ജമ്മുകശ്മീർ 'സംസ്ഥാനം' ഇനി ചരിത്രം; ഇന്നു മുതൽ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങള്‍
Last Updated:
ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുന്ന ബിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ചത്.
ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കി പാർലമെന്റ് പാസാക്കിയ നിയമപ്രകാരം ജമ്മു- കാശ്‌മീർ സംസ്ഥാനം ഇനി ചരിത്രം. ബുധനാഴ്‌ച അർധരാത്രി മുതലാണ് ലഡാക്ക്, ജമ്മു കാശ്‌മീർ എന്നീ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി സംസ്ഥാനം മാറിയത്.
ലഡാക്കിലെ ആദ്യ ലെഫ്. ഗവർണറായി ആർ കെ മാഥൂർ സത്യപ്രതിജ്ഞ ചെയ്തു. ജമ്മു-കാശ്‌മീർ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ഗീത മിത്തൽ ആണ് സത്യ വാചകം ചൊല്ലിക്കൊടുത്തത്. ജമ്മു -കാശ്‌മീർ ലെഫ്. ഗവർണറായി ജി സി മുർമുവും ഇന്ന് അധികാരമേൽക്കും.
ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുന്ന ബിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ചത്. സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 മുതൽ വിഭജനം പ്രാബല്യത്തിലാകുമെന്നും പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തി 90 ദിവസങ്ങൾക്കുള്ളിലാണ് വാഗ്ദാനം നിറവേറ്റിയത്.
advertisement
ആർട്ടിക്കിൾ 370, 35എ എന്നിവ തീവ്രവാദത്തിന് ജമ്മുകശ്മീരിലേക്കുള്ള കവാടമാണെന്ന് അമിത്ഷാ പറഞ്ഞു. ആ കവാടം പ്രധാനമന്ത്രി നരേന്ദ്ര മോദി അടച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സർദാർ വല്ലഭായി പട്ടേലിന്റെ 144ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടത്തിയ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം
ജമ്മുകശ്മീരിന് സംസ്ഥാന പദവി നഷ്ടമായതോടെ രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി. കേന്ദ്രഭരണപ്രദേശങ്ങൾ ഒമ്പതായി. പാർലമെന്റ് പാസാക്കിയ പുനഃസംഘടനാ നിയമപ്രകാരം ജമ്മു കാശ്‌മീരിന് നിയമസഭയുണ്ടാകും. ലഡാക്കിന് നിയമസഭയില്ല.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 31, 2019 9:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ജമ്മുകശ്മീർ 'സംസ്ഥാനം' ഇനി ചരിത്രം; ഇന്നു മുതൽ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങള്‍


