ലഖ്നൗ: പ്രശസ്ത ഉർദു കവി മുനവർ റാണയ്ക്ക് എതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ഉത്തർപ്രദേശ്. കഴിഞ്ഞദിവസം ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ ഫ്രാൻസിൽ നടന്ന കൊലപാതകങ്ങളെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന രീതിയിൽ അദ്ദേഹം സംസാരിച്ചിരുന്നു. ഇതിനെ തുടർന്നാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. പ്രവാചകൻ മുഹമ്മദിന്റെ രണ്ട് കാരിക്കേച്ചറുകൾ ഷാർളെ ഹെബ്ദോയുടെ പേജിൽ നിന്നെടുത്ത് ക്ലാസ് മുറിയിൽ 'അഭിപ്രായ സ്വാതന്ത്ര്യം' ത്തിന്റെ ഭാഗമായി സ്കൂൾ ടീച്ചർ കാണിച്ചിരുന്നു. ഇതിന്റെ പിന്നാലെ ആയിരുന്നു അധ്യാപകൻ സാമുവൽ പാറ്റി കൊല്ലപ്പെട്ടത്.
അതേസമയം, ഇന്ത്യയിൽ ആരെങ്കിലും നമ്മുടെ ദൈവങ്ങളെയോ ദേവതകളെയോ മോശമാക്കുന്ന രീതിയിൽ കാരിക്കേച്ചറുകൾ വരച്ചാൽ താൻ അവരെ കൊല്ലുമെന്നായിരുന്നു അഭിമുഖത്തിൽ ഉർദു കവിയുടെ പ്രതികരണം. ഉർദു സാഹിത്യത്തിന് അദ്ദേഹം സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. ഐ പി സി സെക്ഷൻ 153 എ (മതത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്ക് ഇടയിൽ ശത്രുത പ്രോത്സാഹിപ്പിക്കുക), 295 എ, 298, 305 വകുപ്പുകൾ പ്രകാരമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
You may also like:രാഹുൽ ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന സരിതയുടെ ഹർജി തള്ളി; ലക്ഷം പിഴ ചുമത്തി സുപ്രീംകോടതി [NEWS]ബോളിവുഡിലെ പ്രമുഖ നടിക്ക് ആൺകുഞ്ഞ് പിറന്നു; സന്തോഷം പങ്കുവെച്ച് ദമ്പതികൾ [NEWS] സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി; കെ.സുരേന്ദ്രനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പിഎം വേലായുധന്‍ [NEWS]
സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്നുവെന്ന ഗുരുതരമായ ആരോപണങ്ങളും ഐടി ആക്ടിന് കീഴിലുള്ള കുറ്റങ്ങളും പരിഗണിച്ചാണ് ഫ്രാൻസിൽ അടുത്തിടെ നടന്ന തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണച്ച് അടുത്തിടെ അഭിമുഖം നൽകിയ കവിക്കെതിരെ കേസെടുത്തത്.
ഫ്രാന്‍സിൽ പ്രവാചകനെക്കുറിച്ചുള്ള കാരിക്കേച്ചറുകൾ ക്ലാസിൽ ചർച്ച ചെയ്ത അധ്യാപകൻ ദാരുണമായി കൊല ചെയ്യപ്പെട്ടിരുന്നു. വഴിയരികിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ കടുത്ത നടപടികളുമായി മുന്നോട്ട് പോയിരുന്നു. തീവ്ര ഇസ്ലാമികവാദത്തിൽ നിന്നും തന്‍റെ രാജ്യത്തെ മതേതര മൂല്യങ്ങളെ സംരക്ഷിക്കാനെന്ന പേരിൽ ചില നിർദേശങ്ങളും ഫ്രഞ്ച് പ്രസിഡന്‍റ് മുന്നോട്ട് വച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.