ഹൃദയഭേദകം ഈ കാഴ്ച; മരിച്ച ഒരുവയസുകാരന്‍റെ ശരീരം നെഞ്ചോടു ചേർത്ത് പിതാവ്; ചികിത്സ വൈകിച്ചെന്ന് ആരോപണം
- Published by:Asha Sulfiker
- news18-malayalam
Last Updated:
പനി കൂടി ആശുപത്രിയിലെത്തിച്ച കുട്ടിയെ ഒന്ന് പരിശോധിക്കാൻ പോലും ഡോക്ടർമാർ തയ്യാറായില്ലെന്നാണ് മാതാപിതാക്കളായ പ്രേംചന്ദും ആശാ ദേവിയും ആരോപിക്കുന്നത്
ലക്നൗ: പനി ബാധിച്ച് മരിച്ച മകന്‍റെ ശരീരം നെഞ്ചോട് ചേർത്ത് പുണർന്ന് വിലപിക്കുന്ന ഒരു അച്ഛൻ.. ഉത്തര്‍പ്രദേശിലെ കനൗജിലെ ഒരു സർക്കാർ ആശുപത്രിക്ക് മുന്നിൽ നിന്നാണ് ഹൃദയം നുറുക്കുന്ന ഈ കാഴ്ചയെത്തുന്നത്. മിശ്രിപുർ സ്വദേശിയായ പ്രേംചന്ദ് എന്ന യുവാവാണ് മകനായ അനുജിന്‍റെ മരണം ഉൾക്കൊള്ളാനാകാതെ വിലപിക്കുന്നത്.
പനി കടുത്തതിനെ തുടർന്നാണ് ഒരുവയസുകാരനായ അനൂജിനെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ കഴുത്തിൽ വീക്കവും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ച കുട്ടിയെ ഒന്ന് പരിശോധിക്കാൻ പോലും ഡോക്ടർമാർ തയ്യാറായില്ലെന്നാണ് മാതാപിതാക്കളായ പ്രേംചന്ദും ആശാ ദേവിയും ആരോപിക്കുന്നത്. മുക്കാല്‍ മണിക്കൂറോളം കാത്തിരിന്നിട്ടും ഒരാൾ പോലും തിരിഞ്ഞു നോക്കിയില്ല. കാന്‍പുരിലേക്ക് കൊണ്ടു പോകാനാണ് അവർ ആവശ്യപ്പെട്ടത്. ദരിദ്രനായ തന്‍റെ കയ്യിൽ അതിനുള്ള പണം ഇല്ലായിരുന്നുവെന്നാണ് പ്രേംചന്ദ് പറയുന്നത്.
TRENDING:ഖാസെം സുലൈമാനി വധം: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാൻ [NEWS]59 Chinese apps banned including TikTok | ടിക് ടോക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകൾ സർക്കാർ നിരോധിച്ചു [NEWS]PUBG | നിരോധിച്ച ചൈനീസ് ആപ്പുകളുടെ കൂട്ടത്തിൽ പബ് ജി ഇല്ല; എന്തുകൊണ്ട് ? [NEWS]
എന്നാൽ കനൗജ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ.കൃഷ്ണ സ്വരൂപ് ഇത്തരം ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. 'മിശ്രിപുര്‍ സ്വദേശിയായ പ്രേംചന്ദ് എന്നയാളുടെ മകനായ അനുജിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു.. ഒരു ശിശുരോഗ വിദഗ്ധൻ കുട്ടിയെ പരിശോധിക്കുകയും ചെയ്തു.. എന്നാൽ അരമണിക്കൂറോളം ചികിത്സ നടത്തിയെങ്കിലും കുഞ്ഞ് മരിച്ചു.. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെന്നും ഡോക്ടര്‍മാർ പരിശോധിച്ചില്ലെന്നുമൊക്കെ പറയുന്നത് തെറ്റാണ്' എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 30, 2020 9:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഹൃദയഭേദകം ഈ കാഴ്ച; മരിച്ച ഒരുവയസുകാരന്‍റെ ശരീരം നെഞ്ചോടു ചേർത്ത് പിതാവ്; ചികിത്സ വൈകിച്ചെന്ന് ആരോപണം