ദൈവം പൊറുക്കില്ല; ഭാര്യയുടെ ചികിത്സക്ക് സ്ഥലം മാറ്റം അനുവദിക്കാത്ത കൊളീജിയത്തോട് ജഡ്ജി

Last Updated:

കോവിഡാനന്തരം ജസ്റ്റിസ് രമണയുടെ ഭാര്യക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതിന് മെച്ചപ്പെട്ട ചികിത്സ നേടുന്നതിനായി കർണാടക ഹൈക്കോടതിയിലേക്കായിരുന്നു അദ്ദേഹം സ്ഥലംമാറ്റം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് കൊളീജിയം പരിഗണിച്ചില്ല

ജസ്റ്റിസ് ദുപ്പല വെങ്കട രമണ (Screengrab via YouTube/@highcourtofmadhyapradesh3561)
ജസ്റ്റിസ് ദുപ്പല വെങ്കട രമണ (Screengrab via YouTube/@highcourtofmadhyapradesh3561)
ഭോപ്പാൽ: സ്ഥലംമാറ്റ വിഷയവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി കൊളീജിയത്തിനെതിരെ രൂക്ഷ വിമർശനവുമായി മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി. ചൊവ്വാഴ്ച നടന്ന യാത്രയയപ്പ് ചടങ്ങിനിടെയാണ് ജസ്റ്റിസ് ദുപ്പല വെങ്കട രമണയാണ് കൊളീജിയത്തെ വിമർശിച്ചത്. ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിയായിരിക്കുമ്പോഴാണ് 2023 ഓഗസ്റ്റിൽ ജസ്റ്റിസ് ദുപ്പല വെങ്കട രമണയെ മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയത്. കോവിഡാനന്തരം ജസ്റ്റിസ് രമണയുടെ ഭാര്യക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതിന് മെച്ചപ്പെട്ട ചികിത്സ നേടുന്നതിനായി കർണാടക ഹൈക്കോടതിയിലേക്കായിരുന്നു അദ്ദേഹം സ്ഥലംമാറ്റം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് കൊളീജിയം പരിഗണിച്ചില്ല. ഇതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
'ദൈവം അത്ര എളുപ്പത്തിൽ മറക്കുകയോ പൊറുക്കുകയോ ചെയ്യില്ല, എന്നെ ഉപദ്രവിക്കാനുള്ള മനഃപൂർവമായ തീരുമാനമായിരുന്നു അത്. അവരും മറ്റൊരു തരത്തിൽ ഈ വേദന അനുഭവിക്കേണ്ടിവരും' - ജസ്റ്റിസ് രമണ പറഞ്ഞു.
ഭാര്യയുടെ ആരോഗ്യനില ചൂണ്ടിക്കാട്ടി 2024 ജൂലൈ 19നും ഓഗസ്റ്റ് 28നും സുപ്രിംകോടതിയിൽ നിവേദനം നൽകിയിരുന്നു. ഇത് രണ്ടും കൊളീജിയം തള്ളി. മുൻ ചീഫ് ജസ്റ്റിസിന്റെ കാലത്ത് മറ്റൊരു അപേക്ഷ കൂടി നൽകിയെങ്കിലും മറുപടി പോലും ലഭിച്ചില്ല. മാനുഷിക പരിഗണന നൽകാത്തത് തനിക്ക് വലിയ വേദനയുണ്ടാക്കിയെന്നും ജഡ്ജി പറഞ്ഞു. ജൂൺ 2നാണ് ജസ്റ്റിസ് ദുപ്പല വെങ്കട രമണ വിരമിക്കുന്നത്.
advertisement
തന്റെ ജീവിതത്തിലെ ഓരോ നേട്ടവും തിരിച്ചടികളും കഷ്ടപ്പാടുകളും സഹിച്ചതിന് ശേഷമാണ് ഉണ്ടായതെന്ന് ജസ്റ്റിസ് രമണ പറഞ്ഞു. താൻ ഒരിക്കലും നിയമ പണ്ഡിതനായ ഒരു ജഡ്ജിയോ മികച്ച ജഡ്ജിയോ ആണെന്ന് അവകാശപ്പെട്ടിട്ടില്ല. എന്നാൽ നീതിന്യായ വ്യവസ്ഥയുടെ ആത്യന്തിക ലക്ഷ്യം സാധാരണക്കാർക്ക് നീതി ലഭ്യമാക്കുക എന്നതാണെന്ന് താൻ എപ്പോഴും വിശ്വസിച്ചിരുന്നുവെന്നും ജസ്റ്റിസ് ദുപ്പല വെങ്കട രമണ പറഞ്ഞു.
Summary: Justice Duppala Venkata Ramana of the Madhya Pradesh High Court, who is set to retire from the Indore bench on June 2, on Tuesday said that his transfer from the Andhra Pradesh High Court in 2023 was made with the intention of harassing him.
മലയാളം വാർത്തകൾ/ വാർത്ത/India/
ദൈവം പൊറുക്കില്ല; ഭാര്യയുടെ ചികിത്സക്ക് സ്ഥലം മാറ്റം അനുവദിക്കാത്ത കൊളീജിയത്തോട് ജഡ്ജി
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement