ഹൈന്ദവ വിശ്വാസത്തെ അധിക്ഷേപിച്ചെന്ന് ആരോപണം: കോൺഗ്രസ് നേതാവ് അറസ്റ്റിൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
'ഇതേ ആളുകൾ തന്നെയാണ് മരിച്ചവരെ ശവക്കുഴി തോണ്ടി പുറത്തെടുത്ത് ബലാത്സംഗം ചെയ്യുന്നത്.. ഈ ആളുകൾ തന്നെയാണ് ജയ് ശ്രീറാം മുഴക്കി പെൺകുട്ടികളുടെ മുന്നിൽ സ്വയംഭോഗം ചെയ്യുന്നത്'എന്നായിരുന്നു വിവാദ ട്വീറ്റ്
ഛണ്ഡീഗഡ്: വിദ്വേഷം ഉയർത്തുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ഹരിയാനയിലെ കോൺഗ്രസ് പാർട്ടി നേതാവായ പങ്കജ് പുനിയ ആണ് അറസ്റ്റിലായിരിക്കുന്നത്. യുപിയിലെ അഭയാർഥികൾക്ക് ബസ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസും-യുപി സർക്കാരും തമ്മിലുണ്ടായ ഭിന്നതകളുടെ പശ്ചാത്തലത്തിൽ പുനിയ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് വിവാദങ്ങളിലേക്കും അറസ്റ്റിലേക്കും നയിച്ചത്.
യുപിയിലെ കുടിയേറ്റ തൊഴിലാളികൾക്കായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആയിരം ബസുകൾ ഏർപ്പെടുത്തിയിരുന്നു.. വിഷയത്തിൽ യുപി സർക്കാർ വ്യത്യസ്ത സമീപനം സ്വീകരിച്ചത് പ്രശ്നങ്ങൾ ഉയർത്തിയിരുന്നു. ഇതിനെ വിമർശിച്ചു കൊണ്ടായിരുന്നു പങ്കജ് പുനിയയുടെ ട്വീറ്റ്. മതവികാരങ്ങളെ വ്രണപ്പെടുത്തി,വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പരത്താൻ ശ്രമിച്ചു എന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
TRENDING:COVID 19 | ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക്; മരണം 334,616 [NEWS]Cannabis for Corona 'കൊറോണ ചികിത്സയ്ക്ക് കഞ്ചാവ്': കണ്ടെത്തലുമായി കനേഡിയൻ ശാസ്ത്രജ്ഞർ [NEWS]VIRAL | വയോധികയായ അമ്മയെ ഒന്നു കെട്ടിപ്പിടിക്കാൻ 'ഹിപ്പോ'വേഷം ധരിച്ചെത്തി മകൾ [NEWS]
'കുടിയേറ്റ തൊഴിലാളികളെ വീട്ടിലേക്ക് മടങ്ങാൻ സഹായിക്കുക എന്നത് മാത്രമാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം.. പക്ഷെ യുപി സർക്കാരിന് വേണ്ടത് വിഷയം രാഷ്ട്രീയവത്കരിക്കുക എന്നതാണ്. ഇത്തരം തരം താഴ്ന്ന പ്രവർത്തനങ്ങൾ ചെയ്യാൻ സംഘികൾക്ക് മാത്രമെ കഴിയു' എന്നായിരുന്നു പുനിയയുടെ ഒരു ട്വീറ്റ്.. ഇതിനൊപ്പമുള്ള മറ്റൊരു ട്വീറ്റാണ് പ്രശ്നങ്ങൾക്ക് വഴിവച്ചത്. ' ഇതേ ആളുകൾ തന്നെയാണ് മരിച്ചവരെ ശവക്കുഴി തോണ്ടി പുറത്തെടുത്ത് ബലാത്സംഗം ചെയ്യുന്നത്.. ഈ ആളുകൾ തന്നെയാണ് ജയ് ശ്രീറാം മുഴക്കി പെൺകുട്ടികളുടെ മുന്നിൽ സ്വയംഭോഗം ചെയ്യുന്നത്' എന്നായിരുന്നു ട്വീറ്റ്.
advertisement
ये आज जेल के अंदर ही होना चाहिए
भगवा का अपमान हम नहीं सहेंगे #ArrestPankajPunia#ArrestPankajPunia#ArrestPankajPunia#ArrestPankajPunia#ArrestPankajPunia#ArrestPankajPunia#ArrestPankajPunia pic.twitter.com/gYZyXEvYYV
— Arnab Goswami (@Arnab5222) May 20, 2020
വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമാണ് ഈ ട്വീറ്റ് വഴിവച്ചത്. പിന്നീട് ഡിലീറ്റ് ചെയ്തെങ്കിലും യുപിയിൽ നിന്നുള്ള ഒരു അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുനിയക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു... അറസ്റ്റിലായ ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
advertisement
Cyber Complaint Filed by @being_vakeel Against Pankaj Punia. He will proceed for further litigation. #अरेस्ट_पंकज_पूनिया pic.twitter.com/pSm8QFE44I
— आदिशक्ति (@theadishakti) May 19, 2020
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 22, 2020 7:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഹൈന്ദവ വിശ്വാസത്തെ അധിക്ഷേപിച്ചെന്ന് ആരോപണം: കോൺഗ്രസ് നേതാവ് അറസ്റ്റിൽ