ഗ്യാൻവാപി പള്ളി പരിസരത്ത് ശാസ്ത്രീയ പരിശോധന നടത്താൻ വാരണാസി കോടതിയുടെ അനുമതി

Last Updated:

ക്ഷേത്രം നിലനിന്നിടത്താണ് പള്ളി നിർമിച്ചതെന്ന് ആരോപിച്ച് വനിതകളായ നാല് വിശ്വാസികൾ മേയ് മാസത്തിൽ നൽകിയ ഹർജി അനുവദിച്ചാണ് കോടതിയുടെ തീരുമാനം

(Image: PTI/File)
(Image: PTI/File)
വാരാണസി: ഉത്തർപ്രദേശിലെ വാരാണസി ഗ്യാൻവാപി പള്ളി പരിസരത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് കോടതി അനുമതി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോടാണ് (എഎസ്ഐ) വാരാണസി ജില്ലാ കോടതി പരിശോധനയ്ക്ക് നിർദേശിച്ചത്. പള്ളി പരിസരത്ത് ശിവലിംഗം ഉണ്ടെന്ന് പറയപ്പെടുന്നതും ബാരിക്കേഡ് കെട്ടിത്തിരിച്ചതുമായ വസുഖാനയുടെ ജലധാര ഒഴികെയുള്ള സ്ഥലത്താണ് പരിശോധന നടത്താൻ അനുമതി.
ക്ഷേത്രം നിലനിന്നിടത്താണ് പള്ളി നിർമിച്ചതെന്ന് ആരോപിച്ച് വനിതകളായ നാല് വിശ്വാസികൾ മേയ് മാസത്തിൽ നൽകിയ ഹർജി അനുവദിച്ചാണ് കോടതിയുടെ തീരുമാനം. ശാസ്ത്രീയ പരിശോധനയുടെ റിപ്പോർട്ട് ഓഗസ്റ്റ് 4ന് സമർപ്പിക്കണമെന്ന് കോടതി വ്യക്തമാക്കി. മേൽക്കോടതികളിൽ ഈ ഉത്തരവ് ചോദ്യം ചെയ്യാനാകും. ‘ഗർഭഗൃഹം’ ഭാഗത്ത് സീൽ ചെയ്യാൻ കഴിഞ്ഞ വർഷം സുപ്രീം കോടതിയാണ് ഉത്തരവിട്ടത്.
advertisement
പള്ളി പരിസരത്ത് കണ്ടെത്തിയതായി പറയുന്ന ശിവലിംഗത്തെപ്പറ്റിയുള്ള ശാസ്ത്രീയ പഠനം മാറ്റിവയ്ക്കാൻ സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. ശാസ്ത്രീയ പഠനം നടത്തുമ്പോൾ, ശിവലിംഗത്തിന് കേടുപാടു സംഭവിക്കാനുള്ള സാധ്യതയാണ് അന്ന് സോളിസിറ്റർ ജനറൽ ഉന്നയിച്ചത്.
English Summary: The Varanasi court on Friday has allowed a scientific survey of the Gyanvapi mosque premises apart from the ‘Wazukhana’ area. The court was hearing a petition seeking a scientific survey, including carbon dating, to determine the age of “Shivling” which was believed to have been found at the Gyanvapi mosque.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഗ്യാൻവാപി പള്ളി പരിസരത്ത് ശാസ്ത്രീയ പരിശോധന നടത്താൻ വാരണാസി കോടതിയുടെ അനുമതി
Next Article
advertisement
ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു
ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു
  • ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്തു

  • മുൻ ദേവസ്വം ബോർഡ് അംഗം എൻ വിജയകുമാറിന്റെ മൊഴി മുൻ പ്രസിഡന്റ് എ പത്മകുമാറിന് കൂടുതൽ കുരുക്കായി

  • എസ്‌ഐടിയുടെ അടുത്ത ലക്ഷ്യം കെ പി ശങ്കർദാസാണെന്നും അദ്ദേഹത്തിന്റെ നീക്കങ്ങൾ പ്രത്യേകമായി നിരീക്ഷിക്കുന്നു

View All
advertisement