നടി നവ്യ നായരുടെ ഭർതൃമാതാവ് അന്തരിച്ചു
- Published by:meera_57
- news18-malayalam
Last Updated:
വിയോഗവിവരം ഹൃദയസ്പർശിയായ ഒരു പോസ്റ്റിലൂടെ നവ്യ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു
നടി നവ്യ നായരുടെ (Navya Nair) ഭർതൃമാതാവ് ശാന്താ മേനോൻ അന്തരിച്ചു. വിയോഗവിവരം ഹൃദയസ്പർശിയായ ഒരു പോസ്റ്റിലൂടെ നവ്യ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. തന്നെ മരുമകളായല്ല, മകളായി കണ്ടയാളാണ് അമ്മ എന്ന് നവ്യയുടെ വാക്കുകൾ. ശാന്ത മേനോൻ, നാരായണ മേനോൻ എന്നിവരുടെ മകനാണ് നവ്യയെ വിവാഹം ചെയ്ത മുംബൈയിലെ എക്സ്പോർട്ടറായ സന്തോഷ് മേനോൻ. ചങ്ങാനിശ്ശേരിയിലായിരുന്നു താമസം.
"അങ്ങനെ ആ വിളക്ക് അണഞ്ഞു. എന്നും ഏതിനും ധൈര്യമായിരുന്നു, മരുമകളായിട്ടല്ല മകളായി സ്നേഹിച്ചു , എല്ലാ സങ്കടങ്ങളിലും മക്കള് വിഷമിക്കണ്ട അമ്മേടെ പ്രാർഥനയും അനുഗ്രഹവും കൂടെ ഉണ്ടാവും എന്ന് പറഞ്ഞു കൂടെ നിർത്തി. അമ്മ ആഗ്രഹിച്ചത് പോലെ ഇതുവരെ എല്ലാം ചെയ്തു . അമ്മേടെ സ്നേഹത്തിന് മുന്നിൽ എന്റെ നഷ്ടങ്ങൾ ഞാൻ സഹിച്ചു.
എന്റെ നൃത്തം ഏറെ ഇഷ്ടപെട്ട അമ്മ, അവസാനമായി മാതംഗി ഫെസ്റ്റിവലിൽ വന്നു എന്റെ കച്ചേരി മുഴുവൻ കണ്ടു. രണ്ട് മണിക്കൂർ നൃത്തം ചെയ്തു എന്ന് അഭിമാനത്തോടെ എല്ലാരോടും പറഞ്ഞു.
advertisement
“മക്കളേ.. “ ആ വിളി കാതുകളിൽ മുഴങ്ങി നിൽക്കുന്നു.. “മക്കടെ വിളക്ക് ഒരുകാലത്തും കെടില്ല, അമ്മയാ പറയുന്നേ “
നിത്യ ശാന്തി നേരുന്നു.
advertisement
Summary: Actress Navya Nair's mother-in-law Shantha Menon has passed away. Navya shared the news of her death in a heartwarming post on Instagram. Navya said that her mother saw her as a daughter, not a daughter-in-law. Navya was married to Mumbai-based exporter Santosh Menon, the son of Shantha Menon and Narayana Menon. They lived in Changanassery
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 30, 2026 2:26 PM IST








