മൂന്ന് വയസുകാരൻ ഷോക്കേറ്റു മരിച്ചതറിഞ്ഞ് വീട്ടിലേക്ക് തിരിച്ച പിതാവ് ബൈക്ക് അപകടത്തിൽ മരിച്ചു

Last Updated:

വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റാണ് കുഞ്ഞ് മരിച്ചത്

News18
News18
ലക്നൗ: മകന്റെ മരണവാർത്ത അറിഞ്ഞ് വീട്ടിലേക്ക് തിരിച്ച പിതാവ് ബൈക്ക് അപകടത്തിൽ മരിച്ചു. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലാണ് സംഭവം. മൂന്നു വയസ്സുകാരനായ മകൻ അയാൻഷ് ജയ്‌സ്വാൾ ഷോക്കേറ്റ് മരിച്ചതറിഞ്ഞ് പിതാവ് വിഷ്ണു കുമാർ ജയ്‌സ്വാൾ ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടയിൽ കാറിടിച്ച് പിതാവ് അപകടത്തിൽപ്പെട്ടു.
വാഹനമിടിച്ച് ​ഗുരുതരമായി പരിക്കേറ്റ പിതാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ വൈദ്യുതാഘാതമേറ്റ് മൂന്ന് വയസ്സുള്ള അയാൻഷ് ജയ്‌സ്വാൾ മരിച്ചു എന്നാണ് പോലീസ് പറയുന്നത്. കുടുംബാംഗങ്ങൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Also Read : കടം വാങ്ങിയ 50000 രൂപ തിരിച്ചുകൊടുക്കാൻ കൂട്ടുകാരനുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച ഭർത്താവിനെതിരെ കേസ്
മരണവാർത്ത അറിഞ്ഞ ഉടനെ അവന്റെ പിതാവ് വിഷ്ണു കുമാർ ജയ്‌സ്വാൾ അവരുടെ ഗ്രാമമായ റസുലാബാദിലേക്ക് പുറപ്പെട്ടെങ്കിലും  അപകടത്തിൽപ്പെട്ടു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. വിഷ്ണു കുമാർ ജയ്‌സ്വാളിനെ ഇടിച്ച വാഹനം ഇതുവരെയും കണ്ടത്താനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
മൂന്ന് വയസുകാരൻ ഷോക്കേറ്റു മരിച്ചതറിഞ്ഞ് വീട്ടിലേക്ക് തിരിച്ച പിതാവ് ബൈക്ക് അപകടത്തിൽ മരിച്ചു
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement