വനിതാ ജില്ലാ ജഡ്ജി ഔദ്യോഗിക വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്
- Published by:user_49
Last Updated:
വീട്ടിലെ സീലിങ് ഫാനില്‍ സാരിയില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്
ഛത്തീസ്ഗഢില്‍ വനിത ജില്ലാ ജഡ്ജി തൂങ്ങി മരിച്ച നിലയില്‍. 55 കാരിയായ ജഡ്ജിയാണ് ഔദ്യോഗിക വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ജഡ്ജിയായ കാന്ത മാര്‍ട്ടിനെ വീട്ടിലെ സീലിങ് ഫാനില്‍ സാരിയില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് കണ്ടെത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
ഛത്തീസ്ഗഢിലെ മുങ്ങേലി ജില്ലയിലാണ് ശനിയാഴ്ചയാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം നേരത്തെ ഭക്ഷണം കഴിച്ച ശേഷം കുക്കിനോടും ജോലിക്കാരനോടും വീട്ടില്‍ പോകാന്‍ ഇവര്‍ ആവശ്യപ്പട്ടിരുന്നു. ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ കുക്ക് വിളിച്ചിട്ടും വാതില്‍ തുറന്നില്ല. ജനലിലൂടെ നോക്കിയപ്പോള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
അസ്വാഭാവിക മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. എന്നാല്‍ ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞവര്‍ഷം ഇവരുടെ ഭര്‍ത്താവ് മരിച്ചിരുന്നു. അതിന് പിന്നാലെ ഇവര്‍ വല്ലാതെ വിഷാദാവസ്ഥയിലായിരുന്നെന്ന് ജില്ലാ പൊലീസ് മേധാവി പ്രാഥമിക അന്വേഷണത്തിന് ശേഷം പറഞ്ഞു.. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 15, 2020 7:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വനിതാ ജില്ലാ ജഡ്ജി ഔദ്യോഗിക വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്


