'മോദിയിലും ബിജെപിയിലും വിശ്വസിക്കുന്നു'; കര്‍ണാടകയില്‍ നയം വ്യക്തമാക്കി സുമലത
- Published by:Arun krishna
- news18-malayalam
Last Updated:
മാണ്ഡ്യയുടെ വികസനമല്ലാതെ മറ്റൊന്നും ബിജെപിയെ പിന്തുണയ്ക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നില്ല. നിലവില്‍ താന്‍ ബിജെപിയിൽ അംഗത്വം സ്വീകരിക്കുന്നില്ലെന്നും സുമലത പറഞ്ഞു
പ്രധാനമന്ത്രി നരേന്ദ്രമോദിയിലും ബിജെപി നേതൃത്വത്തിലും വിശ്വസിക്കുന്നുവെന്ന് നടിയും മാണ്ഡ്യ എംപിയുമായ സുമലത അംബരീഷ്. വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അവര്‍.മാണ്ഡ്യയുടെ വികസനത്തിനായി ബിജെപി തന്നോടൊപ്പം സഹകരിക്കുമെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും സുമലത വ്യക്തമാക്കി.
തന്‍റെ മണ്ഡലമായ മാണ്ഡ്യയുടെ വികസനമല്ലാതെ മറ്റൊന്നും ബിജെപിയെ പിന്തുണയ്ക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നില്ല. എന്നാല്‍ നിലവില്‍ താന്‍ ബിജെപിയിൽ അംഗത്വം സ്വീകരിക്കുന്നില്ലെന്നും മണ്ഡലത്തിന്റെ വികസനങ്ങള്‍ക്ക് ബിജെപി പരിപൂര്‍ണപിന്തുണ നല്‍കുമെന്ന് തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മണ്ഡലത്തില്‍ മാറ്റം അനിവാര്യമാണെന്നും സുമലത വ്യക്തമാക്കി.
ബെംഗളൂരു-മൈസൂരു പത്തുവരി പാതയുടെ ഉദ്ഘാടനത്തിന് മറ്റ് ഏത് സ്ഥലം വേണമെങ്കിലും പ്രധാനമന്ത്രിയ്ക്ക് തെരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം മാണ്ഡ്യ തന്നെ തെരഞ്ഞെടുത്തു. ഇത് മണ്ഡലത്തിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ കരുതലാണെന്നും സുമലത കൂട്ടിച്ചേര്‍ത്തു.
advertisement
സുമലതയുടെ ബിജെപി പ്രവേശം ഉടൻ ഉണ്ടായേക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നേരത്തെ സൂചന നല്‍കിയിരുന്നു. മേയില്‍ നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മാണ്ഡ്യ ജില്ലയിലെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് സുമലത മത്സരിച്ചേക്കുമെന്നാണ് വിവരം. , കോൺഗ്രസ് നേതാവും നടനുമായിരുന്ന ഭർത്താവ് അംബരീഷിന്റെ മരണത്തോടെയാണ് സുമലത സജീവ രാഷ്ട്രീയത്തിലിറങ്ങിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
March 11, 2023 7:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'മോദിയിലും ബിജെപിയിലും വിശ്വസിക്കുന്നു'; കര്‍ണാടകയില്‍ നയം വ്യക്തമാക്കി സുമലത