രജനികാന്തിന്റെ പിന്തുണ തേടി കമൽ ഹാസൻ; സന്ദർശനം രാഷ്ട്രീയത്തിലേക്കില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ

Last Updated:

രജനിയുടെ ആരാധകരെ പോലെ താനും അദ്ദേഹത്തിന്റെ ആരോഗ്യത്തിനാണ് മുൻഗണന നൽകുന്നതെന്നും കമൽഹാസൻ

ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പിന് മുന്നോടിയായി രജനികാന്തിനെ സന്ദർശിച്ച് കമൽ ഹാസൻ. തെരഞ്ഞെടുപ്പിൽ രജനിയുടെ രാഷ്ട്രീയ പിന്തുണ തേടിയാണ് കമലിന്റെ സന്ദർശനം. കഴിഞ്ഞ ദിവസം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനികാന്ത് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമൽ രജനിയെ കാണാനെത്തിയിരിക്കുന്നത്.
രജനിയുടെ തീരുമാനം നിരാശപ്പെടുത്തുന്നതാണെന്ന് കമൽഹാസൻ പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം രജനിയെ വീണ്ടും സന്ദർശിക്കുമെന്നും പറഞ്ഞ കമൽഹാസൻ അദ്ദേഹത്തിന്റെ ആരാധകരെ പോലെ തനിക്കും രജനിയുടെ ആരോഗ്യമാണ് പ്രധാനമെന്നും വ്യക്തമാക്കിയിരുന്നു.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കമൽ ഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി മത്സരിക്കുന്നുണ്ട്. രജനികാന്ത് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാൽ സഖ്യമടക്കമുള്ള കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാമെന്നായിരുന്നു കമൽ നേരത്തേ പറഞ്ഞിരുന്നത്. ഇതിനിടയിൽ കഴിഞ്ഞ ദിവസമാണ് രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചത്.
advertisement
You may also like:വൃത്തിയാക്കിയ റോഡിൽ എരുമ ചാണകമിട്ടു; ഉടമയ്ക്ക് 10,000 രൂപ പിഴ
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയത്. രക്തസമ്മർദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടർന്ന് രജനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വാസത്തിന് ശേഷമാണ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നില്ലെന്ന് താരം വ്യക്തമാക്കിയത്.
തന്റെ ആരോഗ്യപ്രശ്നങ്ങൾ ദൈവം തന്ന സൂചനയാണെന്നും ആരാധകരെ നിരാശപ്പെടുത്തയതിൽ ക്ഷമ ചോദിച്ചും രജനി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ മൂന്ന് പേജുള്ള കത്ത് പുറത്തുവിട്ടിരുന്നു. ഡോക്ടർമാരുടെ നിർദേശമനുസരിച്ചുള്ള വിശ്രമത്തിലാണ് താരമിപ്പോൾ.
മലയാളം വാർത്തകൾ/ വാർത്ത/India/
രജനികാന്തിന്റെ പിന്തുണ തേടി കമൽ ഹാസൻ; സന്ദർശനം രാഷ്ട്രീയത്തിലേക്കില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ
Next Article
advertisement
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
  • എം എ യൂസഫലി യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസി നേതാക്കളിൽ ഒന്നാമനായി ഫിനാൻസ് വേൾഡ് പട്ടികയിൽ.

  • യുസഫലിയുടെ റീട്ടെയിൽ വൈവിധ്യവത്കരണവും ഉപഭോക്തൃസേവനങ്ങളും ഡിജിറ്റൽവത്കരണവും ഫിനാൻസ് വേൾഡ് പ്രശംസിച്ചു.

  • ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയും അൽ ആദിൽ ട്രേഡിങ് ചെയർമാൻ ധനഞ്ജയ് ദാതാറും പട്ടികയിൽ.

View All
advertisement