180 കി.മീ വേഗതയിൽ ചീറിപ്പാഞ്ഞ് ട്രെയിൻ 18
Last Updated:
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ എഞ്ചിനില്ലാ ട്രെയിൻ പരീക്ഷയോട്ടത്തിൽ 180 കി.മീ. വേഗത പിന്നിട്ടു. 100 കോടി രൂപ മുടക്കി വികസിപ്പിച്ചെടുത്ത ട്രെയിൻ 18 ആണ് പരീക്ഷയോട്ടത്തിൽ 180 കി.മീ വേഗത പിന്നിട്ടത്. ഈ ട്രെയിൻ ഓടിത്തുടങ്ങുമ്പോൾ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിൻ സർവീസായി മാറുമെന്ന് റെയിൽവേ വൃത്തങ്ങൾ പറയുന്നത്. കോട്ട-സവായ് മധോപുർ സെക്ഷനിലാണ് ട്രെയിൻ 18 പരീക്ഷയോട്ടം നടത്തിയത്. ഈ ട്രെയിനിന്‍റെ പ്രധാനപ്പെട്ട പരീക്ഷണയോട്ടങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഇനി കുറച്ചു പരീക്ഷണയോട്ടങ്ങൾ കൂടി അവശേഷിക്കുന്നുണ്ട്. അതുകൂടി പൂർത്തിയാക്കിയാൽ ട്രെയിൻ യാത്രക്കാരെയും വഹിച്ചുകൊണ്ട് ഓടിത്തുടങ്ങും. 2019 ജനുവരിയിൽ ഈ ട്രെയിൻ ഓടിത്തുടങ്ങുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയാണ് ട്രെയിൻ 18 നിർമ്മിച്ചത്. നിലവിലുള്ള ശതാബ്ദി ട്രെയിനുകൾക്ക് പകരമായിട്ടായിരിക്കും ട്രെയിൻ 18 ഓടുക. ട്രാക്കുകളും സിഗ്നൽ സംവിധാനങ്ങളും പരിഷ്ക്കരിച്ചാൽ ട്രെയിൻ 18ന് 200 കി.മീ വേഗതയിൽ സഞ്ചരിക്കാനാകുമെന്ന് റെയിൽവേ പറയുന്നു. ഈ സാമ്പത്തിക വർഷം ഒരു ട്രെയിൻ 18 കോച്ചുകൾ കൂടി ചെന്നൈയിൽനിന്ന് പുറത്തിറങ്ങും. അടുത്ത സാമ്പത്തികവർഷം നാലെണ്ണം കൂടി പുറത്തിറങ്ങുന്നുണ്ട്. 16 കോച്ചുകളുള്ള ട്രെയിൻ 18ന് ശതാബ്തി കോച്ചുകളിലുള്ള എല്ലാ സംവിധാനങ്ങളുമുണ്ടാകും. റീജനറേറ്റീവ് ബ്രേക്കിങ് സിസ്റ്റം, ഫുൾ എയർകണ്ടീഷൻഡ് സംവിധാനം, യാത്രക്കാർക്കായി കൂടുതൽ ലെഗ് സ്പേസ്, ലഗേജ് സ്പേസ് എന്നിവയും ഓരോ കോച്ചിലുമുണ്ടാകും.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 02, 2018 10:19 PM IST


