SHOCKING- വീടിന് മുന്നിൽ നിന്ന് കാണാതായ 3 കുട്ടികളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Last Updated:

കുട്ടികളെ വീട്ടിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ഒരു ഒഴിഞ്ഞ പ്രദേശത്തെ കുഴൽക്കിണറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

ലക്നൗ : ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് ഞെട്ടിക്കുന്ന സംഭവം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആസ്മ (8), അലിബ (7), അബ്ദുള്ള (8) എന്നീ കുട്ടികളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് മുന്നിൽ നിന്ന് കളിക്കുകയായിരുന്ന ബന്ധുക്കളായ കുട്ടികൾ വെള്ളിയാഴ്ച വൈകിട്ടോടെയാണ് കാണാതാകുന്നത്. തെരച്ചിൽ ആരംഭിച്ച കുടുബാംഗങ്ങൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് കുട്ടികളെ വീട്ടിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ധാതുരി ഗ്രാമത്തിലെ ഒരു ഒഴിഞ്ഞ പ്രദേശത്തെ കുഴൽക്കിണറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബശത്രുതയാകാം ക്രൂരമായ കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സൽമാൻ മാലിക് എന്നായാളെയാണ് പൊലീസ് സംശയിക്കുന്നത്. ഇയാൾക്കായി തെരച്ചിൽ ശക്തമാക്കി.
അതേസമയം പരാതി നൽകിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്ന ആരോപണവുമായി കുട്ടികളുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ആരോപണത്തെ തുടർന്ന് വിഷയത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് സമ്മതിച്ച ബുലന്ദ്ഷഹർ എസ്എസ്പി, രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ട്. മൂന്ന് കുഞ്ഞുങ്ങളുടെ കൊലപാതകം പ്രദേശത്ത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
SHOCKING- വീടിന് മുന്നിൽ നിന്ന് കാണാതായ 3 കുട്ടികളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
Next Article
advertisement
'പ്രശ്നം ഡിസിഷൻ മേക്കേഴ്സ് ആയ ചിലർ മാത്രം ; ആരെയും കുറ്റം പറയാനിഷ്ടമല്ല; നാട്ടിലെ പ്രവർത്തകരോട് സ്നേഹം'; ഐഷാ പോറ്റി
'പ്രശ്നം ഡിസിഷൻ മേക്കേഴ്സ് ആയ ചിലർ മാത്രം ; ആരെയും കുറ്റം പറയാനിഷ്ടമല്ല; നാട്ടിലെ പ്രവർത്തകരോട് സ്നേഹം'; ഐഷാ പോറ്റി
  • കൊട്ടാരക്കരയിൽ മൂന്ന് തവണ എംഎൽഎ ആയ ഐഷാ പോറ്റി തിരുവനന്തപുരത്ത് കോൺഗ്രസിൽ ചേർന്നു

  • സിപിഎമ്മിലെ ചില ഡിസിഷൻ മേക്കേഴ്സാണ് പ്രശ്നം, പ്രവർത്തകരോട് ഇപ്പോഴും സ്നേഹമുണ്ടെന്ന് പറഞ്ഞു

  • സോഷ്യൽ മീഡിയയിൽ വിമർശനം ഉണ്ടാകുമെങ്കിലും അതു തന്നെ കൂടുതൽ ശക്തയാക്കുമെന്ന് ഐഷാ പോറ്റി

View All
advertisement