• HOME
  • »
  • NEWS
  • »
  • india
  • »
  • ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവിനെ ചാവേറാക്രമണത്തിൽ കൊലപ്പെടുത്താൻ പദ്ധതിയിട്ട ISIS ചാവേറിനെ റഷ്യ പിടികൂടിയതായി റിപ്പോർട്ട്

ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവിനെ ചാവേറാക്രമണത്തിൽ കൊലപ്പെടുത്താൻ പദ്ധതിയിട്ട ISIS ചാവേറിനെ റഷ്യ പിടികൂടിയതായി റിപ്പോർട്ട്

"ഇന്ത്യയിലെ ഒരു ഭരണാധികാരിയെ ചാവേറായി പൊട്ടിത്തെറിച്ച് കൊലപ്പെടുത്താൻ പദ്ധതിയിട്ടയാളെ റഷ്യയുടെ എഫ്എസ്ബി തിരിച്ചറിഞ്ഞ് തടവിലാക്കി. റഷ്യയിൽ നിരോധിക്കപ്പെട്ടിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ് അന്താരാഷ്ട്ര ഭീകരസംഘടനയിലെ അംഗമായ മധ്യേഷ്യൻ മേഖലയിലെ ഒരു രാജ്യക്കാരനാണ് ഇയാള്‍'' അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.

  • Share this:
    പ്രവാചക നിന്ദാ പരാമര്‍ശത്തിന് തിരിച്ചടി നൽകുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട ഐസിഎസ് (ISIS) ചാവേറിനെ പിടികൂടിയതായി റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് (FSB) അധികൃതർ. പ്രവാചകനെ അപമാനിച്ചതിന് ഐഎസിന്റെ നിർദ്ദേശപ്രകാരം ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ സാധനങ്ങൾ എത്തിക്കാനായിരുന്നു പദ്ധതിയിട്ടതെന്ന് ഐഎസ് ചാവേർ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് റിപ്പോർട്ട്.

    "ഇന്ത്യയിലെ ഒരു ഭരണാധികാരിയെ മനുഷ്യബോംബായി പൊട്ടിത്തെറിച്ച് കൊലപ്പെടുത്താൻ പദ്ധതിയിട്ടയാളെ റഷ്യയുടെ എഫ്എസ്ബി തിരിച്ചറിയുകയും തടവിലാക്കുകയും ചെയ്തു. റഷ്യയിൽ നിരോധിക്കപ്പെട്ടിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ് എന്ന രാജ്യാന്തര ഭീകരസംഘടനയിലെ അംഗമായ മധ്യേഷ്യൻ മേഖലയിലെ ഒരു രാജ്യക്കാരനാണ് ഇയാള്‍'' - പ്രസ്താവനയിൽ പറഞ്ഞു.

    റഷ്യൻ സുരക്ഷാ ഏജൻസി പറയുന്നതനുസരിച്ച്, പിടിയിലായ ഐസിസ് ബോംബർ ഈ വർഷം ഏപ്രിൽ- ജൂൺ കാലയളവിൽ തുർക്കിയിലാണ് റിക്രൂട്ട് ചെയ്യപ്പെട്ടത്. ടെലിഗ്രാം ആപ്പ് വഴി യായിരുന്നു പ്രബോധന ക്ലാസുകൾ.

    Also Read- ലിബിയയിലെ മലയാളി ചാവേർ; IS പ്രചാരണത്തിന് പിന്നിൽ മറ്റു ലക്ഷ്യങ്ങളുണ്ടോ എന്ന് അന്വേഷിക്കാൻ ഏജൻസികൾ

    ''2022 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ, തുർക്കിയിൽ വെച്ചാണ് ഐഎസ് നേതാക്കൾ ഇയാളെ ചാവേറായി റിക്രൂട്ട് ചെയ്തത്. ടെലിഗ്രാം ആപ്പിലൂടെയായിരുന്നു പ്രബോധന ക്ലാസുകൾ. ഇസ്താംബൂളിലെ സ്വകാര്യ കൂടിക്കാഴ്ചകൾ വഴിയും വിവരങ്ങൾ കൈമാറിയിരുന്നതായി സ്ഥിരകരിച്ചതായി'' റഷ്യൻ സുരക്ഷാ ഏജൻസി പ്രസ്താവനയിൽ പറയുന്നു.

    ''പിന്നാലെ ചാവേറായി തെരഞ്ഞെടുക്കപ്പെട്ടയാൾ ഐഎസിന്റെ അമീറിനോട് കൂറ് പ്രഖ്യാപിച്ച് പ്രതിജ്ഞയെടുത്തു. അതിനുശേഷം, റഷ്യയിലേക്ക് പോകാനും ആവശ്യമായ രേഖകൾ പൂർത്തിയാക്കാനും ഇന്ത്യയിലേക്ക് പറക്കാനും ഭീകരാക്രമണം നടത്താനും ചുമതല നൽകി ”എഫ്എസ്ബി കൂട്ടിച്ചേർത്തു.

    കേന്ദ്ര ഗവൺമെന്റ് ഇസ്ലാമിക് സ്റ്റേറ്റിനെയും (ഐഎസ്) അതിന്റെ എല്ലാ ഘടകങ്ങളെയും തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും യുഎപിഎ നിയമത്തിലെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

    Also Read- ലിബിയയിൽ കൊല്ലപ്പെട്ട ആ മലയാളി ചാവേര്‍ ആര്? അന്വേഷണവുമായി ഇന്ത്യൻ ഏജൻസികൾ

    കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നതനുസരിച്ച്, ഐഎസ് അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഇന്റർനെറ്റ് അധിഷ്ഠിത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് ഉപയോഗിക്കുന്നത്. അന്വേഷണ ഏജൻസികൾ ഇതുമായി ബന്ധപ്പെട്ട സൈബർസ്പേസ് സൂക്ഷ്മമായി നിരീക്ഷിക്കുകയും നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുകയും ചെയ്തുവരികയാണ്.

    English Summary: The Russian Federal Security Service (FSB) said that its officers have detained a suicide bomber, a member of the Islamic State (ISIS) terrorist group, who was plotting a terrorist attack against one of “India’s leadership elite" to avenge insult to Prophet Muhammad.
    Published by:Rajesh V
    First published: