'ഞാനൊരു തീവ്രവാദിയല്ല'; രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതയായ നളിനി

Last Updated:

തന്നെ വിശ്വസിച്ചതിന്  തമിഴ്നാട്ടിലെ ജനങ്ങളോടും അഭിഭാഷകരോടും നന്ദി പറയുന്നുവെന്നും നളിനി

ന്യൂഡൽഹി: ഒരു തീവ്രവാദിയല്ലെന്ന് തനിക്ക് അറിയാമെന്ന് രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതയായ നളിനി. നളിനി അടക്കം ആറ് പേരുട‌െ മോചനത്തിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. മോചനത്തിനു ശേഷമാണ് നളിനി ന്യൂസ് 18 പ്രതികരിച്ചത്.
"ഒരുപാട് വർഷങ്ങളായി ജയിൽ ഞാൻ അനുഭവിക്കുന്നു. അവസാനത്തെ 32 മണിക്കൂർ എന്നെ സംബന്ധിച്ച് കഠിനമായിരുന്നു. എനിക്ക് പിന്തുണ നൽകിയ ഓരോരുത്തർക്കും നന്ദി പറയുന്നു. എന്നെ വിശ്വസിച്ചതിന്  തമിഴ്നാട്ടിലെ ജനങ്ങളോടും അഭിഭാഷകരോടും നന്ദി പറയുന്നു" - നളിനിയുടെ വാക്കുകൾ.
നളിനി ഉൾപ്പെടെ രാജീവ് ഗാന്ധി വധക്കേസിലെ മുഴുവൻ പ്രതികളും ഇതോടെ മോചിതരായി. നളിനിക്കു പുറമേ, മുരുകൻ, രവിചന്ദ്രൻ, ശാന്തൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവരെ മോചിപ്പിക്കാനാണ് ഉത്തരവ്. നേരത്തേ കേസിൽ പേരറിവാളൻ ജയിൽമോചിതനായിരുന്നു. പേരറിവാളന്റെ മോചനം മറ്റുള്ളവർക്കും ബാധകമാണെന്ന് സുപ്രിംകോടതി ഉത്തരവിൽ പറയുന്നു.
advertisement
രാജീവ് ഗാന്ധി വധക്കേസിൽ കഴിഞ്ഞ മുപ്പത്തിരണ്ട് വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുകയാണ് നളിനി ശ്രീഹരൻ. ജയിലിലെ നല്ല നടപ്പ് പരിഗണിച്ചാണ് ആറു പേരുടെയും മോചനം. പേരറിവാളനെ മോചിപ്പിച്ച വിധി കേസിലെ മറ്റുള്ളവർക്കും ബാധകമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. 2000ൽ നളിനിയുടെയും 2014 ൽ പേരറിവാളൻ ഉൾപ്പെടെ മൂന്നു പേരുടെയും വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു.
advertisement
എന്നാൽ പ്രതികളെ മോചിപ്പിക്കാനുള്ള ഉത്തരവ് നിരാശാജനകമെന്നായിരുന്നു കോൺഗ്രസ് പ്രതികരണം. നടപടി അംഗീകരിക്കാനാകില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. പ്രതികളെ വിട്ടയക്കണമെന്ന് തമിഴ്നാട് സർക്കാരിന്റെ ശുപാർശയിൽ ഗവർണർ ഇതുവരെ നടപടിയെടുത്തിരുന്നില്ല. മോചിപ്പിക്കണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയതോടെയാണ് നളിനിയും രവിചന്ദ്രനും സുപ്രിംകോടതിയെ സമീപിച്ചത്. 1991 മെയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ എൽടിടിഇ ചാവേർ ആക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'ഞാനൊരു തീവ്രവാദിയല്ല'; രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതയായ നളിനി
Next Article
advertisement
'കാര്യം പറയുമ്പോൾ സംഘിപ്പട്ടം ചാർത്തിയിട്ട് കാര്യമില്ല'; ശാസ്തമംഗലത്തെ എംഎൽഎ മുറി വിഷയത്തിൽ ശബരിനാഥൻ
'കാര്യം പറയുമ്പോൾ സംഘിപ്പട്ടം ചാർത്തിയിട്ട് കാര്യമില്ല'; ശാസ്തമംഗലത്തെ എംഎൽഎ മുറി വിഷയത്തിൽ ശബരിനാഥൻ
  • 101 കൗൺസിലർമാർക്കുള്ള ഇടം അവർക്കുതന്നെ നൽകണമെന്ന് ശബരിനാഥൻ ആവശ്യം ഉന്നയിച്ചു

  • എംഎൽഎ ഹോസ്റ്റലിൽ രണ്ട് മുറിയുള്ളപ്പോൾ വികെ പ്രശാന്ത് ശാസ്തമംഗലത്തെ മുറിയിൽ തുടരുന്നത് ചോദ്യം

  • സംഘിപ്പട്ടം ഭയപ്പെടുത്തില്ലെന്നും കോൺഗ്രസിന്റെ നിലപാട് വ്യക്തമാണെന്നും പറഞ്ഞു

View All
advertisement