ഗോവയിൽ ഹോട്ടൽ റിസപ്ഷനിലേക്ക് കാറിടിച്ചുകയറി ഹോട്ടൽഉടമ മരിച്ചു; രണ്ട് ജീവനക്കാർക്ക് പരിക്ക്
- Published by:Anuraj GR
- news18-malayalam
Last Updated:
അഞ്ജുന വാഗറ്ററിലെ ലാ മെയ്യർ റോമ റിസോർട്ടിലേക്ക് വരികയായിരുന്ന കാറാണ് അപകടം ഉണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു
പനാജി: ഹോട്ടൽ റിസപ്ഷനിലേക്ക് കാറിടിച്ചുകയറി ഹോട്ടൽഉടമ മരിക്കുകയും രണ്ട് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗോവയിലെ തീരദേശ ഗ്രാമമായ അഞ്ജുനയിലാണ് സംഭവം. ഹോട്ടലിന്റെ ഉടമയായ റെമീഡിയ മേരി അൽബുക്കർക് (57) ആണ് മരിച്ചത്. ഹോട്ടലിലെ ജീവനക്കാരായ ശിവ് മംഗൽ ഡിൻഡോ (22), രൂപ പരാസ് (31) എന്നിവർക്ക് പരിക്കേറ്റു.
ഫോർഡ് എൻഡവർ എസ്‌യുവി കാറാണ് അപകടമുണ്ടാക്കിയത്. സംഭവത്തിൽ കാറിന്‍റെ ഡ്രൈവർ പൂനെയിലെ കോണ്ട്‌വയിൽ താമസിക്കുന്ന സച്ചിൻ വേണു ഗോപാൽ(42) കുറുപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
അഞ്ജുന വാഗറ്ററിലെ ലാ മെയ്യർ റോമ റിസോർട്ടിലേക്ക് വരികയായിരുന്ന കാറാണ് അപകടം ഉണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. സച്ചിൻ വേണുഗോപാൽ കുറുപ്പിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് റിസപ്ഷനിലേക്ക് പാഞ്ഞുകയറിയത്. സംഭവസമയത്ത് അൽബുക്കർക്കിയും രണ്ട് ജീവനക്കാരും റിസപ്ഷൻ കൗണ്ടറിൽ ഉണ്ടായിരുന്നു.
advertisement
അപകടത്തിന് കാരണമായേക്കാമെന്ന് നന്നായി അറിയാമായിരുന്നിട്ടും അശ്രദ്ധമായും അപകടകരമായ രീതിയിലുമാണ് പ്രതി തന്റെ കാർ ഓടിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജിവ്ബ ദാൽവി പറഞ്ഞു. റിസപ്ഷനിലേക്ക് എസ്‌യുവി കുതിച്ചപ്പോൾ ഹോട്ടൽ ഉടമ കൗണ്ടറിന് സമീപം നിൽക്കുകയായിരുന്നുവെന്ന് ദൽവി കൂട്ടിച്ചേർത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Panaji,North Goa,Goa
First Published :
November 13, 2023 10:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഗോവയിൽ ഹോട്ടൽ റിസപ്ഷനിലേക്ക് കാറിടിച്ചുകയറി ഹോട്ടൽഉടമ മരിച്ചു; രണ്ട് ജീവനക്കാർക്ക് പരിക്ക്