒറ്റബില്ലായാണ് അവതരിപ്പിക്കുക.

  • Share this:

കര്‍ഷക സമരവുമായി(Farmers protest) ബന്ധപ്പെട്ട് തിങ്കളാഴ്ച പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി(tractor rally) മാറ്റി വെച്ചു. ഭാവി സമര പരിപാടികൾ ചർച്ച ചെയ്യാൻ ചേർന്ന സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിലാണ് ട്രാക്ടർ റാലി മാറ്റി വെക്കാൻ തീരുമാനിച്ചത്. എന്നാൽ  മുന്നോട്ട് വെച്ച ആറ് ആവശ്യങ്ങളിൽ തീരുമാനമാകും വരെ സമരം തുടരും. കർഷകരുമായി വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും  സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.

ഡിസംബർ 4 ന് കർഷക സംഘടനകൾ വീണ്ടും യോഗം ചേരും. താങ്ങുവില നിയമപരമായി ഉറപ്പാക്കുക, വൈദ്യുതി ഭേദഗതി നിയമം റദ്ദ് ചെയ്യുക, വായു മലിനീകരണ നിയമപ്രകാരം കർഷകർക്കുള്ള ശിക്ഷാ വ്യവസ്ഥകൾ നീക്കം ചെയ്യുക, കർഷക സമരത്തിന്റെ പേരിലുള്ള  കേസുകൾ ഉടൻ പിൻവലിക്കുക, ലഖിംപൂർ ഖേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പുറത്താക്കുക, സമരത്തിനിടെ മരിച്ച 700 കർഷകരുടെ  കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും നൽകുക, രക്തസാക്ഷി സ്മാരകം നിർമിക്കാൻ സിംഘു അതിർത്തിയിൽ ഭൂമി നൽകുക എന്നീ ആവശ്യങ്ങളാണ് കർഷകർ മുന്നോട്ട് വെച്ചിട്ടുള്ളത്. അതേസമയം പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും. ഒറ്റബില്ലായാണ് അവതരിപ്പിക്കുക.

താങ്ങുവില സംബന്ധിച്ച് മാർഗ്ഗ നിർദേശങ്ങൾ തയ്യാറാക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. സമിതിയിൽ കർഷക സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തുമെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. വൈക്കോൽ കത്തിക്കുന്നത് ക്രിമിനൽ കുറ്റം അല്ലാതാക്കണമെന്ന കർഷകരുടെ ആവശ്യം അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. കർഷകർ സമരം അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

First published:

Tags: Farmers protest, Samyukta Kisan Morcha