മുന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണൻ തമിഴ്‌നാട് ബിജെപി സ്‌പോര്‍ട്‌സ് സെല്‍ ഉപാധ്യക്ഷൻ

Last Updated:

ശിവരാമകൃഷ്ണന്റെ സാന്നിദ്ധ്യം സ്‌പോര്‍ട്‌സ് സെല്ലിനെ കൂടുതല്‍ ഊര്‍ജസ്വലമാക്കുമെന്നും സ്‌പോര്‍ട്‌സ് സെല്‍ മേധാവി പറഞ്ഞു.

ചെന്നൈ: മുന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണനെ തമിഴ്‌നാട്ടിലെബിജെപി സ്‌പോര്‍ട് സെൽ വൈസ് പ്രസിഡന്റായി നിയമിച്ചു. സ്‌പോര്‍ട്‌സ് സെല്‍ മേധാവിയായ എസ് അമല്‍ പ്രസാദ് റെഡ്ഡിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ശിവരാമകൃഷ്ണന്റെ സാന്നിദ്ധ്യം സ്‌പോര്‍ട്‌സ് സെല്ലിനെ കൂടുതല്‍ ഊര്‍ജസ്വലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
” മുന്‍ ക്രിക്കറ്റ് താരം എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അനുഭവം സ്‌പോര്‍ട്‌സ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരും. വരും തലമുറകള്‍ക്ക് അത് പ്രചോദനമാകും,’ അമല്‍ പ്രസാദ് റെഡ്ഡി പറഞ്ഞു.
നിലവില്‍ ക്രിക്കറ്റ് കമന്റേറ്ററായി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്ണ്‍ ശിവരാമകൃഷ്ണന്‍. ഇദ്ദേഹം 2020 ഡിസംബറിലാണ് ബിജെപിയില്‍ ചേര്‍ന്നത്.തമിഴ്‌നാടിന്റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി സി.ടി രവിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുഗന്റെയും സാന്നിധ്യത്തില്‍ ആയിരുന്നു പാര്‍ട്ടിയില്‍ ചേര്‍ന്നത്.തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഇദ്ദേഹം ബിജെപിയില്‍ അംഗത്വമെടുത്തത്. പതിനേഴാം വയസിലാണ് വെസ്റ്റ് ഇന്‍ഡീസിന് എതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ ശിവരാമകൃഷ്ണന്‍ അരങ്ങേറ്റം കുറിച്ചത്.
advertisement
ഒമ്പത് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി ശിവരാമകൃഷ്ണന്‍ 26 വിക്കറ്റുകള്‍ നേടിയിരുന്നു. 15 ഏകദിന വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. 1987ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനു ശേഷം ക്രിക്കറ്റ് കമന്ററി ആരംഭിച്ചു.കഴിഞ്ഞ 20 വര്‍ഷമായി കമന്ററി രംഗത്ത് പ്രവര്‍ത്തിച്ച് വരികയാണ് ശിവരാമകൃഷ്ണന്‍. കൂടാതെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ സ്പിന്‍ ബൗളിംഗ് പരിശീലകനുമാണ്. കൂടാതെ ഐസിസിയുടെ ക്രിക്കറ്റ് കമ്മിറ്റിയുടെ ഭാഗവുമാണ് അദ്ദേഹം.
മലയാളം വാർത്തകൾ/ വാർത്ത/India/
മുന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണൻ തമിഴ്‌നാട് ബിജെപി സ്‌പോര്‍ട്‌സ് സെല്‍ ഉപാധ്യക്ഷൻ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement