കിഫ്ബി സഹായത്തോടെ കിഴക്കൻമല കുടിവെള്ള പദ്ധതി അവസാന ഘട്ടത്തിൽ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
നെയ്യാറിലെ മൂന്നാറ്റുമുക്കിൽ നിന്ന് വെള്ളം പമ്പു ചെയ്ത്, ആര്യൻകോട് പഞ്ചായത്തിലെ കിഴക്കൻമലയിൽ സ്ഥാപിച്ച ജല ശുദ്ധീകരണശാലയിൽ എത്തിച്ച്, ശുദ്ധീകരിച്ച് വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പാറശാല നിയോജക മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായി സംസ്ഥാന സർക്കാർ കിഫ്ബി (KIIFB) വഴി നടപ്പാക്കിയ കിഴക്കൻമല കുടിവെള്ള പദ്ധതിയുടെ നിർമ്മാണം അവസാന ഘട്ടത്തിൽ. ആര്യൻകോട്, പെരുങ്കടവിള ഗ്രാമപഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിനുള്ള പദ്ധതിക്കായി 43.09 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. പ്രവർത്തനങ്ങൾ പൂർത്തിയായി.
നെയ്യാറിലെ മൂന്നാറ്റുമുക്കിൽ നിന്ന് വെള്ളം പമ്പു ചെയ്ത്, ആര്യൻകോട് പഞ്ചായത്തിലെ കിഴക്കൻമലയിൽ സ്ഥാപിച്ച ജല ശുദ്ധീകരണശാലയിൽ എത്തിച്ച്, ശുദ്ധീകരിച്ച് വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജലശുദ്ധീകരണശാല, അനുബന്ധ ഘടകങ്ങൾ, ഓവർഹെഡ് ടാങ്കുകൾ, ട്രാൻസ്മിഷൻ മെയിൻ, ഡിസ്ട്രിബ്യൂഷൻ ലൈനുകൾ തുടങ്ങിയ എല്ലാ പ്രധാന നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായിക്കഴിഞ്ഞു.
പദ്ധതിയുടെ കമ്മീഷനിംഗ് ഉടൻ നടക്കുമെന്നും, ഇതോടെ പ്രദേശവാസികളുടെ കുടിവെള്ളാവകാശം യാഥാർത്ഥ്യമാകുമെന്നും അധികൃതർ അറിയിച്ചു. കിഴക്കൻമല കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ആര്യൻകോട്, പെരുങ്കടവിള ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾക്ക് സുരക്ഷിതവും ശുദ്ധവുമായ കുടിവെള്ളം ലഭ്യമാകും. ഇത് പ്രദേശവാസികളുടെ ആരോഗ്യനിലവാരവും ജീവിതനിലവാരവും ഉയർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തൽ .
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 30, 2025 3:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കിഫ്ബി സഹായത്തോടെ കിഴക്കൻമല കുടിവെള്ള പദ്ധതി അവസാന ഘട്ടത്തിൽ



