BBC ഡോക്യുമെന്‍ററി 'ദി മോദി ക്വസ്റ്റ്യൻ' ഹൈദരാബാദ് സർവകലാശാലയിൽ പ്രദർശിപ്പിച്ചത് വിവാദം; ജെഎൻയുവിൽ ഡോക്യുമെന്‍ററി പ്രദർശനം തടഞ്ഞു
- Published by:Anuraj GR
- news18-malayalam
Last Updated:
വിവാദ ഡോക്യുമെന്ററി ഓഫീസിൽ ചൊവ്വാഴ്ച പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പോസ്റ്റർ പുറത്തിറക്കിയതിന് പിന്നാലെയാണ് അഡ്മിൻ തീരുമാനം.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം റദ്ദാക്കണമെന്ന് ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) അധികൃതർ വിദ്യാർത്ഥി യൂണിയനോട് ആവശ്യപ്പെട്ടു. വിവാദ ഡോക്യുമെന്ററി ഓഫീസിൽ ചൊവ്വാഴ്ച പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പോസ്റ്റർ പുറത്തിറക്കിയതിന് പിന്നാലെയാണ് അഡ്മിൻ തീരുമാനം. അതേസമയം, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ഒരു വിഭാഗം വിദ്യാർത്ഥികൾ ജനുവരി 21 ന് യൂണിവേഴ്സിറ്റിക്കുള്ളിൽ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം നടത്തിയെന്ന വിവരം പുറത്തുവന്നു.
പരിപാടി റദ്ദാക്കിയില്ലെങ്കിൽ കർശനമായ അച്ചടക്ക നടപടിയുണ്ടാകുമെന്ന് ജെഎൻയു അഡ്മിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ഡോക്യുമെന്ററി നിയമപരമായി നിരോധിച്ചിട്ടില്ലാത്തതിനാൽ, പ്രദർശനവുമായി മുന്നോട്ട് പോകുമെന്ന് ജവഹർലാൽ നെഹ്‌റു സ്റ്റുഡന്റ്‌സ് യൂണിയൻ (ജെഎൻയുഎസ്‌യു) വൃത്തങ്ങൾ അറിയിച്ചു. സ്റ്റുഡന്റ് ഇസ്‌ലാമിക് ഓർഗനൈസേഷനും (എസ്‌ഐഒ) ഫ്രറ്റേണിറ്റി ഗ്രൂപ്പ് എന്നറിയപ്പെടുന്ന മുസ്ലീം സ്റ്റുഡന്റ് ഫെഡറേഷനും ചേർന്നാണ് ഹൈദരാബാദിൽ സ്‌ക്രീനിംഗ് സംഘടിപ്പിച്ചത്. ഈ സംഘടനകളിലെ 50-ലധികം വിദ്യാർത്ഥികൾ സ്ക്രീനിംഗിൽ പങ്കെടുക്കുമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്.
‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ ലിങ്കുകൾ തടയാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്ററിനും യൂട്യൂബിനും സർക്കാർ വെള്ളിയാഴ്ച നിർദ്ദേശം നൽകിയിരുന്നു. വസ്തുനിഷ്ഠതയില്ലാത്തതും കൊളോണിയൽ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതുമായ ഒരു “പ്രചാരണ ശകലം” എന്ന നിലയിലാണ് അതിനെ കാണുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
advertisement
അതേസമയം, ഡോക്യുമെന്ററിയുടെ പ്രവേശനം തടയാനുള്ള സർക്കാർ നീക്കത്തെ പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. ഡോക്യുമെന്‍ററി പ്രദർശിപ്പിക്കുന്നതിന് യൂണിയന് അനുമതി വാങ്ങിയിട്ടില്ലെന്നും ഇത് “സമാധാനത്തിനും ഐക്യത്തിനും” വിഘ്‌നമുണ്ടാക്കുന്നതിനാൽ അത് റദ്ദാക്കണമെന്നും ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎൻയു) അഡ്മിനിസ്‌ട്രേഷൻ ആവശ്യപ്പെട്ടു.
‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി രാത്രി 9 മണിക്ക് വിദ്യാർത്ഥി സംഘടനയുടെ ഓഫീസിൽ പ്രദർശിപ്പിക്കുമെന്ന് യൂണിയൻ പുറത്തിറക്കിയ പോസ്റ്ററിൽ പറയുന്നു. “ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ” എന്ന പേരിൽ ഒരു ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനായി ഒരു കൂട്ടം വിദ്യാർത്ഥികൾ ജെഎൻയുഎസ്‌യുവിന്റെ പേരിൽ ഒരു ലഘുലേഖ പുറത്തിറക്കിയതായി ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെട്ടതായി സർവകലാശാല പുറത്തിറക്കിയ നോട്ടീസിൽ പറഞ്ഞു. 24 ജനുവരി 2023, രാത്രി 9 മണിക്ക് പ്രദർശിപ്പിക്കുമെന്ന് പറയുന്ന ഈ പരിപാടിക്ക് ജെഎൻയു ഭരണകൂടത്തിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്നും നോട്ടീസിൽ പറയുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 24, 2023 8:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
BBC ഡോക്യുമെന്‍ററി 'ദി മോദി ക്വസ്റ്റ്യൻ' ഹൈദരാബാദ് സർവകലാശാലയിൽ പ്രദർശിപ്പിച്ചത് വിവാദം; ജെഎൻയുവിൽ ഡോക്യുമെന്‍ററി പ്രദർശനം തടഞ്ഞു