കേദാർനാഥിൽ മഞ്ഞുവീഴ്ച; ക്ഷേത്ര സന്ദർശനത്തിന് എത്തുന്നവർക്ക് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Last Updated:

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിശക്തമായ മഞ്ഞുവീഴ്ചയാണ് കേദാർനാഥിൽ അനുഭവപ്പെടുന്നത്

കേദാർനാഥ് ക്ഷേത്രത്തിൽ എത്തുന്ന തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേദാർനാഥിൽ മഞ്ഞുവീഴ്ച അതിശക്തമായതോടെയാണ് സന്ദർശകർക്ക് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. തീർത്ഥാടനം ആരംഭിക്കുന്നതിനു മുൻപ് തന്നെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിശക്തമായ മഞ്ഞുവീഴ്ചയാണ് കേദാർനാഥിൽ അനുഭവപ്പെടുന്നത്. മെയ് 14, 15 തീയതികളിൽ ഉത്തരകാശി, രുദ്രപ്രയാഗ്, ചമോലി, ബാഗേശ്വർ, പിത്തോരഗഡ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് പ്രാദേശിക കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.
കാലാവസ്ഥ വകുപ്പിന്റെ നിർദ്ദേശങ്ങളും വിവരങ്ങളും അറിഞ്ഞതിനുശേഷം മാത്രമാണ് യാത്ര ആരംഭിക്കാൻ പാടുള്ളൂ എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ, സന്ദർശനത്തിന് അനുമതി ലഭിക്കുന്നവർ കുടകൾ, മഴക്കോട്ടുകൾ എന്നിവ നിർബന്ധമായും കൈവശം വയ്ക്കേണ്ടതാണ്. ആവശ്യമായ മരുന്നുകളും കയ്യിൽ കരുതണം. കേദാർനാഥിലും ബദരീനാഥിലും അസാധാരണ കാലാവസ്ഥാ പ്രതിഭാസമായ മഞ്ഞുവീഴ്ച മെയ് മാസത്തിൽ തുടർച്ചയായി ഉണ്ടാകാറുണ്ട്. ചാർധാം യാത്ര ആരംഭിച്ച് ഒരു മാസത്തിനകം 4 ലക്ഷത്തോളം തീർത്ഥാടകരാണ് ബദരീനാഥ്, കേദാർനാഥ് എന്നിവിടങ്ങൾ സന്ദർശിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/India/
കേദാർനാഥിൽ മഞ്ഞുവീഴ്ച; ക്ഷേത്ര സന്ദർശനത്തിന് എത്തുന്നവർക്ക് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement