ഒന്‍പത് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന കഫ് സിറപ്പുകളുടെ പരിശോധനയില്‍ ഇന്ത്യ ഇളവ് നല്‍കിയേക്കും

Last Updated:

കഫ് സിറപ്പുകൾ കയറ്റി അയക്കുന്നതിന് മുമ്പ് പരിശോധന നടത്തണമെന്ന് കഴിഞ്ഞവർഷം നിർമാണ കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു

കഫ് സിറപ്പുകൾ വിദേശരാജ്യങ്ങളിലേക്ക് അയക്കുന്നതിനു മുമ്പ് സർക്കാർ ലബോറട്ടറികളിൽ പരിശോധന നടത്തണമെന്ന നിർദേശത്തിൽ അയവു വരുത്താൻ ഇന്ത്യ. കഫ് സിറപ്പുകൾ കയറ്റി അയക്കുന്നതിന് മുമ്പ് പരിശോധന നടത്തണമെന്ന് കഴിഞ്ഞവർഷം നിർമാണ കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഒൻപത് രാജ്യങ്ങളിലേക്ക് കഫ് സിറപ്പ് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ നിർമ്മാതാക്കൾക്ക് ഈ വ്യവസ്ഥയിൽ ഇളവ് നൽകാൻ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ട്.
യുഎസ്എ, യുകെ, കാനഡ, യൂറോപ്പ് , ജപ്പാൻ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, റിപ്പബ്ലിക് ഓഫ് കൊറിയ, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന നിർമ്മാതാക്കൾക്കായിരിക്കും ഈ ഇളവ് ലഭിക്കുക. ന്യൂസ്‌ 18നാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയുടെ അപെക്സ് ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയായ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസിഒ) ആണ് കയറ്റുമതി ചെയ്യുന്ന കഫ് സിറപ്പുകളുടെ പരിശോധനാ സംവിധാനം ആരംഭിച്ചത്.
ഉസ്ബെക്കിസ്ഥാൻ, ഗാംബിയ, മാർഷൽ ദ്വീപുകൾ, മൈക്രോനേഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യൻ നിർമിത കഫ് സിറപ്പുകൾ കഴിച്ച് മരണമടക്കമുള്ളവ സംഭവിച്ചെന്നുമുള്ള ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു കേന്ദ്രം കഫ് സിറപ്പുകളുടെ ഗുണനിലവാരം പരിശോധിക്കൻ തീരുമാനിച്ചത്. 2023 മെയ് 22 നാണ് കഫ് സിറപ്പിന്റെ കയറ്റുമതിയുമായി ബന്ധപ്പെട്ട് വിദേശ വ്യാപാര നയത്തിൽ സർക്കാർ ഭേദഗതി പ്രഖ്യാപിച്ചത്. പരിശോധന സംവിധാനങ്ങളിൽ നിന്ന് ഇളവ് നൽകണമെന്ന് മരുന്ന് നിർമ്മാണ കമ്പനികൾ സിഡിഎസ്‌സിഒയോട് അഭ്യർത്ഥിച്ചിരുന്നു. ഇതേതുടർന്നാണ് ഇളവ് നൽകാനുള്ള തീരുമാനം.
advertisement
"പരിശോധനയിൽ നിന്ന് ഒഴിവാക്കണമെന്ന് മരുന്ന് നിർമ്മാതാക്കൾ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയം സിഡിഎസ്‌സിഒ പരിശോധിച്ചു. യുഎസ്എ, യുകെ, കാനഡ, യൂറോപ്പ് , ജപ്പാൻ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, റിപ്പബ്ലിക് ഓഫ് കൊറിയ, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നവർക്ക് നിർദ്ദിഷ്ട ലബോറട്ടറിയിൽ പരിശോധന നടത്തേണ്ടതിൻ്റെ ആവശ്യകത ഒഴിവാക്കാം. ഈ പറഞ്ഞിരിക്കുന്ന രാജ്യങ്ങളിലെ റെഗുലേറ്ററി ഏജൻസികൾ അംഗീകരിച്ച ഏതെങ്കിലും ഒരു പ്ലാൻ്റിലോ വിഭാഗത്തിലോ ആണ് കഫ് സിറപ്പ് ഉല്പാദിപ്പിക്കുന്നതെങ്കിൽ അത് നിർദ്ദിഷ്ട ലബോറട്ടറിയിൽ പരിശോധിക്കാതെ ആ രാജ്യത്തേക്ക് കയറ്റുമതി ചെയ്യാൻ അനുവദിക്കാം" എന്ന് ന്യൂസ് 18 ന് ലഭിച്ച 44 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.
advertisement
വിഷയത്തില്‍ ആരോഗ്യ സെക്രട്ടറി അപൂര്‍വ ചന്ദ്രയുടെയും സിഡിഎസ്സിഒ തലവന്‍ രാജീവ് രഘുവംശിയുടെയും പ്രതികരണം ന്യൂസ് 18 തേടിയെങ്കിലും അവര്‍ പ്രതികരിച്ചില്ല. കഴിഞ്ഞവർഷം പരിശോധിച്ച 7,000-ൽ അധികം ബാച്ച് കഫ് സിറപ്പുകളിൽ 300-ലധികം എണ്ണം ഗുണനിലവാരമുള്ളതല്ല എന്ന് കണ്ടെത്തിയിരുന്നു. സംസ്ഥാന ലാബുകളിൽ പരിശോധിച്ച 861 ബാച്ചുകളിൽ 84 എണ്ണം ഗുണനിലവാരമില്ലാത്തതാണെന്നും വ്യക്തമായി. സ്വകാര്യ ലാബുകളിൽ പരിശോധിച്ച 2,217 ഓളം ബാച്ചുകളിൽ 46 എണ്ണം നിലവാരമില്ലാത്ത മരുന്നുകൾ ആണെന്നും കണ്ടെത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
ഒന്‍പത് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന കഫ് സിറപ്പുകളുടെ പരിശോധനയില്‍ ഇന്ത്യ ഇളവ് നല്‍കിയേക്കും
Next Article
advertisement
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
  • ഉടമ പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷ്ടാവ് ബൈക്കുമായി കടന്നുപോയി.

  • തൻ്റെ ബൈക്കാണെന്ന് തിരിച്ചറിഞ്ഞ ഉടമ മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി.

  • മദ്യലഹരിയിലായിരുന്ന മോഷ്ടാവ് രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു.

View All
advertisement