ഭീകരവാദം നേരിടാൻ ഇന്ത്യയ്ക്ക് ഉപാധികളില്ലാത്ത പിന്തുണ വാഗ്ദാനം ചെയ്ത് ഇസ്രായേൽ

Last Updated:

ഇന്ത്യയുമായി സാങ്കേതികവിദ്യയും വിവരങ്ങളും പങ്കുവെക്കാന്‍ തയാറാണെന്നും അറിയിച്ചു

ന്യൂഡൽഹി: ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയ്ക്ക് ഉപാധികളില്ലാത്ത പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്ന് ഇസ്രയേല്‍. പുതുതായി സ്ഥാനമേറ്റ ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി റോണ്‍ മാല്‍ക്കയാണ് പിന്തുണ വാഗ്ദാനം ചെയ്തത്. ഇന്ത്യയും ഇസ്രായേലും മാത്രമല്ല, ലോകം മുഴുവന്‍ നേരിടുന്ന വിപത്താണ് ഭീകരവാദമെന്ന് ഇസ്രയേല്‍ സ്ഥാനപതി പിടിഐ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഭീകരവാദം നേരിടുന്നതില്‍ ഉറ്റസുഹൃത്തായ ഇന്ത്യയെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ സാങ്കേതികവിദ്യയും വിവരങ്ങളും പങ്കുവെക്കാന്‍ തയ്യാറാണ്. വിലപ്പെട്ട സുഹൃത്തായ ഇന്ത്യയെ സഹായിക്കേണ്ടതുണ്ട്. ഇന്ത്യയുമായുള്ള സഹകരണവും ബന്ധവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു തന്നോട് പറഞ്ഞുവെന്നും മാൽക്ക വ്യക്തമാക്കി.
പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ഭീകരവാദത്തെ നേരിടാൻ ഇന്ത്യ ഇസ്രായേൽ മാതൃക പിന്തുടരണമെന്ന് വിവിധ കോണുകളിൽ നിന്ന് അഭിപ്രായമുയർന്നിരുന്നു. കൃത്യതയാർന്ന അതിവേഗത്തിലുമുള്ള തിരിച്ചടികൾക്ക് പേരുകേട്ടതാണ് ഇസ്രായേലി സൈന്യം. ഇസ്രായേലി സൈന്യത്തിൽ കേണൽ പദവിയിൽ നിന്ന് വിരമിച്ചയാളാണ് 52കാരനായ മാൽക്ക. പാകിസ്താനുമായി ഇസ്രായേലിന് നയതന്ത്ര ബന്ധങ്ങളൊന്നും തന്നെയില്ലെന്നും സ്ഥാനപതി വ്യക്തമാക്കി.
advertisement
പുൽവാമ ആക്രമണത്തിന് പിന്നാലെ ഇതിനെ അപലപിച്ചും ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചും മാൽക്ക രംഗത്തെത്തിയിരുന്നു. ദുരന്തസമയത്ത് ഇന്ത്യക്കും ഇന്ത്യക്കാർക്കുമൊപ്പം നിൽക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പുൽവാമ ഭീകരാക്രമണത്തിൽ പാക് ചാര സംഘടനയായ ഐഎസ്ഐക്ക് പങ്കുണ്ടെന്നകാര്യത്തിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്. ആക്രണത്തിന്റെ ഉത്തരവാദിത്വം പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
ഭീകരവാദം നേരിടാൻ ഇന്ത്യയ്ക്ക് ഉപാധികളില്ലാത്ത പിന്തുണ വാഗ്ദാനം ചെയ്ത് ഇസ്രായേൽ
Next Article
advertisement
ധനുഷിന്റേയും വിജയ് സേതുപതിയുടെയും സംവിധായകൻ ഇനി ചിലമ്പരശനൊപ്പം; വെട്രിമാരന്റെ 'അരസൻ'
ധനുഷിന്റേയും വിജയ് സേതുപതിയുടെയും സംവിധായകൻ ഇനി ചിലമ്പരശനൊപ്പം; വെട്രിമാരന്റെ 'അരസൻ'
  • വെട്രിമാരൻ ആദ്യമായി ചിലമ്പരശൻ നായകനാകുന്ന ചിത്രത്തിന് 'അരസൻ' എന്ന് പേര് നൽകി.

  • കലൈപ്പുലി എസ്. താണു നിർമ്മിക്കുന്ന 'അരസൻ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

  • വെട്രിമാരൻ-കലൈപ്പുലി എസ്. താണു ടീം 'അസുരൻ' ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'അരസൻ'.

View All
advertisement