NCRB ഡാറ്റ ഉപയോഗിച്ച് 5 വര്‍ഷത്തില്‍ രാജ്യത്ത് കുറ്റകൃത്യങ്ങളുടെ 20% കുറയ്ക്കാൻ കഴിയും; ആഭ്യന്തര മന്ത്രി അമിത് ഷാ
- Published by:Jayashankar Av
- news18-malayalam
Last Updated:
രാജ്യത്തെ കുറ്റകൃത്യങ്ങളുടെയും അപകടമരണങ്ങളുടെയും വിവരം ശേഖരിക്കുന്നതിനും അപഗ്രഥിക്കുന്നതിനും വേണ്ടി രൂപീകരിച്ചിട്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഒരു ഏജന്‍സിയാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ.
എല്ലാ സംസ്ഥാനങ്ങളും കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ള തന്ത്രം രൂപീകരിക്കാൻ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (NCRB) സമാഹരിച്ച ഡാറ്റ ഉപയോഗപ്പെടുത്തക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah) വെള്ളിയാഴ്ച ആവശ്യപ്പെട്ടു. എന്‍സിആര്‍ബിയുടെ ഡാറ്റ ശരിയായ സമയത്ത്, ശരിയായ ആളുകള്‍ക്ക് ലഭ്യമാക്കുകയും ശരിയായ ഫോര്‍മാറ്റില്‍ സൂക്ഷിക്കുകയും അതിന്റെ ശരിയായ വിശകലനത്തിനും മാനേജ്‌മെന്റിനുമായി ഒരു സംവിധാനം രൂപപ്പെടുത്തുകയും ചെയ്താല്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് (Crime Rate) 20 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
''എന്‍സിആര്‍ബി ഡാറ്റ എല്ലാ സംസ്ഥാനങ്ങളും കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ള തന്ത്രം രൂപീകരിക്കാൻ ഉപയോഗപ്പെടുത്തണം'', എന്‍സിആര്‍ബിയുടെ 37-ാം സ്ഥാപക ദിനാചരണ ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ ഷാ വ്യക്തമാക്കി. എന്‍സിആര്‍ബി ഡാറ്റയുടെ വിശകലനം എല്ലാ സംസ്ഥാനങ്ങളിലും ഡിജിപി ആസ്ഥാനത്തും ജില്ലാ എസ്പി ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലും നടത്തണം. ഈ ഡാറ്റയുടെ ലഭ്യത ഐപിഎസ് ഓഫീസര്‍മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തരുത്. എന്‍സിആര്‍ബി ഡാറ്റ പോലീസ് സ്റ്റേഷന്‍ തലത്തില്‍ എത്തിയാലല്ലാതെ അത് പ്രയോജനപ്പെടാൻ പോകുന്നില്ലെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.
advertisement
''ഡാറ്റ മാത്രം ഉണ്ടായിട്ട് കാര്യമില്ല. ഡാറ്റയെക്കുറിച്ചുള്ള അവബോധം, ഡാറ്റയുടെ വിശകലനം, അതിന്റെ വിനിയോഗം എന്നിവ ഉണ്ടാകണം. എന്‍സിആര്‍ബി ഡയറക്ടര്‍ എല്ലാ സംസ്ഥാനങ്ങളിലെയും ഡിജിപിമാരുമായി യോഗങ്ങൾ ചേരുകയും ഡാറ്റ വിശകലനം ചെയ്യുകയും അവ പ്രയോജനപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും വേണം. എങ്കില്‍ മാത്രമേ ഡാറ്റ 100 ശതമാനവും പ്രയോജനപ്പെടുകയുള്ളൂ,'' ഷാ പറഞ്ഞു.
സിബിഐ, എന്‍ഐഎ, എന്‍സിബി തുടങ്ങിയ കേന്ദ്ര ഏജന്‍സികളുമായി സിസിടിഎന്‍എസ് എന്ന ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്‌വര്‍ക്ക് ആന്‍ഡ് സിസ്‌ററംസ് ബന്ധിപ്പിക്കണമെന്നും ഷാ പറഞ്ഞിരുന്നു. എഫ്‌ഐആര്‍ ഒരു പൊതുരേഖയാണെന്നും അതിനാല്‍ അത് സിസിടിഎന്‍എസ് വഴി അത് പങ്കിടണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന എഫ്‌ഐആറുകള്‍, ചാര്‍ജ് ഷീറ്റുകള്‍, അന്വേഷണ റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ കേന്ദ്രീകൃത ഓണ്‍ലൈന്‍ ഡാറ്റാബേസാണ് ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്‌വര്‍ക്ക് ആന്‍ഡ് സിസ്‌ററംസ്. ഇന്ത്യയിലെ 16390 പോലീസ് സ്‌റ്റേഷനുകളെ സിസിടിഎന്‍എസ് പ്ലാറ്റ്‌ഫോം വഴി ബന്ധിപ്പിച്ചിട്ടുണ്ട്.
advertisement
രാജ്യത്തെ കുറ്റകൃത്യങ്ങളുടെയും അപകടമരണങ്ങളുടെയും വിവരം ശേഖരിക്കുന്നതിനും അപഗ്രഥിക്കുന്നതിനും വേണ്ടി രൂപീകരിച്ചിട്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഒരു ഏജന്‍സിയാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍സിആര്‍ബിയുടെ ആസ്ഥാനം ന്യൂഡല്‍ഹിയാണ്. എന്‍സിആര്‍ബിയുടെ പ്രാഥമിക ലക്ഷ്യങ്ങള്‍ രാജ്യത്തെ അപകട മരണങ്ങള്‍, കുറ്റകൃത്യങ്ങള്‍, കുറ്റവാളികള്‍, കാണാതായവര്‍, അജ്ഞാത മൃതശരീരങ്ങള്‍ എന്നിവയുടെ വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ദേശീയ തലത്തില്‍ ഡാറ്റ തയ്യാറാക്കുക എന്നതാണ്. ഈ വിവരങ്ങള്‍ നിയമപാലകര്‍ക്കും പൊതുജനങ്ങള്‍ക്കും അവര്‍ ലഭ്യമാക്കുകയും ചെയ്യുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 15, 2022 2:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
NCRB ഡാറ്റ ഉപയോഗിച്ച് 5 വര്‍ഷത്തില്‍ രാജ്യത്ത് കുറ്റകൃത്യങ്ങളുടെ 20% കുറയ്ക്കാൻ കഴിയും; ആഭ്യന്തര മന്ത്രി അമിത് ഷാ