News18 MalayalamNews18 Malayalam
|
news18-malayalam
Updated: June 30, 2020, 6:42 AM IST
ജനുവരി മൂന്നിന് ഇറാഖിലെ ബാഗ്ദാദിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്.
ടെഹ്റാൻ: ഇറാൻ രഹസ്യസേന മേധാവി ഖാസെം സുലൈമാനിയുടെ മരണവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാൻ. ട്രംപിനെ കസ്റ്റഡിയിലെടുക്കാൻ ഇന്‍റർപോളിന്‍റെ സഹായവും ഇറാന്‍ തേടിയിട്ടുണ്ട്. ജനുവരി മൂന്നിന് ഇറാഖിലെ ബാഗ്ദാദിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്. സുലൈമാനിയുടെ മരണം ഇറാനിൽ അമേരിക്കയ്ക്കെതിരെ വൻ പ്രതിഷേധങ്ങളാണ് ഉയർത്തിയത്. ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധഭീഷണി ഉയരുന്നതരത്തിൽ ബന്ധവും വഷളായിരുന്നു.
TRENDING:'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]59 Chinese apps banned including TikTok | ടിക് ടോക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകൾ സർക്കാർ നിരോധിച്ചു [NEWS]ചെറിയൊരു കൈയബദ്ധം! ഓൺലൈനിൽ ഒരു കാർ വാങ്ങാൻ ശ്രമിച്ചപ്പോൾ ബുക്കിങ് ആയത് 28 കാറുകൾ [NEWS]സംഭവം നടന്ന് ആറ് മാസത്തോളം പിന്നിടുമ്പോഴാണ് ഇപ്പോൾ ഇറാന്‍റെ പുതിയ നീക്കം. അറസ്റ്റ് വാറണ്ടുമായി ബന്ധപ്പെട്ട് ട്രംപിന് ഭയക്കേണ്ട സാഹചര്യമൊന്നുമില്ലെങ്കിലും പൊതുവെ വഷളായിരിക്കുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇത് കൂടുതൽ വഷളാക്കും. കൊലപാതകം,തീവ്രവാദക്കുറ്റം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ട്രംപ് ഉൾപ്പെടെ മുപ്പത് പേർക്കെതിരെ ടെഹ്റാൻ പ്രോസിക്യൂട്ടർ അലി അല്‍ഖാസിമെർ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ഇറാൻ ദേശീയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. പ്രസിഡന്‍റ് കാലാവാധി അവസാനിച്ച് കഴിഞ്ഞാലും ട്രംപിനെതിരായ നടപടികൾക്ക് ഇറാൻ സമ്മർദ്ദം ചെലുത്തുമെന്നും അറിയിച്ചിട്ടുണ്ട്.
ട്രംപ് ഉൾപ്പെടെയുള്ളവർക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ടെന്നും ഇറാൻ പ്രോസിക്യൂട്ടറെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ ഇന്‍റർപോൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
First published:
June 30, 2020, 6:36 AM IST