advertisement

സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി; കെ.സുരേന്ദ്രനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പിഎം വേലായുധന്‍

Last Updated:

വന്ന വെള്ളം നിന്ന വെള്ളത്തെ കൊണ്ട് പോയത് പോലെ ആണ് അബ്ദുല്ല കുട്ടിക്ക് സ്ഥാനം നല്‍കിയത്.

കൊച്ചി: സംസ്ഥാനത്ത് ബിജെപിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അത് പരിഹരിക്കപ്പെടണമെന്നും ബിജെപി മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷനും ദേശീയ സമിതിയംഗവുമായ പിഎം വേലായുധൻ.  കെ. സുരേന്ദ്രന്‍ സംസ്ഥാന സെക്രട്ടറി ആയതിനെ പിന്തുണച്ച ആളാണ് താന്‍. തന്നെയും ശ്രീശനെയും തല്‍സ്ഥാനത്ത് നില നിര്‍ത്താം എന്ന് വാക്ക് തന്നിരുന്നു. എന്നാല്‍  സുരേന്ദ്രന്‍ വഞ്ചിച്ചെന്നും വേലായുധന്‍ ആരോപിച്ചു.
മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നത് ശ്രദ്ധയില്‍ പെടുത്താന്‍ പലതവണ സുരേന്ദ്രനെ  വിളിച്ചിരുന്നു. എന്നാല്‍  ഫോണ്‍ എടുക്കുകയോ തിരിച്ച് വിളിക്കുകയോ ചെയ്തില്ല. മാതാപിതാക്കളെ വൃദ്ധസദനത്തില്‍ ആക്കിയ മക്കളെ പോലെ ആണ് സുരേന്ദ്രന്റെ നടപടി. ഇതിൽ വിഷമം ഉണ്ടെന്നും വേലായുധന്‍ വികാരഭരിതനായി  പറഞ്ഞു.
അബ്ദുള്ള കുട്ടിക്ക് ഉയര്‍ന്ന സ്ഥാനം നല്‍കിയതില്‍  എതിര്‍പ്പുണ്ട്. വന്ന വെള്ളം നിന്ന വെള്ളത്തെ കൊണ്ട് പോയത് പോലെ ആണ് അബ്ദുല്ല കുട്ടിക്ക് സ്ഥാനം നല്‍കിയത്. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടും അര്‍ഹിക്കുന്ന സ്ഥാനം നല്‍കിയില്ലെന്നും വേലായുധന്‍ പറഞ്ഞു.
advertisement
പുതിയ ആളുകള്‍ വരുമ്പോള്‍ പ്രസ്ഥാനത്തിന് വേണ്ടി കഷ്ടപ്പെട്ടവരെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പാര്‍ട്ടി പരിഗണിച്ചില്ല. സംഘടനാ സെക്രട്ടറിമാരും പക്ഷാപാതമായി പെരുമാറുകയാണ്. മറ്റു പാര്‍ട്ടികളില്‍ സുഖലോലുപ ജീവിത സാഹചര്യങ്ങള്‍ അനുഭവിച്ച് വന്നവരാണ് ഈയിടെ ബിജെപിയില്‍ എത്തിയത്.
ശോഭാ സുരേന്ദ്രന്റെ ആരോപണം ശരി വെയ്ക്കുന്നുവെന്നും വേലായുധൻ. ശോഭാ സുരേന്ദ്രന് പിന്നാലെയാണ് പിഎം വേലായുധനും നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. പല തവണ ലോകസഭയിലെക്ക് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുള്ള വേലായുധന്‍ പാര്‍ട്ടിയിലെ പിന്നോക്ക വിഭാഗം നേതാവ് കൂടിയാണ്.
advertisement
ബിജെപി സംസ്ഥാന ഘടകത്തിലെ പുനഃസംഘടനയിൽ പരസ്യമായി പ്രതികരിച്ച് ശോഭാ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. ദേശീയ നിർവാഹക സമിതി അംഗമായിരിക്കെ അനുവാദമില്ലാതെ കീഴ്‍വഴക്കം ലംഘിച്ചാണ് തന്നെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. തന്റെ അനുവാദമില്ലാതെയുള്ള ഈ നടപടിയെക്കുറിച്ച് അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി; കെ.സുരേന്ദ്രനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പിഎം വേലായുധന്‍
Next Article
advertisement
മകനുമായി ബന്ധമുണ്ടായിരുന്ന വിവാഹിതയായ യുവതിയെ വിളിച്ചു വരുത്തി തീകൊളുത്തി കൊന്ന അമ്മയ്ക്കും മകനും ജീവപര്യന്തം
മകനുമായി ബന്ധമുണ്ടായിരുന്ന വിവാഹിതയായ യുവതിയെ വിളിച്ചു വരുത്തി തീകൊളുത്തി കൊന്ന അമ്മയ്ക്കും മകനും ജീവപര്യന്തം
  • യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ അമ്മക്കും മകനും ജീവപര്യന്തം ശിക്ഷ

  • മരിച്ച സിന്ധുവിന്റെ മൂന്ന് പെൺമക്കൾക്ക് പ്രതികൾ നൽകേണ്ട പിഴ തുക ജഡ്ജി ഷാജഹാൻ ഉത്തരവിട്ടു

  • സിന്ധുവിന്റെ 11 വയസ്സുള്ള മകളുടെ മുന്നിൽ വെച്ചാണ് ഈ ക്രൂരകൃത്യം നടന്നതെന്ന് തെളിവ് നൽകി

View All
advertisement