കൊളംബിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്‌ത് ശ്രീ ശ്രീ രവിശങ്കർ
- Published by:Rajesh V
- news18-malayalam
Last Updated:
ആത്മീയതയും ജ്ഞാനവും കൊണ്ട് പ്രതിരോധ ശേഷി വളർത്താനും സാമൂഹിക ഭിന്നതകൾക്കപ്പുറം വികസനത്തിനായി വിശാലമായ കാഴ്ചപ്പാടിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു
കൊളംബിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്‌ത് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ. അക്രമരഹിതമായ ലോകം സ്വപ്‌നം കാണാൻ നിയമ നിർമ്മാതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. ആത്മീയതയും ജ്ഞാനവും കൊണ്ട് പ്രതിരോധ ശേഷി വളർത്താനും സാമൂഹിക ഭിന്നതകൾക്കപ്പുറം വികസനത്തിനായി വിശാലമായ കാഴ്ചപ്പാടിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ദുരിതങ്ങളിൽ നിന്ന് മുക്തവും കൂടുതൽ സ്നേഹവും സന്തോഷവും സമാധാനവുമുള്ള ഒരു ലോകം സ്വപ്‌നം കാണണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്‌തു. 'ഈ സ്വപനം കാണാൻ കഴിഞ്ഞാൽ നമുക്കത് നിറവേറ്റാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. വർഷത്തിൽ ഒരാഴ്ചയെങ്കിലും വ്യക്തിപരവും, തൊഴിൽപരവും, രാഷ്ട്രീയവുമായ അജണ്ടകൾ മാറ്റിവച്ച് രാജ്യത്തിൻറെ ദീർഘകാല നന്മയെ കുറിച്ച് ചിന്തിക്കണം ഒരുമയുടെ ഒരു ലോകം സൃഷ്ടിക്കേണ്ടതുണ്ട്. അതാണ് ആർട്ട് ഓഫ് ലിവിങ് ചെയ്യുന്നത്'- അദ്ദേഹം പറഞ്ഞു.
കൊളംബിയയിൽ അമ്പത് വർഷങ്ങൾ നീണ്ടുനിന്ന ആഭ്യന്തര സംഘർഷങ്ങൾ അവസാനിപ്പിച്ച് സമാധാനം ഉറപ്പുവരുത്തുന്നതിൽ ഇന്ത്യൻ ആത്മീയ ആചാര്യനായ ഗുരുദേവ് നിർണ്ണായക പങ്ക് വഹിച്ചിരുന്നു. വിമത വിഭാഗങ്ങളുമായുള്ള ചർച്ചകൾക്ക് ഗുരുദേവ് മദ്ധ്യസ്ഥത വഹിക്കുകയായിരുന്നു.
ജൂൺ 18 മുതൽ 23 വരെയാണ് ഗുരുദേവന്റെ കൊളംബിയൻ പര്യടനം. അന്താരാഷ്‌ട്ര യോഗ ദിനത്തില്‍ ഇന്ത്യയിലും 180 രാജ്യങ്ങളിലും ആർട്ട് ഓഫ് ലിവിങ്, കേന്ദ്ര ആയുഷ് മന്ത്രാലയവുമായി സഹകരിച്ച് പ്രകടനങ്ങളും പൊതു പരിപാടികളും സംഘടിപ്പിച്ചിരുന്നു. ജയിലുകൾ പൈതൃക സ്ഥലങ്ങൾ, മഹാക്ഷേത്രങ്ങൾ, സർക്കാർ ഓഫീസുകൾ, മാളുകൾ, സ്‌കൂളുകൾ, തുടങ്ങിയ സ്ഥലങ്ങളിലാണ് യോഗാദിന പരിപാടികൾ സംഘടിപ്പിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore [Bangalore],Bangalore,Karnataka
First Published :
June 23, 2025 12:56 PM IST