ആറു നൊബേൽ സമ്മാനങ്ങളും ഒരു കൊൽക്കത്ത കണക്ഷനും
Last Updated:
ഇത്തവണ സാമ്പത്തിക ശാസ്ത്രത്തിന് നൊബേൽസമ്മാനം ലഭിച്ച മൂന്നുപേരിൽ ഒരാളായ അഭിജിത്ത് ബാനർജി കൊൽക്കത്ത സ്വദേശിയാണ്. കൊൽക്കത്തയിലെ സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ പ്രൊഫസർ ആയിരുന്ന നിർമല ബാനർജിയുടെയും കൊൽക്കത്ത പ്രസിഡൻസി കോളേജിലെ ഇക്കണോമിക്സ് വിഭാഗം തലവൻ ആയിരുന്ന ദിപക് ബാനർജിയുടെയും മകനായി പിറന്ന അഭിജിത്ത് ബാനർജി നൊബേൽ ലഭിക്കുന്ന ഒമ്പതാമത്തെ ഇന്ത്യക്കാരനും സാമ്പത്തികശാസ്ത്രത്തിൽ നൊബേൽ ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമാണ്. ഇതിൽ തന്നെ ആറ് നൊബേൽ സമ്മാനവും കൊൽക്കത്തയുമായി ബന്ധപ്പെട്ടു കിടക്കുന്നു.
1 . റൊണാൾഡ് റോസ് (1902) വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നേടി. ഈ അവാർഡ് ലഭിച്ച ആദ്യ ബ്രിട്ടീഷുകാരൻ. ബ്രിട്ടീഷ് കാലഘട്ടത്തിലെ ഇന്ത്യൻ മെഡിക്കൽ സർവീസിലെ അംഗമായ റോസ് 1898 ൽ കൊൽക്കത്തയിലെത്തി രോഗത്തെക്കുറിച്ചുള്ള തന്റെ ഗവേഷണം തുടർന്നു.
2. രവീന്ദ്രനാഥ ടാഗോർ ( 1913) സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ ആദ്യത്തെ യൂറോപ്യൻ ഇതര, വെള്ളക്കാരനല്ലാത്ത വ്യക്തി. കൊൽക്കത്തയിലെ ഏറ്റവും വലിയ പ്രഭുക്കന്മാരിൽ ഒരാളായിരുന്നു അദ്ദേഹം.
3. സി.വി. രാമൻ(1930) ഫിസിക്സിനുള്ള സമ്മാനം നേടി. ഏഷ്യയിൽ നിന്ന് സയൻസ് നൊബേൽ നേടിയ ആദ്യവ്യക്തി. മദ്രാസിലെ പ്രസിഡൻസി കോളേജിൽ ഉന്നതപഠനം പൂർത്തിയാക്കി. 1917ൽ കൊൽക്കത്ത സർവകലാശാലയിൽ പ്രൊഫസറായി. 1907 നും 1933 നും ഇടയിൽ, കൊൽക്കത്തയിലെ ബസാർ പ്രദേശത്തെ ഇന്ത്യൻ അസോസിയേഷൻ ഫോർ കൾട്ടിവേഷൻ ഓഫ് സയൻസുമായി ബന്ധപ്പെട്ട് ഗവേഷണം ചെയ്തു. “രാമൻ ഇഫക്റ്റ്” കണ്ടെത്തിയത് ഇവിടെവെച്ചാണ്. ദക്ഷിണ കൊൽക്കത്തയിൽ ഒരു ‘കൊൽക്കത്ത സൗത്ത് ഇന്ത്യൻ ക്ലബ്’ സ്ഥാപിച്ചു.
advertisement
4. മദർ തെരേസ (1979 ): അൽബേനിയൻ വംശജയായ മിഷനറി മദർ തെരേസയ്ക്ക് ദരിദ്രരിൽ ദരിദ്രരുടെ ഇടയിൽ പ്രവർത്തിച്ചതിന് സമാധാനത്തിനുള്ള നൊബേൽ ലഭിച്ചു. 1950 ൽ മിഷനറീസ് ഓഫ് ചാരിറ്റി കൊൽക്കൊത്തയിൽ സ്ഥാപിച്ചു. 1997 സെപ്റ്റംബർ 5 ന് കൊൽക്കത്തയിൽ അന്ത്യശ്വാസം വലിച്ചു.
5. അമർത്യ സെൻ (1998 ): ക്ഷേമ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ഗവേഷണത്തിന് പ്രൊഫ. അമർത്യ സെന്നിന് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ ലഭിച്ചു. ശാന്തിനികേതനിൽ ജനിച്ച സെൻ വിഭജനത്തിനു മുമ്പ് ധാക്കയിൽ പഠിച്ചു. വിഭജനത്തിനുശേഷം ശാന്തിനികേതനിലേക്ക് തിരികെ വന്നു. കൊൽക്കൊത്ത പ്രസിഡൻസി കോളേജിൽ ചേർന്നു. അവിടെ സാമ്പത്തിക ശാസ്ത്രത്തിൽ ബിഎ പൂർത്തിയാക്കി.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 14, 2019 8:53 PM IST