Cannabis for Corona 'കൊറോണ ചികിത്സയ്ക്ക് കഞ്ചാവ്': കണ്ടെത്തലുമായി കനേഡിയൻ ശാസ്ത്രജ്ഞർ
Cannabis for Corona 'കൊറോണ ചികിത്സയ്ക്ക് കഞ്ചാവ്': കണ്ടെത്തലുമായി കനേഡിയൻ ശാസ്ത്രജ്ഞർ
കഞ്ചാവിന്റെ സാന്നിധ്യം വൈറസിന്റെ ശരീരകോശങ്ങളിലേക്കുള്ള കടന്നുകയറ്റം 70 ശതമാനം വരെ കുറയ്ക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
News18
Last Updated :
Share this:
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കഞ്ചാവിന് സാധിക്കുമെന്ന കണ്ടെത്തലുമായി കനേഡിയൻ ശാസ്ത്രസംഘം. ഏപ്രിലിൽ പതിമൂന്നോളം കഞ്ചാവ് ചെടികളിൽ നടത്തിയ പഠനത്തിലൂടെയാണ് കൊറോണ പ്രതിരോധ ശേഷിയുണ്ടെന്നു കണ്ടെത്തിയതെന്ന് ലെത്ത്ബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകർ അവകാശപ്പെടുന്നു.
കഞ്ചാവിന്റെ സാന്നിധ്യം വൈറസിന്റെ ശരീരകോശങ്ങളിലേക്കുള്ള കടന്നുകയറ്റം 70 ശതമാനം വരെ കുറയ്ക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അണുബാധ 70 മുതൽ 80 ശതമാനം വരെ കുറയ്ക്കാൻ സാധ്യതയുള്ള മറ്റ് മരുന്നുകൾ ഇല്ലെന്നും ഇവർ അവകാശപ്പെടുന്നു. അതേസമയം ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.
കഞ്ചാവ് ഉപയോഗിച്ചുള്ള ചികിത്സയെ കുറിച്ച് ഗവേഷണം നടത്തുന്ന പാത്ത്വേ, സ്വീഷ് ഇങ്ക് എന്നിവയുമായി സഹകരിച്ചാണ് പഠനം നടത്തിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.