ഹൈദരാബാദ്: കേരളത്തിൽ പടക്കം നിറച്ച പൈനാപ്പിൾ ഭക്ഷിക്കാൻ നൽകി ഗർഭിണിയായ ആനയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. കേരളത്തിനു പുറത്തും ഇതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ ആനയോട് ഇത്തരത്തിലൊരു ക്രൂരത കാണിച്ചവരെ കണ്ടെത്തിക്കൊടുക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് ഹൈദരാബാദ് സ്വദേശി.
മൃഗസ്നേഹിയായ ബിടി ശ്രീനിവാസ് എന്നയാളാണ് ട്വിറ്ററിലൂടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രതികളെ തിരിച്ചറിയുന്നവർക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്നാണ് പ്രഖ്യാപനം. നഗരത്തിലെ യുണൈറ്റഡ് ഫെഡറേഷൻ ഓഫ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ എന്ന സംഘടനയുടെ സെക്രട്ടറിയാണ് ബിസിനസുകാരനായ ഇയാൾ.
മിണ്ടാപ്രാണിയായ ആനയെ ക്രൂരമായി കൊലപ്പെടുത്തിയതിനെ കുറിച്ചറിഞ്ഞ് വളരെയധികം ദുഃഖം തോന്നിയെന്ന് ശ്രീനിവാസ് പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ക്രൂരതയുടെ അങ്ങേയറ്റണാണിതെന്നും അതുകൊണ്ടാണ് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ കണ്ടെത്തുന്നയാൾക്ക് കേരളത്തിൽ നേരിട്ടെത്തി തന്നെ തുക കൈമാറുമെന്നാണ് അദ്ദേഹം പറയുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.