Jaya Bachchan | എന്റെ സെൽഫി എടുക്കുന്നോടാ! ഡൽഹിയിൽ യുവാവിനെ തള്ളിമാറ്റി ജയാ ബച്ചൻ
- Published by:meera_57
- news18-malayalam
Last Updated:
ആദ്യമായല്ല, ജയാ ബച്ചൻ ഫോട്ടോ എടുക്കാൻ സമീപിക്കുന്നവരോട് കയർത്ത് പെരുമാറുന്നത്
ന്യൂ ഡൽഹി: സെൽഫി എടുക്കാൻ അടുത്തേക്ക് വന്നയാളെ തള്ളിമാറ്റി ജയാ ബച്ചൻ (Jaya Bachchan). ചൊവ്വാഴ്ച ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വെച്ച് തന്നോടൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ഒരാളെ തള്ളിമാറ്റിയ തുടർന്ന് സമാജ്‌വാദി പാർട്ടി എംപി ജയ ബച്ചൻ വീണ്ടും പൊതുസ്ഥലത്ത് രോഷാകുലയായി. സംഭവത്തിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ബച്ചൻ ആളെ തള്ളിമാറ്റുന്നതും "ക്യാ കർ രഹേ ഹേ ആപ് (നീ എന്താണ് ചെയ്യുന്നത്?) ഇതെന്താണ്?" എന്ന് പറയുന്നതും കേൾക്കാം. ബച്ചന്റെ സഹ പാർലമെന്റ് അംഗവും ശിവസേന (യുബിടി) നേതാവുമായ പ്രിയങ്ക ചതുർവേദിയും ജയാ ബച്ചൻ എംപിയുടെ അടുത്ത് നിൽക്കുന്നത് കാണാം. ബച്ചൻ ആളെ തള്ളിമാറ്റിയ ഉടനെ ചതുർവേദി തിരിഞ്ഞു ക്ലബ്ബിലേക്ക് നടന്നു പോകുന്നുണ്ട്.
ആദ്യമായല്ല, ജയാ ബച്ചൻ ഫോട്ടോ എടുക്കാൻ സമീപിക്കുന്നവരോട് കയർത്ത് പെരുമാറുന്നത്. ഏപ്രിൽ മാസത്തിൽ മനോജ് കുമാർ പ്രാർത്ഥനാ യോഗത്തിൽ ജയാ ബച്ചനും ബോളിവുഡ് മേഖലയിലെ മറ്റ് നിരവധി അംഗങ്ങളും പങ്കെടുത്ത വേളയിൽ സമാന സംഭവം അരങ്ങേറിയിരുന്നു. എന്നിരുന്നാലും, അപ്രതീക്ഷിതമായ ഒരു നിമിഷം മാധ്യമശ്രദ്ധ പിടിച്ചുപറ്റി. ജയാ ബച്ചനോടൊപ്പം ഫോട്ടോയെടുക്കാൻ ശ്രമിച്ച ഒരു മുതിർന്ന ആരാധകയും അവരും തമ്മിലുള്ള ആശയവിനിമയം സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. ആ സ്ത്രീയെ നേരിടുമ്പോൾ ജയാ ബച്ചൻ അസ്വസ്ഥയായി കാണപ്പെട്ടു. ഈ നിമിഷം ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
advertisement
വേദിയിൽ നിൽക്കുകയും മറ്റ് സ്ത്രീകളുമായി സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തപ്പോൾ, പച്ച സാരി ധരിച്ച പ്രായമായ ഒരു സ്ത്രീ അവരുടെ തോളിൽ മൃദുവായി തട്ടി. സൗഹൃദപരമായ ആ പെരുമാറ്റം പക്ഷേ ജയാ ബച്ചന് ഇഷ്‍ടമായില്ല.
ജയ ആ സ്ത്രീയുടെ കൈ തട്ടി മാറ്റി. ആ നിമിഷം ഫോണിൽ പകർത്തിക്കൊണ്ടിരുന്ന ഒരു പുരുഷനെ, ഒരുപക്ഷേ ആ സ്ത്രീയുടെ കൂടെവന്നയാളാവാം, ജയാ ബച്ചൻ സൂക്ഷിച്ചു നോക്കുന്നതും കാണാമായിരുന്നു.
Summary: Samajwadi Party MP and senior actor Jaya Bachchan loses cool at a fan who approached her for a selfie. In a viral video on social media, Jaya can be seen pushing aside the man
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 12, 2025 4:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Jaya Bachchan | എന്റെ സെൽഫി എടുക്കുന്നോടാ! ഡൽഹിയിൽ യുവാവിനെ തള്ളിമാറ്റി ജയാ ബച്ചൻ