ഭർത്താവുമായി കലഹം: പിഞ്ചുകുഞ്ഞുങ്ങളെ അമ്മ കുപ്പി കൊണ്ടടിച്ചു കൊന്നു
Last Updated:
അയാൻ (5), ഹർഷ് വർദ്ധൻ (രണ്ടര) എന്നിവരാണ് കൊല്ലപ്പെട്ടത്. കുഞ്ഞുങ്ങളുടെ വായിൽ തുണി തിരുകി വച്ച ശേഷമായിരുന്നു ഹീനകൃത്യം.
ഹൈദരാബാദ് : ഭർത്താവുമായുണ്ടായ കലഹത്തിന്റെ ദേഷ്യത്തിൽ അമ്മ പിഞ്ചു കുഞ്ഞുങ്ങളെ കുപ്പി കൊണ്ട് അടിച്ചു കൊലപ്പെടുത്തി. തെലങ്കാനയിലെ സിദ്ധിപേട്ടിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം. ചിന്തല സരോജ എന്ന ഇരുപത്തിയെട്ടുകാരിയാണ് ഭർത്താവിനോടുള്ള കലഹത്തെ തുടർന്ന് അഞ്ചും രണ്ടരയും വയസുള്ള ആൺ മക്കളെ ഗ്ലാസ് കുപ്പി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. അയാൻ (5), ഹർഷ് വർദ്ധൻ (രണ്ടര) എന്നിവരാണ് കൊല്ലപ്പെട്ടത്. കുഞ്ഞുങ്ങളുടെ വായിൽ തുണി തിരുകി വച്ച ശേഷമായിരുന്നു ഹീനകൃത്യം.
കൊലപാതകത്തിന് പിന്നാലെ സരോജ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ധൈര്യം ഉണ്ടാകാത്തതിനാലാണ് പൊലീസിലെത്തി കീഴടങ്ങിയതെന്നാണ് സരോജ മൊഴി നൽകിയിരിക്കുന്നത്.
സംഭവസമയത്ത് ഭർത്താവായ ചിത്യാല ഭാസ്കർ സ്ഥലത്തില്ലായിരുന്നു. ആറു വർഷം മുൻപാണ് സരോജയും ഭാസ്കറും വിവാഹിതരായത്. മിശ്ര വിവാഹമായിരുന്നു. ഭാസ്കറിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്, ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാകുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 26, 2019 1:21 PM IST


