'രാഷ്ട്രീയ നേട്ടങ്ങൾക്കായി കർഷകരെ ഉപയോഗിക്കുന്നു; ഇത്തരം ആളുകളിൽ നിന്ന് വിട്ടുനിൽക്കണം': ധനമന്ത്രി നിർമല സീതാരാമൻ
- Published by:Rajesh V
- news18-malayalam
Last Updated:
''രാഷ്ട്രീയ ഉയർത്തെഴുന്നേൽപ്പിനായി പ്രതിഷേധങ്ങളെ അവസരമാക്കാൻ ശ്രമിക്കുന്നവരിൽ നിന്ന് കർഷകർ വിട്ട് നിൽക്കണം. കര്‍ഷക പ്രക്ഷോഭത്തിന്‍റെ മറവില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണ്. ''
ന്യൂഡൽഹി: കര്‍ഷക സമരത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്‍. രാഷ്ട്രീയ നേട്ടങ്ങൾക്കായി കർഷകരെ ഉപയോഗിക്കുന്നുണ്ടെന്ന് ഇത്തരം ആളുകളില്‍ നിന്നും കര്‍ഷകര്‍ വിട്ട് നില്‍ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാഷ്ട്രീയ ഉയർത്തെഴുന്നേൽപ്പിനായി പ്രതിഷേധങ്ങളെ അവസരമാക്കാൻ ശ്രമിക്കുന്നവരിൽ നിന്ന് കർഷകർ വിട്ട് നിൽക്കണം. കര്‍ഷക പ്രക്ഷോഭത്തിന്‍റെ മറവില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണ്. പ്രക്ഷോഭത്തെ ദേശവിരുദ്ധ ശക്തികള്‍ ഹൈജാക്ക് ചെയ്തെന്നും മന്ത്രി ആരോപിച്ചു. ന്യൂസ് 18ന് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കർഷകരുമായി തുടർ ചർച്ചകൾക്ക് സർക്കാർ തയാറാണെന്ന് ധനമന്ത്രി പറഞ്ഞു. കാർഷിക മേഖലയുടെയും കർഷകരുടെയും ശബ്ദം ഇപ്പോൾ ഉയർന്നുകേൾക്കുന്ന പ്രക്ഷോഭങ്ങളിൽ കേൾക്കുന്നില്ല. ദേശവിരുദ്ധ ശക്തികളും അസംതൃപ്തരായ ചില ശക്തികളും കർഷക പ്രക്ഷോഭത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ചർച്ചകളിൽ തീരുമാനമുണ്ടാകുന്നതിന് സമയമെടുക്കും. ചർച്ചകളിലൂടെ പ്രശ്ന പരിഹാരത്തിന് കേന്ദ്രമന്ത്രിമാരായ നരേന്ദ്ര തോമറും പിയൂഷ് ഗോയലും സദാ സന്നദ്ധരാണ്. കാർഷിക നിയമങ്ങളിൽ നിന്ന് പിന്നോട്ടുപോകുന്നത് അത്ര ഗുണകരമാകില്ല- ധനമന്ത്രി വ്യക്തമാക്കി.
advertisement
കർഷകരുടെ വായ്പ എഴുതിത്തള്ളാമെന്ന വാഗ്ദാനം കോൺഗ്രസ് പാലിച്ചില്ലെന്ന് കോൺഗ്രസിനെതിരെ ആഞ്ഞടിച്ച സീതാരാമൻ പറഞ്ഞു. അവരെ വിശ്വസിക്കാൻ പാടില്ല. കോൺഗ്രസിന്റെ കാപട്യം എല്ലാവരും കണ്ടതാണ്. സർക്കാരിന്റെ കർഷകക്ഷേമ പദ്ധതികൾ ആവർത്തിച്ച നിർമല സീതാരാമൻ, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ റെക്കോർഡ് സംഭരണം ഉണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. വലിയ സംഭരണം കേന്ദ്രം നടത്തിയിട്ടുണ്ട്. പരമാവധി സംഭരണം ഇപ്പോൾ നടക്കുന്നുണ്ട്. കർഷകന്റെ വരുമാനം ഇരട്ടിയാക്കാൻ പ്രധാനമന്ത്രി മോദി പ്രതിജ്ഞാബദ്ധമാണെന്നും അവർ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 12, 2020 9:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'രാഷ്ട്രീയ നേട്ടങ്ങൾക്കായി കർഷകരെ ഉപയോഗിക്കുന്നു; ഇത്തരം ആളുകളിൽ നിന്ന് വിട്ടുനിൽക്കണം': ധനമന്ത്രി നിർമല സീതാരാമൻ