ആറുമാസം ഗർഭിണിയായ യുവതിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി; സുപ്രധാന വിധിയുമായി ഹൈക്കോടതി
- Published by:Asha Sulfiker
- news18-malayalam
Last Updated:
1971 ലെ മെഡിക്കൽ ടെര്‍മിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് പ്രകാരം ഇരുപത് ആഴ്ചയ്ക്ക് മുകളിലുള്ള ഗർഭച്ഛിദ്രം നിയമപരമായി കുറ്റമാണ്. അതുകൊണ്ട് തന്നെ ആ വ്യവസ്ഥയിലെ നിയന്ത്രണങ്ങൾ കൂടി ചോദ്യം ചെയ്തു കൊണ്ടായിരുന്നു യുവതിയുടെ ഹർജി.
ന്യൂഡൽഹി: ആറുമാസം ഗർഭിണിയായ യുവതിക്ക് ഗർഭച്ഛിദ്രം നടത്താൻ അനുമതി നൽകി ഹൈക്കോടതി. ആയ ഗര്‍ഭസ്ഥ ശിശുവിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് കോടതിയുടെ നിർണായക വിധി. ഗർഭസ്ഥ ശിശുവിന് അനന്‍സെഫലി (തലയോട്ടി പൂർണ്ണമായും രൂപപ്പെടാത്ത അവസ്ഥ) ഉണ്ടെന്നും ജീവിച്ചിരിക്കാൻ സാധ്യത കുറവാണെന്നും എയിംസിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് ചൂണ്ടിക്കാട്ടിയിരുന്നു. ഗർഭച്ഛിദ്രം നടത്തുന്നതാണ് നല്ലതെന്ന് ഇവരുടെ നിർദേശം മാനിച്ചാണ് കോടതി സുപ്രധാനമായ വിധി പ്രഖ്യാപനം നടത്തിയത്.
ചീഫ് ജസ്റ്റിസ് ഡി.എൻ.പട്ടേൽ, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരടങ്ങിയ ബഞ്ചിന്‍റെതാണ് ഉത്തരവ്. വിശദമായ ഉത്തരവ് വൈകാതെ തന്നെ പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു. ഗർഭസ്ഥ ശിശുവിന്‍റെ ആരോഗ്യവസ്ഥ ചൂണ്ടിക്കാട്ടി മാതാവ് തന്നെ സമർപ്പിച്ച ഹർജിയിലാണ് നടപടി. 'ഭ്രൂണത്തിന് 27 ആഴ്ചയും അഞ്ച്ദിവസവുമായപ്പോൾ നടത്തിയ അൾട്രാസോണോഗ്രഫിയിൽ കുഞ്ഞിന്‍റെ തലയോട്ടി പൂർണ്ണമായും രൂപപ്പെട്ടില്ലെന്ന് വ്യക്തമായി (anencephaly) ഇത് മൂലം ജീവിതത്തിലേക്കെത്താനുള്ള സാധ്യതകൾ കുറവാണ്' എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗർഭച്ഛിദ്രത്തിന് അനുമതി തേടി ഹർജി നൽകിയത്.
advertisement
ഹർജി പരിഗണിച്ച കോടതി യുവതിയെ പരിശോധിച്ച് റിപ്പോര്‍ട്ട് സമർപ്പിക്കാൻ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് നിർദേശം നൽകി. ഇതിനായി ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും വ്യക്തമാക്കിയിരുന്നു. ഈ ബോര്‍ഡ് സമർപ്പിച്ച റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയാണ് നാഴികകല്ലായേക്കാവുന്ന നിർണായക വിധി കോടതി പുറപ്പെടുവിച്ചത്.
advertisement
1971 ലെ മെഡിക്കൽ ടെര്‍മിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് പ്രകാരം ഇരുപത് ആഴ്ചയ്ക്ക് മുകളിലുള്ള ഗർഭച്ഛിദ്രം നിയമപരമായി കുറ്റമാണ്. അതുകൊണ്ട് തന്നെ ആ വ്യവസ്ഥയിലെ നിയന്ത്രണങ്ങൾ കൂടി ചോദ്യം ചെയ്തു കൊണ്ടായിരുന്നു യുവതിയുടെ ഹർജി. സാങ്കേതിക വിദ്യകൾ ഇത്രയും പുരോഗമിച്ച ഈ കാലത്ത് ഗർഭാവസ്ഥയുടെ ഏത് ഘട്ടത്തില്‍ വേണമെങ്കിലും ഗർഭച്ഛിദ്രം നടത്തുന്നതെന്ന് സുരക്ഷിതമാണെന്നും ഇവർ വാദിച്ചിരുന്നു.
advertisement
പല സാഹചര്യങ്ങളിലും ഗര്‍ഭസ്ഥ ശിശുവിന്‍റെ വൈകല്യങ്ങൾ കണ്ടെത്തുന്നത് പലപ്പോഴും ഇരുപത് ആഴ്ചകൾക്ക് ശേഷമാണ്. 'നിയമത്തിന്‍റെ പരിധികൾ അനുസരിച്ച്, ഇരുപത് ആഴ്ചകൾക്ക് ശേഷം ഇത്തരം ഗുരുതര വൈകല്യങ്ങൾ കണ്ടെത്തുന്ന സ്ത്രീകൾ അത്യന്തം വേദനകളിലൂടെ നിർബന്ധപൂര്‍വം കടന്നു പോകേണ്ടി വരുന്നു. അതുകൊണ്ട് തന്നെ 20 ആഴ്ച എന്ന ഈ പരിധി അതിനാൽ ഏകപക്ഷീയവും കഠിനവും വിവേചനപരവും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 21 എന്നിവയുടെ ലംഘനവുമാണെന്നും ഹർജിയിൽ അവകാശപ്പെട്ടിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 12, 2021 3:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ആറുമാസം ഗർഭിണിയായ യുവതിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി; സുപ്രധാന വിധിയുമായി ഹൈക്കോടതി


