advertisement

അന്യമതസ്ഥനെ പ്രണയിച്ച 17കാരിയുടെ തല മൊട്ടയടിച്ച അഞ്ചംഗ കുടുംബത്തെ ഫ്രാന്‍സ് നാടുകടത്തി

Last Updated:

കേസിൽ ഉൾപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കൾക്ക്  അഭയാര്‍ഥി പരിഗണന നൽകിയെങ്കിലും മാതാപിതാക്കൾക്ക് ഇത് നൽകാൻ കോടതി തയ്യാറായില്ല. അതിനാല്‍ ഇവർക്ക് രാജ്യം വിടേണ്ടതായി വരും.

പാരീസ്: അന്യമതക്കാരനായ യുവാവിനെ പ്രണയിച്ച പതിനേഴുകാരിക്കെതിരെ അതിക്രമം നടത്തിയ കുടുംബത്തെ നാടുകടത്തി ഫ്രാൻസ്. ബോസ്നിയന്‍ വംശജരായ അഞ്ചംഗ മുസ്ലീം കുടുംബത്തെയാണ് നാടുകടത്തിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും മൂന്ന് സഹോദരങ്ങളെയുമാണ് രാജ്യത്ത് നിന്ന് പുറത്താക്കിയതെന്നാണ് ആഭ്യന്തര മന്ത്രി ജെറാൾഡ് ദർമാനിയൻ അറിയിച്ചത്.
ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ക്രിസ്ത്യൻ വിശ്വാസിയായ യുവാവുമായുള്ള പ്രണയത്തെ തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ മർദ്ദിക്കുകയും തല മൊട്ടയടിക്കുകയും ചെയ്യുകയായിരുന്നു. മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്നായിരുന്നു അതിക്രമം. വിചാരണ നടന്നു വന്ന സംഭവത്തിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തത്. ബെസാൻകോൺ കോടതിയിൽ ഹാജരാക്കിയ ഇവരെ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ നടത്തിയ അതിക്രമത്തിനാണ് ശിക്ഷിച്ചത്.
advertisement
പെൺകുട്ടിക്ക് നേരെ അതിക്രമം കാട്ടിയ കുറ്റത്തിന് കുട്ടിയുടെ മാതാപിതാക്കൾ, പിതൃസഹോദരൻ, ഇയാളുടെ ഭാര്യ എന്നിവർക്കെതിരെയായിരുന്നു കേസ്. ഒരുവർഷം ജയിൽ ശിക്ഷ വിധിച്ചുവെങ്കിലും മാതാപിതാക്കളല്ല ബന്ധുക്കളാണ് തല മൊട്ടയടിച്ചതെന്ന പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് ഈ ശിക്ഷ റദ്ദാക്കുകയായിരുന്നു. പകരം അ‍ഞ്ച് വർഷത്തേക്ക് ഫ്രഞ്ച് മേഖലയിൽ നിന്ന് മാറി നിൽക്കാൻ ഇവരോട് ഉത്തരവിട്ടു. കേസിൽ ഉൾപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കൾക്ക്  അഭയാര്‍ഥി പരിഗണന നൽകിയെങ്കിലും മാതാപിതാക്കൾക്ക് ഇത് നൽകാൻ കോടതി തയ്യാറായില്ല. അതിനാല്‍ ഇവർക്ക് രാജ്യം വിടേണ്ടതായി വരും.
advertisement
പെണ്‍കുട്ടിയെ ഫ്രാന്‍സിലെ സാമൂഹ്യസംഘടനകള്‍ സംരക്ഷിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാവുമ്പോള്‍ റെഡിസന്‍സി പെര്‍മിറ്റ് അനുവദിക്കുമെന്നും ജൂനിയര്‍ മന്ത്രിയായ മാര്‍ലെന ഷിയാപ്പ വ്യക്തമാക്കിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
അന്യമതസ്ഥനെ പ്രണയിച്ച 17കാരിയുടെ തല മൊട്ടയടിച്ച അഞ്ചംഗ കുടുംബത്തെ ഫ്രാന്‍സ് നാടുകടത്തി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement