ഗോവ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ബിജെപിക്ക് വന്‍ വിജയം; കോണ്‍ഗ്രസ് 5 സീറ്റില്‍ ഒതുങ്ങി

Last Updated:

മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടി മൂന്നും, എന്‍സിപി, എഎപി എന്നിവ ഓരോ സീറ്റും വീതം നേടി

പനാജി: ഗോവയിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് വന്‍ വിജയം. 48 സീറ്റുകളില്‍ 32ലും ബിജെപി വിജയിച്ചു. വന്‍ തിരിച്ചടി നേരിടേണ്ടിവന്ന കോണ്‍ഗ്രസിന് 5 സീറ്റില്‍ ഒതുങ്ങേണ്ടിവന്നു. മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടി മൂന്നും, എന്‍സിപി, എഎപി എന്നിവ ഓരോ സീറ്റും വീതം നേടിയിട്ടുണ്ട്. സ്വതന്ത്രര്‍ ഏഴ് സീറ്റുകളില്‍ വിജയിച്ചു.
കോവിഡ് വ്യാപനത്തിന് പിന്നാലെ ഗോവയില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. ശനിയാഴ്ചയാണ് 48 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 56.82 ശതമാനം പോളിങ് മാത്രമാണ് ഇത്തവണ രേഖപ്പെടുത്തിയത്. വടക്കൻ ഗോവ ജില്ലയിൽ 58.43 ഉം തെക്കൻ ഗോവ ജില്ലയിൽ 55 ശതമാനവുമായിരുന്നു പോളിങ്. ആകെയുള്ള 50 ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ 48 ലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ദക്ഷിണ ഗോവയിലെ നവേലിം സീറ്റിൽ സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. സങ്കോളെയിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
advertisement
ആം ആദ്മി പാര്‍ട്ടിക്ക് ഗോവയില്‍ തെരഞ്ഞെടുപ്പ് വിജയം നേടാന്‍ കഴിയുന്നത് ആദ്യമായാണ്. എന്നാല്‍ 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം സീറ്റുകളിലും മത്സരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാളിന്റെ പാര്‍ട്ടി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിലടക്കം ബിജെപി നേടിയ വിജയത്തില്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സന്തോഷം പ്രകടിപ്പിച്ചു.
advertisement
'ബിജെപിയിലും താന്‍ നേതൃത്വം നല്‍കുന്ന ഗോവ സര്‍ക്കാരിലും വിശ്വാസമര്‍പ്പിച്ച ഗോവയിലെ ജനങ്ങള്‍ക്ക് മുമ്പില്‍ ശിരസ് നമിക്കുന്നു. പ്രസിദ്ധവും സ്വയം പര്യാപ്തവുമായ ഗോവയുടെ രൂപവത്കരണത്തിന് ആത്മവിശ്വാസത്തോടെ മൂന്നോട്ട് നീങ്ങാം'- സാവന്ത് ട്വീറ്റ് ചെയ്തു. ഗ്രാമീണ മേഖലയിലെ വോട്ടര്‍മാര്‍ ബിജെപിയില്‍ വിശ്വാസമര്‍പ്പിച്ചുവെന്ന് പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അവകാശപ്പെട്ടു. മിക്ക വാര്‍ഡുകളിലും വന്‍ ഭൂരിപക്ഷത്തോടെയാണ് ബിജെപി വിജയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലയാളം വാർത്തകൾ/ വാർത്ത/India/
ഗോവ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ബിജെപിക്ക് വന്‍ വിജയം; കോണ്‍ഗ്രസ് 5 സീറ്റില്‍ ഒതുങ്ങി
Next Article
advertisement
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
  • കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെ ശാന്തി നിയമന വിജ്ഞാപനം ശരിവെച്ചു.

  • ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് ഹൈക്കോടതി വിധി.

  • ദേവസ്വം ബോർഡിന്റെ നിയമന നടപടികൾ ഭരണഘടനാപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

View All
advertisement