'കമൽ ഹാസന്റെ ശസ്ത്രക്രിയ വിജയകരം; പ്രാർത്ഥനകൾക്ക് നന്ദി': മകൾ ശ്രുതി ഹാസൻ
- Published by:Rajesh V
- news18-malayalam
Last Updated:
വിശ്രമം വേണമെന്ന നിർദേശം അവഗണിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരക്ക് പിടിച്ച പ്രചാരണത്തിലായിരുന്നു കമൽ ഹാസൻ. 15 ദിവസത്തിനുള്ളിൽ 5000 കിലോമീറ്ററാണ് താരം സഞ്ചരിച്ചത്.
ചെന്നൈ: നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസനെ ഇന്ന് രാവിലെ ശസ്ത്രക്രിയക്ക് വിധേയനാക്കി. കാലിലാണ് ശസ്ത്രക്രിയ. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ആശുപത്രി വിടാനാകുമെന്ന് മകളുും നടിയുമായ ശ്രുതി ഹാസൻ അറിയിച്ചു. ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയിലാണ് കമൽ ശസ്ത്രക്രിയക്ക് വിധേയനായത്. ഏതാനും വർഷങ്ങൾക്ക് മുൻപ് അപകടത്തെ തുടർന്ന് കാലിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന്റെ തുടർ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നെങ്കിലും തിരക്ക് കാരണം വൈകി. ഇപ്പോൾ അണുബാധയുണ്ടായതിനെ തുടർന്നാണ് വലതുകാലിൽ ശസ്ത്രക്രിയ നടത്തേണ്ടിവന്നത്.
കമൽ ഹാസന്റെ നേതൃത്വത്തിൽ മക്കൾ നീതി മയ്യം ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. ആദ്യ ഘട്ട തെരഞ്ഞെടുപ്പും പൂർത്തിയാക്കിയാണ് 66കാരനായ കമൽ വിശ്രമമെടുത്തത്. "അച്ഛന്റെ ആരോഗ്യ കാര്യങ്ങളെ കുറിച്ചുള്ള നിങ്ങളുടെ അമിതമായ ആശങ്കയ്ക്കും പ്രാർത്ഥനയ്ക്കും നന്ദി പറയുന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി എന്ന് നിങ്ങളെ എല്ലാവരെയും അറിയിക്കുന്നതിൽ സന്തോഷമുണ്ട്!"- ശ്രുതി ഹാസൻ ട്വീറ്റ് ചെയ്തു.
advertisement
''ഡോക്ടർമാരും ജീവനക്കാരും മികച്ച പരിചരണമാണ് അദ്ദേഹത്തിന് നൽകുന്നത്. വേഗത്തിൽ സുഖംപ്രാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും ആത്മവിശ്വാസത്തിലുമാണ് അദ്ദേഹം. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ വീട്ടിലേക്ക് മടങ്ങാനാകും. അതുകഴിഞ്ഞ് കുറച്ചുനാളത്തെ വിശ്രമത്തിന് ശേഷം പതിവുപോലെ ജനങ്ങളുമായി ഇടപെടഴകാനാകും. പ്രാർത്ഥനകൾക്കും അദ്ദേഹത്തോട് കാട്ടിയ സ്നേഹത്തിനും നന്ദി പറയുന്നു''- ശ്രുതി ഹാസൻ ട്വിറ്ററിൽ കുറിച്ചു.
advertisement
On behalf of @ikamalhaasan here’s an update ! Thankyou for all the ❤️ pic.twitter.com/poySGakaLS
— shruti haasan (@shrutihaasan) January 19, 2021
വിശ്രമം വേണമെന്ന നിർദേശം അവഗണിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരക്ക് പിടിച്ച പ്രചാരണത്തിലായിരുന്നു കമൽ ഹാസൻ. 15 ദിവസത്തിനുള്ളിൽ 5000 കിലോമീറ്ററാണ് താരം സഞ്ചരിച്ചത്. രാഷ്ട്രീയ പ്രവേശനത്തിനുള്ള തീരുമാനം ഉപേക്ഷിച്ച രജനികാന്തിന്റെ പിന്തുണ തേടുമെന്ന് കമൽ ഹാസൻ അടുത്തിടെ പറഞ്ഞിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 19, 2021 10:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'കമൽ ഹാസന്റെ ശസ്ത്രക്രിയ വിജയകരം; പ്രാർത്ഥനകൾക്ക് നന്ദി': മകൾ ശ്രുതി ഹാസൻ