നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ശ്രീലങ്കയിലെ സ്ഫോടനം: അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ ഇന്ത്യക്കാർക്ക് നിര്‍ദേശം

  ശ്രീലങ്കയിലെ സ്ഫോടനം: അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ ഇന്ത്യക്കാർക്ക് നിര്‍ദേശം

  ഏപ്രിൽ 21ന് ഉണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ ഇപ്പോൾ നിലനിൽക്കുന്ന സുരക്ഷാ പ്രശ്നങ്ങൾ കാരണം അത്യാവശ്യമല്ലാത്ത യാത്രകൾ ശ്രീലങ്കയിലേക്ക് നടത്തരുതെന്ന് നിർ‍ദേശിക്കുന്നു

  srilanka terror attack

  srilanka terror attack

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ഇന്ത്യക്കാർക്ക് നിർദേശം. ശ്രീലങ്കയിലെ അവസ്ഥ അപകടകരമായി തുടരുന്നതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനാണ് നിർദേശിച്ചിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയമാണ് നിർദേശം നൽകിയിരിക്കുന്നത്.

   also read:ALERT: കനത്ത മഴ വരുന്നു: ശ്രദ്ധിക്കേണ്ടതെന്തെല്ലാം

   ഏപ്രിൽ 21ന് ഉണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ ഇപ്പോൾ നിലനിൽക്കുന്ന സുരക്ഷാ പ്രശ്നങ്ങൾ കാരണം അത്യാവശ്യമല്ലാത്ത യാത്രകൾ ശ്രീലങ്കയിലേക്ക് നടത്തരുതെന്ന് നിർ‍ദേശിക്കുന്നു- വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട നിർദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നു.

   ശ്രീലങ്കയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും രാത്രികാല കർഫ്യൂ ഉൾപ്പെടെയുള്ള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെന്നും വിദേശ കാര്യ മന്ത്രാമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നു. അവിടെ യാത്ര ചെയ്യാനും ബുദ്ധിമുട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

   ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളികളിലും പഞ്ച നക്ഷത്ര ഹോട്ടലുകളിലുമുണ്ടായ ചാവേർ ആക്രമണത്തിൽ 253 പേർ കൊല്ലപ്പെടുകയും 500ൽ അധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
   First published: