Exclusive | പൊലീസുകാർക്കെതിരായ നാലു തമിഴ് യുവാക്കളുടെ കൊലപാതകശ്രമം; പിന്നിൽ ISIS ബന്ധമെന്ന് NIA കുറ്റപത്രം
- Published by:Rajesh V
- news18-malayalam
Last Updated:
ഫെബ്രുവരി 21 ന് വാഹന പരിശോധനയ്ക്കിടെ പൊലീസുകാരെ വധിക്കാൻ ശ്രമിച്ചതിനും ജനങ്ങളെയും പൊലീസ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയതിനും ഗൂഢാലോചന നടത്തിയതിനുമാണ് കേസ്
മനോജ് ഗുപ്ത
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് വിവിധ യൂണിറ്റുകൾ രൂപീകരിക്കാനുള്ള ആഗോള ഭീകര സംഘടനയായ ഐഎസുമായും അൽ-ഖ്വയ്ദയുമായും ബന്ധമുള്ള നാല് തമിഴ് യുവാക്കളുടെ നീക്കം ദേശീയ അന്വേഷണ ഏജൻസി (NIA) പൊളിച്ചതായി ഉദ്യോഗസ്ഥർ. ഇതു സംബന്ധിച്ച് എൻഐഎ സമർപ്പിച്ച കുറ്റപത്രം CNN-News18ന് ലഭിച്ചു.
ഫെബ്രുവരി 21 ന് വാഹന പരിശോധനയ്ക്കിടെ പൊലീസുകാരെ വധിക്കാൻ ശ്രമിച്ചതിനും ജനങ്ങളെയും പൊലീസ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയതിനും ഗൂഢാലോചന നടത്തിയതിനുമാണ് കേസ്.
ഖിലാഫത്ത് പാർട്ടി ഓഫ് ഇന്ത്യ, ഖിലാഫത്ത് ഫ്രണ്ട് ഓഫ് ഇന്ത്യ, ഇന്റലക്ച്വൽ സ്റ്റുഡന്റ്സ് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകൾ രൂപീകരിച്ച് ഇന്ത്യയിൽ നിന്ന് ഒരു ഭാഗം വേർപെടുത്തുന്നതിനായി വിദ്വേഷവും ഗൂഢാലോചനയും രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും തകർക്കാൻ പ്രതികൾ ശ്രമിച്ചു. കൂടാതെ ഐഎസ്ഐഎസ്/ ദാഇഷ്, അൽ-ഖ്വയ്ദ, ശ്രീലങ്കയിലെ നാഷണൽ തൗഹീദ് ജമാഅത്ത് എന്നിവയുൾപ്പെടെ നിരോധിത ഭീകര സംഘടനകളുമായി ഇവർക്ക് ബന്ധമുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
advertisement
ഐസിസ്, അൽ-ഖ്വയ്ദ, ശ്രീലങ്കയിലെ എൻടിജെ തുടങ്ങിയ നിരോധിത ഭീകര സംഘടനകളുടെ മാതൃകയിൽ ഖിലാഫത്ത് പാർട്ടി ഓഫ് ഇന്ത്യയിലേക്കും പ്രതികളായ സാതിക് ബച്ചയും ആർ ആഷിഖുമായി ചേർന്ന് നടത്തുന്ന മറ്റ് സംഘടനകളിലേക്കും അംഗങ്ങളെ റിക്രൂട്ട് ചെയ്യാൻ ഇവർ തയാറെടുത്തിരുന്നു. അന്വേഷണത്തിൽ കുറ്റകരമായ വസ്തുക്കൾ ഇവരിൽ നിന്ന് കണ്ടെടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.
advertisement
പ്രതികൾ ഐസിസ് ഭീകരവാദികളുമായി ഇവര്‍ സമ്പർക്കം പുലർത്തിയിരുന്നതായും ഐഎസിനെയും എൻടിജെയെയും സംബന്ധിക്കുന്ന എഴുത്തുകള്‍, ചിത്രങ്ങൾ, സന്ദേശങ്ങൾ, മാഗസിനുകൾ, വീഡിയോകൾ എന്നിവ ഉപയോഗിച്ച് യുവാക്കളെ വഴിതെറ്റിക്കുന്നതിന് ഇവർ ശ്രമിച്ചതായും കുറ്റപത്രത്തിൽ പറയുന്നു.
കൂടുതൽ അന്വേഷണത്തിൽ, ഖിലാഫത്ത് പാർട്ടി ഓഫ് ഇന്ത്യ, ഖിലാഫത്ത് ഫ്രണ്ട് ഓഫ് ഇന്ത്യ, ഇന്റലക്ച്വൽ സ്റ്റുഡന്റ്സ് ഓഫ് ഇന്ത്യ എന്നിവ 2016 ൽ ഇക്കാമ സാതിക് (സാതിക് ബച്ച) കൊണ്ടുവന്ന സംഘടനകളാണെന്ന് കണ്ടെത്തി.
ഖിലാഫത്ത് പാർട്ടി ഓഫ് ഇന്ത്യയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാൻ അദ്ദേഹം ആഷിഖിനെയും മറ്റുള്ളവരെയും അണിചേർത്തു. ജിഹാദ് നടത്തി ഇന്ത്യയിൽ ഇസ്ലാമിക ഭരണവും ശരിഅത്ത് നിയമവും സ്ഥാപിക്കുകയാണ് ഈ സംഘടനകളുടെ ലക്ഷ്യമെന്ന് എൻഐഎ ആരോപിച്ചു.
advertisement
ഖിലാഫത്ത് പാർട്ടി ഓഫ് ഇന്ത്യയിലേക്ക് മുസ്ലീം യുവാക്കൾ റിക്രൂട്ട് ചെയ്യപ്പെടുകയായിരുന്നു. മുസ്‌ലിംകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ വീഡിയോകൾ കാണിച്ചും ആയുധങ്ങളുമായി ബന്ധപ്പെട്ട അറിവ് പകർന്നു നൽകിയും അവരെ ഒപ്പം ചേർക്കുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.
വിദേശ ഹാൻഡ്‌ലർമാരുമായും ഐസിസ് സ്ഥാപനങ്ങളുമായും ആശയവിനിമിയം നടത്തുന്നതിന് പുറമെ ഈ സംഘടനകളിൽ അംഗങ്ങളെ ചേർക്കാൻ സാതിക്കും ആഷിഖും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചതായി കേന്ദ്ര ഏജൻസി അറിയിച്ചു.
advertisement
Also Read- ലിബിയയിലെ മലയാളി ചാവേർ; IS പ്രചാരണത്തിന് പിന്നിൽ മറ്റു ലക്ഷ്യങ്ങളുണ്ടോ എന്ന് അന്വേഷിക്കാൻ ഏജൻസികൾ
എൻഐഎ ശേഖരിച്ച തെളിവുകൾ പ്രകാരം ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും വാങ്ങാൻ ഇരുവരും സജീവമായി ശ്രമിച്ചിരുന്നു. ഇവരിൽ നിന്ന് വീണ്ടെടുത്ത പതാകകളും ബ്രോഷറുകളും ഐസിസിന്റേതുമായി അസാധാരണമായ സാമ്യം ഉള്ളതാണെന്നും കുറ്റപത്രത്തിൽ പറയുന്നു. സാതിക് കൊണ്ടുവന്ന സംഘടനകൾ രൂപത്തിലും ഉള്ളടക്കത്തിലും ഐഎസിന്റെ രൂപങ്ങളാണെന്ന വസ്തുത സ്ഥാപിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 24, 2022 7:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Exclusive | പൊലീസുകാർക്കെതിരായ നാലു തമിഴ് യുവാക്കളുടെ കൊലപാതകശ്രമം; പിന്നിൽ ISIS ബന്ധമെന്ന് NIA കുറ്റപത്രം